2010, ഡിസംബർ 14, ചൊവ്വാഴ്ച

പെന്‍സില്‍ വരയില്‍ ഒരു പ്രൊഫൈല്‍ ഫോട്ടോ

ചുമ്മാ ഞാനും ഒരു ആര്‍ട്ടിസ്റ്റാണെന്നും പറഞ്ഞു വേണേല്‍ സ്വന്തം ബ്ലോഗിലെ പ്രൊഫൈല്‍ ഫോട്ടോ ഒന്നു പെന്‍സില്‍ കൊണ്ട് വരഞ്ഞു നോക്കണമെന്നു തോന്നിയിട്ടുണ്ടോ... എങ്കില്‍ ദേ ഫോട്ടോഷോപ്പില്‍ അതിനു ഒരു എളുപ്പ വഴി.


എന്റെ ഒരു സുഹൃത്തിന്റെ ഫോട്ടോയാണ്. വല്ല സിനിമാ നടന്മാരുടേയും ഫോട്ടോ എടുത്താല്‍
ഫാന്‍സ് അസോസിയേഷന്‍ കാര്‍ വന്നു പെരുമാറിയാലൊ എന്നുള്ള പേടികൊണ്ടാണ് സുഹൃത്തിന്റെ ഫോട്ടോ എടുത്തത്. ഇവനു ഫാന്‍സ് അസോസിയേഷന്‍സ് ഒന്നും ഇല്ലെന്ന വിശ്വാസത്തിലാണ്. തല്ലുകിട്ടുമോന്നു അറിയില്ല. കാരണം ആളൊരു കവിയായത് കൊണ്ട് വല്ല സാഹിത്യ സംഘക്കാരും പെരുമാറുമോന്നുള്ള ഭയം ഇല്ലാതില്ല. എന്തരായാലും വേണ്ടൂല്ല. ഞാന്‍ ഇവന്റെ ഫോട്ടോയിലങ്ങ് പെരുമാറാന്‍ തീരുമാനിച്ചു.

ഫോട്ടോ ഓപണ്‍ ചെയ്ത ശേഷം ഒരു ഡ്യൂപ്ലികേറ്റ് ലയര്‍ ഉണ്ടാക്കണം.അതിനായി ബാക്ക് ഗ്രൌണ്ട് ലയറിന്റെ മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഡ്യൂപ്ലിക്കേറ്റ് ലയര്‍ എന്നിടത്ത് ക്ലിക്കുകയോ അതല്ലെങ്കില്‍ layer >> duplicate layer എന്നിടത്ത് പോകുകയോ ചെയ്യാം. ശേഷം Image >> Adjustments >> Desaturats എന്നിടത്ത് പോകുക.   

ഇനി ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ കൂടി ക്രിയേറ്റുക. image> adjustments> Invert പോകുക. 
ഇനി ലയര്‍ പാലറ്റില്‍ മോഡ് color dodge എന്നാക്കുക.

കളര്‍ ടോഡ്‌ജിയപ്പം ഒക്കെ പോയല്ലോ ദൈവേ എന്നും പറഞ്ഞു തലയില്‍ കൈ വെക്കുകയൊന്നും വേണ്ട. ഇതൊക്കെ ഇതിന്റെ ഒരു ഭാഗമാണെന്നു കരുതി സമാധാനിക്കാം. ഇനി  filter >> blur >> gaussian blur >> പോകുക . Radius 15 pix നല്‍കുക. ഇനി image >> adjustment >> color balance (Ctrl + B ) ഓപണ്‍ ചെയ്യുക. താഴെ ചിത്രത്തില്‍ കാണുന്ന പോലെ സെറ്റിംഗ്സ് നല്‍കുക. 10 മുതല്‍ 13 വരെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള സെറ്റിംഗ്‌സ്...
ഇനി നമുക്ക് ചിത്രങ്ങള്‍ മെര്‍ജ് ചെയ്യാം മെര്‍ജ് ചെയ്യാനായി Ctrl + E പ്രസ്സുക. സംഗതി കഴിഞ്ഞു.

19 അഭിപ്രായ(ങ്ങള്‍):

ഇത് കൊള്ളാല്ലോ... ചക്കരെ...!!!

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

സുഹൃത്തെ... ഞാന്‍ ഈ ചിത്രം എന്‍റെ പ്രൊഫൈലില്‍ ആഡ് ചെയ്യുന്നു.

http://thoudhaaram.blogspot.com/

http://www.facebook.com/home.php?

ഞാന്‍ ഹാപ്പിയായി കുഞ്ഞേ..... ഹാപ്പിയായി....

ഉപകാരപ്രദം ..നന്ദി കൂട്ടുകാരാ....

ഇത് പഠിപ്പിക്കുമ്പോൾ ലയര്‍ പാലറ്റിന്റെ പടം കുടി കെടുത്താൽ നന്നായിരിക്കും.കുട്ടി കൾക്കു പഠിക്കാൻ എളുപ്പമായിരിക്കും.

ഹലോ ഹൈന കുട്ടീ തീര്‍ചയായും ഇനിയുള്ള പോസ്റ്റുകള്‍ ലയര്‍ പാലറ്റ് ചിത്രം കൂടി ഉള്‍പെടുത്താന്‍ ശ്രമിക്കാം.

ഈ ഫോട്ടോയിലെ ആള്‍ക്ക് ഒരു കള്ളലക്ഷണം ഉള്ളപോലെ തോന്നി. പക്ഷെ പെന്‍സില്‍ സ്കെച്ച് ആക്കിയപ്പോ ശരിയായി!
(ഇനി അദ്ദേഹം വന്നു എന്നെ തല്ലുമോ?)

അറിവിന്‌ നന്ദി....

@ ഇസ്മായീല്‍, നമ്മള്‍ തമ്മില്‍ അധികം ദൂരമില്ലാ... { കല്യാണവും പ്രസവവും തമ്മിലുള്ള അകലം പോലുമില്ലാ...} അപ്പോള്‍...?

ഇസ്മായില്‍ ബായി സംഗതി ശരിയാ, ഇവനെ കണ്ടാല്‍തന്നെ ഒരു കള്ള ലക്ഷണമുണ്ട്, ഞാനും കരുതി;എന്തെ ആരും ഒന്നും പറഞ്ഞില്ലല്ലോ എന്നു... എന്തായാലും ഇപ്പം എനിക്ക് സമാധാനം ആയി. ഇവനെ ഒരാളെങ്കിലും തിരിച്ചറിഞ്ഞല്ലോ.... ഹ ഹ ഹ

ഫോട്ടോഷോപ്പ് പുലിയാ....

അല്ലെങ്കില്‍പ്പിന്നെ;;;;; വേണ്ട.... ഒന്നൂല്ല്യ....

കൊച്ചുഗള്ളാ...
എന്തൊക്ക്യാ പഠിച്ച് വെച്ചിരിക്കുന്നത് ,

ഫേസ് ബുക്കിൽ നാമൂസിന്റെ പടം നേരത്തെ തന്നെ കണ്ടിരുന്നു. ഇപ്പോളാണ് താങ്കളാണ് ഇതിന്റെ പിറകിൽ എന്ന് മനസ്സിലായത്. പാഠത്തിന് നന്ദി.

വളരെ ഉപകാരം

എല്ലാർക്കും നന്ദി

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

ലെയര്‍ പാലെറ്റ്‌ലെ കളര്‍ മോഡ് തേടി കുറെ അലഞ്ഞു. അവസാനം കണ്ടു കിട്ടി ശരിയാക്കി ... വളരെ വളരെ നന്ദി ഇക്കാ ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും