ആദ്യം ഞാന്‍ ഒരു ബാക്ക് ഗ്രൌണ്ട് ഇമേജ് തുറന്നു, നിങ്ങള്‍ക്ക് വേണമെങ്കില്‍ വേറെ ഏതെങ്കിലും ഇമേജ് സെലെക്റ്റാം.
ഇനി നമുക്ക് വേണ്ടിയ ടെക്സ്റ്റ് എഴുതണം. റൈറ്റ് ക്ലിക്ക് ചെയ്ത് blending mode ഓപണ്‍ ചെയ്ത് അല്പം സ്റ്റൈല്‍ ടെക്സ്റ്റ് ലയറിനു നല്‍കുന്നത് നന്നായിരിക്കും. ഞാന്‍ ബ്ലാക്ക് കളറില്‍ ബോള്‍ട് ഫോണ്ട് സെലെക്റ്റ് ചെയ്താണ്. ടൈപിയിരിക്കുന്നത്. ഈ എഫ്ഫെക്റ്റ് കൂടുതല്‍ ഭംഗിയാവുന്നത് ബോള്‍ഡ് ടെക്സ്റ്റിലാണെന്നതു തന്നെ കാര്യം. ഇനി പുതിയൊരു ലയര്‍ ക്രിയേറ്റ് ചെയ്യുക. താഴെ ചിത്രത്തില്‍ കാണീച്ചിരിക്കുന്നത് പോലെ ടെക്സ്റ്റ് ലെയറിനു ഇടതു ഭാഗത്തായി ഒരു ലൈന്‍ വരക്കുക. മഞ്ഞ കളറില്‍
ഇനി പുതിയൊരു ലയര്‍ കൂടി ക്രിയേറ്റുക. ടെക്സ്റ്റ് ലയറിന്റെ വലതു ഭാഗത്തായി ഒരു ലൈന്‍ വരക്കുക. വരക്കുമ്പോള്‍ ഷിഫ്റ്റ് ബട്ടണ്‍ ഞെക്കിപ്പിടിക്കുന്നത് നന്നായിരിക്കും. കാരണം ലൈന്‍ വളയാതെ വരക്കാം.ഇനി പുതിയൊരു ലയര്‍ കൂടി ക്രിയേറ്റുക. ടെക്സ്റ്റ് ലയറിന്റെ താഴ് ഭാഗത്ത് നീല കളറില്‍ ഓരു ലൈന്‍ വരക്കുക.

ഇനി ഒരു ലയര്‍ കൂടി വേണം. അതില്‍ ടെക്സ്റ്റ് ലയറിന്റെ മുകള്‍ ഭാഗത്തായി റോസ് കളറില്‍ ഒരു വര വരക്കുക.
ഇപ്പം ടെക്സ്റ്റിനു ചുറ്റും നമ്മള്‍ നാലു കളറുകള്‍ക്കും ഓരോ ലയറുകള്‍ ഉണ്ടാക്കി. അതവിടെ നിക്കട്ടെ. ഇനി പുതിയൊരു ലയര്‍ ക്രിയേറ്റുക. അതില്‍ ബ്രഷ് ടൂള്‍ സെലെക്റ്റിയ ശേഷം special effect brush select ചെയ്യുക.
ശേഷം ബ്രഷ് പാലറ്റില്‍ ആദ്യം കാണുന്ന azalia എന്ന ബ്രഷ് സെലെക്റ്റുക. ചുമ്മ ചിത്രതിന്റെ അവിടെയും ഇവിടെയും ഒക്കെ ഓരോ ക്ലിക്ക് വെച്ചു കൊടുക്കുക.
ഇനി ആനിമേഷന്‍ വിന്റോ ഓപണ്‍ ചെയ്യുക. അതിനായി window >> animation പോകുക. പഴയ വേര്‍ഷന്‍ ഇമേജ് റെഡി പോകുക. താഴെ ചിത്രത്തിലേ പോലെ ഒരു പുതിയ ആനിമേഷന്‍ ലയര്‍ ഓപണ്‍ ചെയ്യുക. ചുവന്ന കളറില്‍ മാര്‍ക്ക് ചെയ്ത ടൂള്‍ ക്ലിക്കിയാല്‍ മതിയാകും.
ഇനി ചെറിയൊരു പണിയേ ഉള്ളു. പക്ഷെ അതെങ്ങനെ പറഞ്ഞു ഫലിപ്പിക്കും എന്നെനിക്കറിഞ്ഞൂടാ, എഴുതി ത്തുടങ്ങിയില്ലെ, ഇനി പൂര്‍ത്തിയാക്കാതെ വയ്യല്ലൊ,, ഇനി നേരത്തെ നമ്മള്‍ ക്രിയേറ്റിയ ടെക്സ്റ്റ് ഫയലിനു ചുറ്റും ഉള്ള 4 കളര്‍ ലയറുകള്‍ ഓരോന്നും അതിന്റെ നേരെ എതിര്‍ ഭാഗത്തേക്ക് നീക്കണം. അതായത് ഇടത് ഭാഗത്ത് വരച്ച മഞ്ഞ കളറിനെ മൂവ് ടൂള്‍ ഉപയോഗിച്ച് വലത് ഭാഗത്തെക്ക് നീക്കണം. അതുപോലെ ചുവപ്പു കളര്‍ വലത്തു നിന്നു ഇടത്തേക്കും നീല ലൈന്‍ താഴെ നിന്നു മുകളിലേക്കും റോസ് കളറുള്ളത് താഴെക്കും. താഴെ ചിത്രം ശ്രദ്ധിക്കു.
ഇങ്ങനെ ചെയ്ത ശേഷം ഈ 4 ലയറുകളും layer >> Create clipping mask (alt + Ctrl + G ) ചെയ്യുക. . അതിനു ശേഷം ആനിമേഷന്‍ പാലറ്റിലെ ആദ്യ ചിത്രം സെലെക്റ്റ് ചെയ്യുക. ഇനി നമ്മള്‍ നേരത്തെ ബ്രഷ് ടൂള്‍ കൊണ്ട് അവിടേം ഇവിടേം കുത്തിവരച്ച ലയര്‍ സെലെക്റ്റ് ചെയ്യുക. ഈ ലയറിനെ നമ്മുടെ ചിത്രത്തില്‍ തീരെ കാണാത്ത വിതത്തില്‍ മൂവ് ടൂള്‍ ഉപയോഗിച്ച് മുകളിലേക്ക് കൊണ്ട് പോകുക. അതിനു ശേഷം ആനിമേഷന്‍ പാലറ്റില്‍ രണ്ടാമത്തെ ചിത്രം സെലെക്റ്റ് ചെയ്യുക. ഇതേലയറിനെ ത്തന്നെ എഅറ്റവും മുകളില്‍ നിന്നു എടുത്ത് ഏറ്റവും താഴെ തീരെ കാണാത്തപോലെ മൂവ് ടൂള്‍ ഉപയോഗിച്ച് വലിച്ച് കൊണ്ട് വെക്കുക.
ചിത്രത്തില്‍ ചുവന്ന കളറില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന Tween animation ടൂളില്‍ ക്ലിക്ക് ചെയ്ത് വരുന്ന വിന്റോയില്‍ താഴെ കാണിച്ചിരിക്കുന്ന സെറ്റിംഗ്‌സ് നല്‍കുക.
ഇനി അവിടെ പ്ലേ ബട്ടണില്‍ ഒന്നു ഞെക്കി നോക്കിക്കേ. ഇനി ഇതു save for web & devices എന്ന്തില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക. പഴയ വേര്‍ഷന്‍ കാര്‍ സേവ് ഒപ്റ്റിമൈസഡ് ആസ് എന്നതില്‍ പോയി സേവുക. പരീക്ഷിച്ച് വിജയിച്ചാല്‍ കൂട്ടത്തില്‍ എനിക്കും ഒരു കാര്‍ഡ് വിടാന്‍ മറക്കരുത്. പിന്നൊരു കാര്യം നല്ല മനോഹരമായ വാള്‍പേപറുകളില്‍ ചെറിയ മാറ്റങ്ങളോടെ ഇതു പയറ്റിയാല്‍ നല്ല ഇ കാര്‍ഡുകള്‍ ഉണ്ടാക്കാം. .