ആഗോള ബൂഗോള അപ്പന്‍ അപ്പൂപ്പന്‍ മാരെ എന്നും പറഞ്ഞു ആളെ വടിയാക്കുന്ന നമ്മടെ സ്വന്തം അയ്യോപാവ ത്തിന്റെ പുള്ളയാണിത്. വാര്‍പ് ടൂള്‍ വഴി ഫോട്ടോ എഫെക്‍റ്റ് നല്‍കുന്നതാണീ പോസ്റ്റ്. ഫോട്ടോകള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കാന്‍ ഈ ഇഫെക്‍റ്റ് ഉപകരിക്കും. ആദ്യം ഇഫെക്‍റ്റ് നല്‍കേണ്ട ചിത്ര ഓപണ്‍ ചെയ്ത ശേഷം താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ
ലയര്‍ പാലറ്റിലെ ബാക്ക് ഗ്രൌണ്ട് ലയറിന്റെ ലോക്കില്‍ ഡബ്‌ള്‍ ക്ലിക്ക് ചെയ്ത് ഓകെ നല്‍കുക. അതായത് അതിന്റെ ലോക്ക് ഒഴിവാക്കണം എന്നു. .
ഇനി Rectangular Marquee Tool എന്ന ടൂള്‍ സെലെക്റ്റ് ചെയ്ത് (താഴെ നീല കളറില്‍ മാര്‍ക്ക് ചെയ്ത ഭാഗം ശ്രദ്ധിക്കുക) താഴെ ചിത്രത്തിലേ പോലെ സെലെക്റ്റ് ചെയ്യുക.. സെലെക്റ്റ് ചെയ്ത ഭാഗം ഞാന്‍ ഹൈലൈറ്റ് ചെയ്തത് ശ്രദ്ധിക്കുമല്ലൊ.
ശേഷം നമ്മള്‍ സെലെക്റ്റ് ചെയ്ത ഭാഗത്ത് ബ്ലാക് ടു വൈറ്റ് ഗ്രേഡിയന്റ് കളര്‍ നിറക്കണം. താഴെ ചിത്രം ശ്രദ്ധിക്കു.
ഇനി ഡീസെലെക്റ്റ് (Select->Deselect) അല്ലെങ്കില്‍ (Ctr+D) പ്രസ്സുക. ശേഷം Edit->Transform->Warp. പോകുക. താഴെ ചിത്രത്തില്‍ കാണുന്ന പോലെ വാര്‍പ് ടൂള്‍ ഉപയോഗിക്കുക.
നമുക്കിപ്പം ഇങ്ങനൊരു ചിത്രം കിട്ടി.ദേ താഴെ നോക്കു.
ഇനി ചെറിയൊരു സെറ്റിംഗ്സ് കൂടി. layer >> layer style >> drop shadow ഓപണ്‍ ചെയ്ത് താഴെ കാണ്‍ഊന്ന സെറ്റിംഗ്സ് നല്‍കുക.
ചിത്രം റെഡി.... എങ്ങനുണ്ട് അയ്യോപാവത്തിന്റെ കിങ്ങിണിക്കുട്ടി....
11 അഭിപ്രായ(ങ്ങള്‍):
കുഞാക്കാ..... പുതിയവിവരങ്ങള്‍ നല്കിയതിന്‍ നന്ദി..... ഇനിയും പുത്തന്‍ അറിവുകളുമായി പുതിയ പോസ്റ്റ് പ്രതീക്ഷിക്കുന്നു.
ഡാ പഹയാ ആടിനെ പിടിച്ചു പട്ടി ആക്കുന്ന ഈവിദ്യ സൂപ്പര്‍ ആയി എന്റെ തത്തമ്മ യുടെ ഫോട്ടോ ഗംഭീരം ആക്കി
ഞാന്‍ വളര്‍ത്തിക്കോളാം... ആ കുഞ്ഞിനെ എനിക്ക് തരുമോ ??
അയ്യോ ഞാന്‍ കസ്ടപെട്ടു ഉണ്ടാക്കിയതാ നാട്ടപാതിരക്ക് തരില്ലവിരല്‍ തുംബ്
nice and informative...thanks...kunjakkaa....:)
ഇത് നല്ലൊരു പരിപാടിയാണല്ലോ ഇക്കാ , എനിക്കും പഠിക്കാന്‍ പറ്റുമോന്നു നോകട്ടെ ..
പുതിയവിവരങ്ങള്‍ നല്കിയതിന്‍ നന്ദി
അയ്യോ പാവത്തിന്‍റെ സുന്ദരിമോളുടെ സുന്ദര ഫോട്ടോ... ഈ ഒരു ട്രിക്ക് ചെയ്യാന്‍ ഞാന്‍ കോറല്‍ഡ്രോ തുറക്കാറാ പതിവ് ഫോട്ടോ ഷോപ്പില്‍ ഇതുള്ള വിവരം അറിയൂലായിരുന്നു.. നന്ദി
അയ്യോ പാവം, നിന്‍റെ ടെക്സ്റ്റ്‌ന് ഡോട്ട് ഇടും... പറഞ്ഞേക്കാം..!!!
സസ്നേഹം ....മുഹമ്മദ് കുഞി നന്ദിയുണ്ട്, നൌഷാദ് ഭായ് , ഇസ്മൈല്‍ ബായ്, ഹംസക്ക,വിരല്‍ത്തുമ്പ് എല്ലാര്‍കും നന്ദി, നിങ്ങളുടെ കമന്റുകളാണെന്നെ കൂടുതല്‍ പോസ്റ്റുകള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നത്. എല്ലാവര്‍കും ഉപകാരപ്പെടുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. ഐലാഷേരികാരന്‍ അയ്യോപാവം അവന്റെ കുട്ടിയുടെ ഫോട്ടോ തന്നതില്‍ ഞാന്‍ സന്തുഷ്ടന്‍, പിന്നെ എന്റെ മാണിക്കക്കല്ല് നേനക്കുട്ടി വന്നതിലും കമന്റിയതിലും വളരെ വളരെ സന്തോഷം. പിന്നെ ഡാ നമൂസേ പൊന്നെ ഓനെ ഡോട്ട് ഇട്ടാല്‍ പോരാ. ബൌണ്‍സ് ചെയ്ത് ബാന്‍ ചെയ്യണം , എന്നാലെ അവന്‍ ശരിയാകത്തുള്ളൂ.....
ellam onninonnu kemam
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും