2010, ഡിസംബർ 12, ഞായറാഴ്‌ച

ഈസി ടെക്സ്റ്റ് എഫ്ഫെക്റ്റ്


വളരെ വേഗത്തില്‍ മനോഹരമായ ടെക്സ്റ്റ് നമുക്ക് ഉണ്ടാക്കിയെടുക്കാം ജസ്റ്റ് 3 സ്റ്റെപ്‌സ്.                        എപ്പോഴെത്തെയും പോലെ പുതിയ ഒരു ഡോക്യുമെന്റ്, ഉണ്ടാക്കുക.ഞാന്‍ സമചതുരത്തില്‍
400 X 400 ഒന്നു ഉണ്ടാക്കി. ഇനി അതില്‍ ഒരു കളര്‍ നല്‍കാം .ഞാന്‍ # facdae എന്ന കോഡ് ഉള്ള കളര്‍ സെലെക്റ്റ് ചെയ്തു. ദേ.. നോക്കു.  ഇനി നമുക്ക് എന്തെങ്കിലും ടൈപ് ചെയ്യാം അതിനായി ടൈപ് ടൂള്‍ സെലെക്റ്റ് ചെയ്ത് ടൈപ്പുക. പിന്നൊരു കാര്യം ടൈപ്പുന്നത് അല്പം ബോള്‍ഡ് ടെക്സ്റ്റ് കൊണ്ടാകുന്നതാണ് നല്ലത്. എങ്കിലേ അതിനൊരു ഭംഗി കിട്ടൂ.

ടൈപ് ചെയ്യാന്‍ #8b0b0e എന്ന കളര്‍ സെലെക്റ്റ് ചെയ്യുക. ഇനി filter >> texture >> stained glass പോകുക. ടെക്സ്റ്റ് ഫയല്‍ നേരിട്ട് എഡിറ്റ് ചെയ്യാന്‍ പറ്റില്ലെന്നു അറിയാമല്ലൊ. അപ്പം നിങ്ങള്‍ സ്റ്റൈനഡ് ഗ്ലാസ്സ് എന്നിടത്തെത്തുമ്പം ഒരു മെസ്സേജ് ബോക്സ് കിട്ടും. Resterize  ചെയ്യണോ എന്നും ചോദിച്ച്.... ഒന്നും ആലോചിക്കണ്ട. കണ്ണും ചിമ്മി ‘ഓകെ’ അടിച്ചേക്കുക. എന്നിട്ട് താഴെ വരുന്ന സെറ്റിംഗ്സ് നല്‍കുക. ഞാന്‍ cs4 ആണ് ഉപയോഗിച്ചിരിക്കുന്നത്. പഴയ വേര്‍ഷനുകളീല്‍ ചില മാറ്റങ്ങള്‍ കണ്ടേക്കാം. പക്ഷെ സാധനം എല്ലാം ഒന്നു തന്നെ.

ഇനി ഒന്നിരിക്കല്‍ ഫോണ്ട് ലയറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ബ്ലെന്റിംഗ് മോഡ് ഓപണ്‍ ചെയ്യുക, അല്ലെങ്കില്‍ layer >> layer style >> drop shadow ഓപണ്‍ ചെയ്യുക. താഴെ ചിത്രത്തില്‍ കാണുന്ന പോലെ സെറ്റ് ചെയ്യുക.

ഇനി അതിനു താഴെ കാണുന്ന outer glow കൂടി ചിത്രത്തിലേ പോലെ സെറ്റ് ചെയ്യുക.
സംഗതി കഴിഞ്ഞു. എങ്ങനുണ്ട്.. ഒപ്പിക്കാം അല്ലെ......

3 അഭിപ്രായ(ങ്ങള്‍):

ശരിയാകുന്നുണ്ട് .നന്ദി.PHOTOSHOPIL cheitha kurachu chithrangal ivideyund. onnu nokkuka. http://kuttykali.blogspot.com/

ഒരു കൂട്ടം അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും