2010, ഡിസംബർ 3, വെള്ളിയാഴ്‌ച

സുവര്‍ണ മുടിയിഴകള്‍

സ്വര്‍ണ മുടിയുള്ള സുന്ദരിയെ ക്രിയേറ്റാം. ഒരുപാടു റിസ്കില്ലാതെ നിറം മാറ്റാനുള്ള ഒരു ശ്രമം.......


ചിത്രം ഓപണ്‍ ചെയ്യുക, layer >> duplicate layer (Ctrl-J) പോയി ഡ്യൂപ്ലിക്കേറ്റ് ലയര്‍ ക്രിയേറ്റ് ചെയ്യുക. ദേ കണ്ടില്ലെ ചിത്രത്തിനു ഒരു നിറമില്ലായ്മ, അതുകൊണ്ട് image >> adjustment >> curves ഓപണ്‍ ചെയ്യുക. താഴെ ചിത്രത്തില്‍ കാണുന്ന പോലെ അല്പം മുകലിലേക്ക് വലിക്കുക. 

ചിത്രം ദേ താഴെയുള്ളപോലെ അല്പം കളറില്‍ വരും.

ഇനി മുടിയിഴകള്‍ അല്പം ബേണ്‍ ചെയ്യണം. അതിനായി ബേണ്‍ ടൂള്‍ എടുത്ത് അല്പം പ്രയോഗിക്കുക. ചിത്രം ശ്രദ്ധിക്കു.ചുവന്ന അടയാളം ഇട്ടതാണ് ബേണ്‍ ടൂള്‍.

ഇനി പുതിയ ഒരു ലയര്‍ ക്രിയേറ്റ് ചെയ്യണം. ശേഷം ക്രിയേറ്റ് ചെയ്ത ലയറിന്റെ  blending mode >> overlay എന്നാക്കുക. ചിത്രം ശ്രദ്ധിക്കു.

അടുത്തതായി gradient tool സെലെക്റ്റ് ചെയ്യുക. ശേഷം ചിത്രത്തില്‍ കാണുന്ന പോലെ കളര്‍ സെറ്റ് ചെയ്ത് ഗ്രേഡിയന്റ് ഒപാസിറ്റി 60 എന്നു ക്രമീകരിച്ച് ചിത്രത്തിന്റെ മുകളില്‍ ഇടത് മൂലയില്‍ നിന്ന് താഴെ വലത് മൂലയിലേക്ക് gradient ചെയ്യുക.

ഇനി ലയര്‍ മസ്ക് ഉണ്ടാക്കണം. അതിനായി ചുവന്ന കളറില്‍ അടയാളപ്പെടുത്തിയ ലയര്‍ മാസ്ക് ഐകണില്‍ ക്ലിക്ക് ചെയ്യുക. ശേഷം ബ്രഷ്ടൂള്‍ ഉപയോഗിച്ച് ഹെയര്‍ അല്ലാത്ത മറ്റു ബാക്ക് ഗ്രൌണ്ടിലും മുഖത്തും എല്ലാം നിറം ക്ലിയര്‍ ചെയ്യുക.    

Ctrl+J അടിച്ച് ഒരു duplicate layer കൂടി ക്രിയേറ്റ് ചെയ്യുക.ബ്രഷ് ഡൂള്‍ ഉപയോഗിച്ച് അമിതമായി വേലി ചാടി നില്‍കുന്ന മഞ്ഞ കളര്‍ ക്ലിയര്‍ ചെയ്യുക. മുടിയില്‍ ആണ് കെട്ടോ..

ഇനി പുതിയ ഒരു ലയര്‍ ഉണ്ടാക്കുക, edit >> fill ഓപണ്‍ ചെയ്യുക. 50% gray ഒപഷന്‍ സെലെക്റ്റ് ചെയ്യുക ഓകെ നല്‍കുക. ശേഷം blending mode >> overlay എന്നാക്കുക.ബേണ്‍ ടൂള്‍ സെലെക്റ്റ് ചെയ്ത ശേഷം മുടിയില്‍ അങ്ങിങ്ങായി ബ്രഷ് ചെയ്യുക. താഴെ ചിത്രം പോലെ ഒരു സ്വര്‍ണത്തലമുടിക്കാരിയെ നമുക്ക് കിട്ടും.

2 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും