2010, നവംബർ 13, ശനിയാഴ്‌ച

വാട്ടര്‍ ടെക്സ്റ്റ് സൂപ്പര്‍ എഫക്റ്റ്


അദ്യമായി താഴെ ചിത്രത്തില്‍ കാണീച്ചിരികുന്ന പോലെ ഒരു പുതിയ ഡോക്യുമെന്റ് ഉണ്ടാക്കുക.

റെസലുഷന്‍ 300 RGB mode എന്നതും മറക്കാതെ ചെയ്യണം. പുതിയ ഒരു ലയര്‍ ക്രിയേറ്റ് ചെയ്യുക. ഫോര്‍ഗ്രൌണ്ട് ബാക്ക്ഗ്രൌണ്ട് കളറുകള്‍ ബ്ലാക്ക് അന്റ് വൈറ്റ് സെറ്റ് ചെയ്യുക (അതിനു കീ ബോര്‍ഡില്‍ 'D' പ്രെസ്സ് ചെയ്തല്‍ മതി )പിന്നീട് Filter > Render > Clouds പോകുക. ശേഷം layer >> layer style>> Gradient Overlay ഓപണ്‍ ചെയ്ത് Blend Mode => Screen, Opacity => 90%, Gradient => Black, White, Reverse കോളം ടിക് ചെയ്യുക.,s tyle => Reflected, Angle => 90 , Scale => 125%.
താഴെ ചിത്രതില്‍ കാണിച്ച പോലെ ബോള്‍ഡ് ആയിട്ടുള്ള ടെക്സ്റ്റ് സെലെക്റ്റ് ചെയ്യുക. ടെക്സ്റ്റ് കളര്‍ #646464 എന്ന് കൊടുക്കുക. തുടര്‍ന്ന് layer >> layer style>> Drop Shadow ഓപണ്‍ ചെയ്ത് തുടന്ന് പറയുന്ന സെറ്റിങ്സ് ചെയ്യുക. Blend Mode => Normal, Color => #646464, Opacity => 75%, Distance => 0, Spread => 30%, Size => 60px . പിന്നീട് Inner Shadow യുടെ സെറ്റിംഗ്സ് കൂടി ശരിയാക്കുക.Blend Mode => Multiply, Color => Black, Opacity => 100%, Distance => 0, Choke => 0, Size => 95px.


അടുത്തതായി ടെക്സ്റ്റ് ലെയറും ക്ലൌഡ് ലയറും മെര്‍ജ് ചെയ്യുകയാണു വേണ്ടത്. അതിനായി shift പ്രസ്സ് ചെയ്ത് ടെക്സ്റ്റ് ലയറും ക്ലൌഡ് ലയറും സെലെക്റ്റ് ചെയ്യുക. Ctrl + E അടിക്കുക. ശേഷം "Stones" എന്നു പുതിയ പേരു നല്‍കുക. (പേരു ചേഞ്ച് ചെയ്യുന്നത് കൂടുതല്‍ എളുപ്പത്തിനു വേണ്ടിയാണു ) സ്റ്റോണ്‍ ലയറിന്റെ ഒരു Duplicate ലയര്‍ ഉണ്ടാക്കുക. അതിനു "Water" എന്നു പേരു നല്‍കുക. തല്‍കാലം "Water" ലയര്‍ 'eye' യില്‍ ക്ലിക്ക് ചെയ്ത് ഇന്‍‌വിസിബിള്‍ ആക്കുക. ഫോര്‍ഗ്രൌണ്ട് കളര്‍ വൈറ്റും ബാക്ക്ഗ്രൌണ്ട് കളര്‍ ബ്ലാക്കും ആയി സെറ്റ് ചെയ്യുക. അതിനായി കീ ബോര്‍ഡില്‍ X ക്ലിക്ക് ചെയ്താല്‍ മതിയാകും. ശേഷം ലയര്‍ പാനലില്‍ "Stones" ലയര്‍ സെലക്റ്റ് ചെയ്യുക. Filter > Filter Gallery. ഓപണ്‍ ചെയ്യുക. Texture ഓപണ്‍ ചെയ്യുക. (അതിനായി Texture എന്ന ഫോള്‍ഡറിനു മുന്‍പില്‍ കാണുന്ന ‘ആരോ‘ യില്‍ ക്ലിക്ക് ചെയ്താല്‍ മതി. ) ശേഷം ഇവിടെ കാണുന്ന പോലെ സെറ്റിങ്സ് ചേഞ്ച് ചെയ്യുക. Cell Size => 11, Border Thickness => 4 and Light Intensity => 0. ശേഷം താഴ്ഭാഗത്തായി കാണുന്ന New Effect Layer button ക്ലിക്ക് ചെയ്യുക. Sketch ഫോള്‍ഡര്‍ ഓപണ്‍ ചെയ്ത് Photocopy സെലെക്റ്റ് ചെയ്യുക. Detail => 14, Darkness => 2 ഈ സെറ്റിംഗ്സ് നല്‍കുക. വീണ്ടും New Effect Layer button ക്ലിക്കുക. Texture ഫോള്‍ഡര്‍ ഓപണ്‍ ചെയ്ത് Craquelure സെലെക്റ്റ് ചെയ്യുക. Crack Spacing => 23, Crack Depth => 1, Crack Brightness => 0 എന്നീ സെറ്റിംഗ്സുകള്‍ നല്‍കുക. enter ok.

നേരത്തെ നമ്മള്‍ ഇന്‍‌വിസിബിള്‍ ആക്കി വെച്ചിരുന്ന "Water" ലെയര്‍ 'eye' കോളത്തില്‍ ക്ലിക്ക് ചെയ്ത് വിസിബിള്‍ ആക്കുക. ശേഷം Filter > Texture > Stained Glass പോയി Cell Size => 11, Border Thickness => 4, Light Intensity => 0. എന്നിങ്ങനെ നല്‍കുക.

ctrl + L അടിച്ച് ലെവല്‍‌സ് ഓപണ്‍ ചെയ്യുക. Input Level 145, Highlight Input Level 215. എന്നു സെറ്റ് ചെയ്യുക. Fİlter > Blur > Gaussian Blur പോകുക. Radius 25 pix എന്നു സെറ്റ് ചെയ്യുക. ഒരു പ്രാവശ്യം കൂടി ctrl + L അടിച്ച് ലവല്‍‌സ് ഓപണ്‍ ചെയ്ത് താഴെ ചിത്രത്തില്‍ കാണുന്ന പോലെ സ്ലൈഡര്‍ ലവല്‍ ഡ്രാഗ് ചെയ്യുക.
Ctrl+A അടിച്ച് select all, ചെയ്യുക Ctrl+C ക്ലിക്ക് ചെയ്ത് copy ചെയ്യുക. ശേഷം Channels Panel പോകുകയും ഒരു പുതിയ ചാനല്‍ ക്രിയേറ്റ് ചെയ്യുക (അതിനായി ചാനല്‍ പാനലിനു താഴെയുള്ള ‘ക്രിയേറ്റ് ന്യു ലയര്‍ ഐകണില്‍ ക്ലിക്കുക) നമ്മള്‍ ക്രിയേറ്റ്ചെയ്ത ചാനല്‍ പാനലില്‍ ക്ലിക്ക് ചെയ്ത് Ctrl+V അടിച്ച് പേസ്റ്റ് ചെയ്യുക. അപ്പോള്‍ നമുക്ക് വൈറ്റ് പിക്സല്‍ മാത്രം സെലെക്റ്റ് ആയി വരും. താഴെ ചിത്രം കാണുക.

വീണ്ടും ചാനല്‍ പാലറ്റില്‍ നിന്നു ലയര്‍ പാലറ്റിലേക്ക് മടങ്ങുക. ശേഷം ഏറ്റവും മുകളിലുള്ള water ലയര്‍ സെലെക്റ്റ് ചെയ്യുക. പുതിയ ഒരു ലയര്‍ ക്രിയേറ്റ് ചെയ്യുക. അതിനു "Water Mask" എന്നു പേരു നല്‍കുക. എഅതെങിലും ഒരു കളര്‍ സെലെക്റ്റ് ചെയ്ത് ഫില്‍ ചെയ്യുക. ഞാന്‍ ബ്ലു സെലെക്റ്റ് ചെയ്തു) ശേഷം Opacity 60% ആയി സെലെക്റ്റ് ചെയ്യുക.

Ctrl+D അടിച്ച് Deselect ചെയ്യുക. ചിത്രം മുകളില്‍ കാണുന്ന പോലെ ലഭിക്കും. ഇനി കിട്ടിയില്ലെങ്കില്‍ Water ലയര്‍ ഇന്‍‌വിസിബില്‍ ആക്കുക.ഏറ്റവും മുകളില്‍ പുതിയ ഒരു ലയര്‍ ക്രിയേറ്റ് ചെയ്യുക. new എന്നു പേരു നല്‍കുക. Foreground Color White എന്നും Background Color Black എന്നും സെലെക്റ്റ് ചെയ്യുക. ശേഷം വൈറ്റ് കളര്‍ ഈ പുതിയ ലയറില്‍ ഫില്‍ ചെയ്യുക. പിന്നീട് Filter > Render > Clouds പോകുക. വീണ്ടും Filter > Render > Difference Clouds പോകുക. വീണ്ടും Filter > Sketch > Chrome പോയി Detail 8, Smoothness 10 എന്നു സെറ്റ് ചെയ്യുക.

Ctrl+U ടൈപ് ചെയ്ത് Hue/Saturation എടുക്കുക. Colorize ചെക്ക് ചെയ്യുക. Hue 200, Saturation 30 Lightness to 40 എന്നിങ്ങനെ ചെക്ക് ചെയ്യുക. ആള്‍ട്ട് കീ ക്ലിക്ക് ചെയ്ത് പിടിച്ച ശേഷം നമ്മള്‍ ലാസ്റ്റ് ക്രിയേറ്റ് ചെയ്ത 'new' ,"Water Mask" എന്നീ ലയറുകള്‍കിടയിലെ ലൈനില്‍ ക്ലിക്ക് ചെയ്യുക.ചിത്രം ഇങ്ങനെ ലഭിക്കും.

layer > layer style > Inner Glow ഓപണ്‍ ചെയ്യുക. Blend Mode => Multiply, Opacity => 90%, Color => #124477, Size => 250. ചിത്രം റെഡി.

Enjoy........

5 അഭിപ്രായ(ങ്ങള്‍):

text under water effect വെള്ളത്തില്‍ കല്ലില്‍ കൊത്തി വെച്ച പേര്....ഒന്നു ട്രൈ ചെയ്യു....

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

see my work@

http://2.bp.blogspot.com/-xIORncQPTVo/Ta8YHRMTJVI/AAAAAAAABdo/rCqQqh-Eq78/s1600/anumahi14.jpg

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും