പുതിയ ഒരു ടെക്സ്റ്റ് എഫ്ഫെക്റ്റിനെ കുറിച്ചാണു ഇവിടെ പരിചയപ്പെടുത്തുന്നത്. cs4 ആണു ഇതിൽ ഞാൻ ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും പഴയ വേർഷനുകളും നിങ്ങൾക്ക് ഉപയോഗിക്കാം. 1920-1200 ൽ ഒരു പുതിയ ലയർ ക്രിയേറ്റ് ചെയ്യുക.
റേഡിയൽ ഗ്രേഡിയന്റ് സെലെക്റ്റ് ചെയ്ത് ചിത്രത്തിന്റെ നടുവിൽ വരത്തക്കവിധം ബ്രഷ് യൂസ് ചെയ്യുക .
സ്റ്റൈൽ ഓവർലി എന്നു ആക്കുക. നിങ്ങൾ എഴുതാൻ ഉദ്ദേശിക്കുന്നത് വൈറ്റ് കളറിൽ ടൈപ്പ് ചെയ്യുക.

filter > blur > motion blur പോകുക. angle 90 എന്നും distance 40 എന്നും സെറ്റ് ചെയ്യുക.

ശേഷം filtar > distort > wave പോയി number of generators 3, wave length min-10, max346, amplitude min-5 max-35 എന്നു സെറ്റ് ചെയ്യുക.

പിന്നീട് ഇതിനെ ഗ്രൂപ്പ് ലയർ ആക്കുക. അതിനായി മെനു ബാറിൽ layer r > new > group from layers എന്നത് ഓപൺ ചെയ്ത് പുതിയ പേരു നൽകുക. ഒപ്പം blend mode> color dodge ആക്കുക. ചിത്രം നിങ്ങൾക്ക് താഴെ കാണുന്ന പോലെ ലഭിക്കും.

പുതിയ ഒരു ലയർ ക്രിയേറ്റ് ചെയ്യുക അതിനായി layer > new പോകുക. 2 കാര്യങ്ങൾ പ്രത്യേകം ശ്രദ്ദിക്കണം. പുതിയതായി ഉണ്ടാക്കുന്ന ലയർ നേരത്തെ നമ്മൾ ഉണ്ടാക്കിയ ഗ്രൂപ്പ് ഫോൾഡറിൽ ആവരുത്, ശേഷം filter > render > cloud പോക്കുക. ഇവിടെയാണു ആ രണ്ടാമത്തെ കാര്യം, നമ്മൾ ക്ലൌഡ് ചെയ്യുമ്പോൾ ബാക്ക് ഗ്രൌണ്ട്, ഫോർഗ്രൌണ്ട് കളറൂകൾ ബ്ലാക്ക് ആന്റ് വൈറ്റ് ആവാൻ ശ്രദ്ദിക്കുക .

blend mode > color dodge എന്നു സെലെക്റ്റുക. layer > layer mask> reveal all പോകുക. വെരി സോഫ്റ്റ് ബ്രെഷ് സെലെക്റ്റ് ചെയ്യുക, ഹാർഡ്നസ് 0% സെലെക്റ്റ് ചെയ്ത് ബ്ലക്ക് കളർ കൊണ്ട് ചില ഭാഗങ്ങൾ മായ്ച്ച് കളയുക. താഴെയുള്ള ചിത്രം ശ്രദ്ദിക്കുക.

ശേഷം നമ്മുടെ ലയർ പാലറ്റിൽ ഒരു പുതിയ ഫോൾഡർ ക്രിയേറ്റുക. അതിനായി ലയർ പാലറ്റിനു താഴെ യുള്ള ഫോൾഡർ ഐകണിൽ ക്ലിക്കിയാൽ മതിയാകും . പിന്നീട് ഫോൾഡറിന്റെ blend mode > color dodge എന്നാക്കുക. ഒരു പുതിയ ലയർ ക്രിയേറ്റ് ചെയ്യുക. ഇനി നമുക്ക് സ്മോക് ബ്രഷ് വേണം അതിനായി
ഇവിടെ ക്ലിക്ക് ചെയ്ത് സ്മോക്ക് ബ്രഷ് ഡൌൺലോഡ് ചെയ്യുക, ബ്രുഷ് ഇൻസ്ടാൾ ചെയ്യുക. (അതായത് നമ്മൾ ഡൌൺലോഡ് ചെയ്ത ബ്രഷ് ഫൊട്ടോഷോപ്പ് ബ്രഷ് ഫോൾഡറിൽ കോപി പേസ്റ്റ് ചെയ്താൽ മതി) സ്മോക്ക് ബ്രഷ് സെലെക്റ്റിയ ശേഷം ബ്രഷ് കൊണ്ട് അങ്ങിങ്ങായി വരക്കുക. ജസ്റ്റ് ക്ലിക്ക് ചെയ്താൽ തന്നെ മതിയാകും. ബ്രഷ് ചെയ്യുമ്പോൾ വൈറ്റ് കളർ സെലെക്റ്റ് ചെയ്യാൻ മറക്കരുത്.

പുതിയ ഒരു ലയർ ക്രിയേറ്റ് ചെയ്യുക. അതു ബാക്ക് ഗ്രൌണ്ട് ഇമേജിനു അടുത്താണു വേണ്ടത്. ശേഷം ബ്ലാക്ക് കളർ ഫിൽ ചെയ്യുക. filter > texture > texturizer scaling 100% എന്നും relief 4 എന്നും സെറ്റ് ചെയ്യുക.ഒപ്പം യൂസ് കാൻവാസ് എന്നും ലൈറ്റ് യൂസ് ടോപ് എന്നും സെലെക്റ്റുക. ഇമേജ് ഒപ്പാസിറ്റി 10% ആയി ചുരുക്കുക. ചിത്രം റെഡി.

അവസാനം നമ്മൾ ആഡ് ക്ഗെയ്ത ലയറിനു തൊട്ടുമുകളിലുള്ള ലയറിൽ ചെറിയ ഒരു അഡ്ജസ്റ്റ് നടത്തിയാൻ നമുക്ക് ബേൺ ചെയ്ത പോലുള്ള ഒരു ചിത്രം കിട്ടും. അതിനായി layer > new adjustment layer > invert . കണ്ടോ മാറ്റം!.