നമ്മള്‍ ക്രിയേറ്റിയ പുതിയ പേജില്‍ ടെക്സ്റ്റ് ടൂള്‍ ഉപയോഗിച്ച് ടൈപ് ചെയ്യുക. ശേഷം മൂവ് ടൂള്‍ സെലെക്റ്റ് ചെയ്ത ശേഷം Ctrl+A അടിച്ച് സെലെക്റ്റ് ചെയ്യുക. പിന്നീട് താഴെ ചിത്രത്തില്‍ കാണുന്ന ടൂള്‍സുകളില്‍ ക്ലിക്ക്ക്ക് ചെയ്ത് ടെക്സ്റ്റിനെ ഒത്ത നടുവില്‍ കൊണ്ട് വരിക.
ഇനി നമ്മുടെ ഫോണ്ട് അല്പം മോടി കൂട്ടണം. അതിനായി layer >> layer style >> bevel and emboss എന്നിടത്ത് പോകുക. താഴെ ചിത്രത്തിലേ പോലെ സെറ്റിംഗ്സ് നല്‍കുക.
ഇനി ഒരു പുതിയ ലയര്‍ ക്രിയേറ്റ് ചെയ്യണം. അപ്പോള്‍ ദേ താഴെ ചിത്രത്തിലേപോലെ ലയര്‍ പാലറ്റില്‍ കാണും.
ഇനി ബ്രഷ് ടൂള്‍ സെലെക്റ്റ് ചെയ്യുക. ദേ താഴെ ചിത്രത്തിലേ പോലെ ഒരു ഗോള്‍ഡന്‍ ലൈന്‍ ഷിഫ്റ്റ് ഞെക്കിപിടിച്ച് വരക്കുക
ഇനി layer >> layer style >> outer glow ഓപണ്‍ ചെയ്യുക. താഴെ ചിത്രത്തിലേ പോലെ സെറ്റ് ചെയ്യുക.
Layer>> Layer Style >> Inner Glow
ഇനിയിപ്പം ഈ glowing എഫെക്റ്റ് കൊടുത്തില്ലേലും വല്യ കുഴപ്പമൊന്നുമില്ല കെട്ടാ.. ഇതൊക്കെ ചുമ്മാ...... സെറ്റപ്പ്. ഇനി ആനിമേഷന്‍ വിന്റോ ഓപണ്‍ ചെയ്യുക.പഴയ വേര്‍ഷന്‍ ഇമേജ് റെഡി യില്‍ ആനിമേഷന്‍ കിട്ടും. പുതിയ വേര്‍ഷന്‍ window >> animation ഓപണ്‍ ചെയ്യുക.ഇനി പുതിയ ആനിമേഷന്‍ ലയര്‍ ഫ്രയിം ക്രിയേറ്റ് ചെയ്യുക. താഴെ ചിത്രം ശ്രദ്ധിക്കു.
ഇനി നമ്മള്‍ ക്രിയേറ്റിയ ഗോള്‍ഡന്‍ കളര്‍ ലൈന്‍ ഇടതു ഭാഗത്തു നിന്നു വലതുഭാഗത്തേക്ക് നീക്കുക.
ഇനി layer >> create clipping mask എന്നിടത്ത് പോകുക.ഇനി ഗോള്‍ഡന്‍ ലൈന്‍ അക്ഷരങ്ങളുടെ മുകളില്‍ മാത്രമേ കാണൂ.മൈന്‍ വിന്റോയില്‍ ലൈന്‍ കാണില്ല.ഇനി താഴെ ചിത്രത്തില്‍ ചുവന്ന കളര്‍ അടയാളപ്പെടുത്തിയ Tween ഐകണില്‍ ക്ലിക്കുക.
ചിത്രത്തിലേതു പോലെ സെറ്റ് ചെയ്യുക.
forever ഒപ്ഷന്‍ സെറ്റ് ചെയ്യുക. പ്ലേ ചെയ്ത് നോക്കു. 0 സെകന്റ് എന്നത് വേണേല്‍ ടൈം ചേഞ്ച് ചെയ്യാം. ഇനി സേവ് ചെയ്യണം. save optimized as എന്ന ഒപ്‌ഷന്‍ പഴയ ഫോട്ടോഷോപ്പുകാരും save for web & devises എന്നു പുതിയ ഫോട്ടോഷോപ്പുകാരും ഓപണ്‍ ചെയ്ത് GIF ഫയലില്‍ സേവുക.