2011, ജനുവരി 1, ശനിയാഴ്‌ച

വാട്ടര്‍ കളര്‍ ഇഫക്‍റ്റ് ഫോട്ടോഷോപ്പില്‍


പണ്ട് സ്കൂളിന്നു എന്തെങ്കിലും ഒക്കെ കുത്തി വരക്കാന്‍ വാട്ടര്‍ കളര്‍ പിടിച്ചതാരുന്നു, പിന്നീട് കുറേ കാലത്തിനു ശേഷം ഇങ്ങു സൌദിയിലും ഒരു കൈ ശ്രമിച്ചു നോക്കി, ഇപ്പം ദേ ഫോട്ടോഷോപ്പില്‍ കൂടീ അരക്കൈ നോക്കാനുള്ള പരിപാടിയിലാ, ഇവിടെ കാണുന്ന ഈ ചിത്രത്തെ ഒന്നു പൈന്റ് അടിക്കാനുള്ള പരിപാടിയാ,


  ആദ്യം നമുക്കൊരു പുതിയ ലയര്‍ ഓപണ്‍ ചെയ്യണം. അതിനു ശേഷം നമുക്ക് വാട്ടര്‍കളര്‍ ഇഫക്‍റ്റ് നല്‍കേണ്ട ചിത്രം സെലെക്റ്റ് ചെയ്ത് നമ്മള്‍ ക്രിയേറ്റിയ പുതിയ ലയറിലേക്ക് ഡ്രാഗ് ചെയ്യണം. ഇനി നമുക്കിതിനു പേരു ലാന്റ്സ്കേപ് എന്നു ചേയ്ഞ്ച് ചെയ്യാം. പേരു മാറ്റത്തിനു ലയര്‍ പാലറ്റില്‍ നമ്മുടെ ചിത്രത്തിനു നേരെയുള്ള പേരില്‍ ഡബ്‌ള്‍ ക്ലിക്ക് ചെയ്താല്‍മതി. പേരുമാറ്റുന്നത് കാര്യങ്ങള്‍ പെട്ടന്ന് മനസിലാകാന്‍ വേണ്ടിയാണ്. ഇനി നമ്മുടെ ലാന്റ്‌സ്‌കേപ് ലയറിനു ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ കൂടി ഉണ്ടാക്കുക. അതിനെ നമുക്ക് ബ്‌ളര്‍ ലാന്റ്‌സ്‌കേപ് എന്നു പേരു മാറ്റാം. ഇനി നേരെ Filter > Blur > Smart Blur. പോകുക, താഴെ ചിത്രത്തിലേ പോലെ സെറ്റുക.
ചിത്രത്തില്‍ ഡബ്‌ള്‍ ക്ലിക്ക് ചെയ്താല്‍ വലുതാകും

വീണ്ടും ലാന്റ്സ്‌കേപ് ലയര്‍ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുക. അതിനു ഔട്ട്‌ലൈന്‍ എന്നു പേരു നല്‍കുക. അതിനെ വലിച്ച് ബ്ലര്‍ ലാന്റ്സ്‌കേപ്പ് ലയറിനു മുകളില്‍ കൊണ്ടുവന്നിടാന്‍ മറക്കരുത്. ശേഷം Filter > Stylize > Glowing Edges പോകുക, താഴെ കാണുന്ന സെറ്റിംഗ്സ് നല്‍കുക

ഇനി Image > Adjustments > Invert പോകുക, വീണ്ടും Image > Adjustments > Desaturate ചെയ്യുക.
ശേഷം ഔട്ലൈന്‍ ലയറിന്റെ ബ്ലെന്റിംഗ് മോഡ് Multiply എന്നാക്കുക. Opacity 80 എന്നു സെറ്റ് ചെയ്യുക. താഴെ ചിത്രം നോക്കു.
ശേഷം ബ്ലര്‍ ലാന്റ്സ്‌കേപ് ലയര്‍ന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുക. അതിനു പെയിന്റിംഗ് എന്നു പേരുനല്‍കുക, പെയിന്റിംഗ് ലയര്‍ സെലെക്റ്റ് ചെയ്ത ശേഷം Image > Adjustments > Invert പോകുക. ബ്ലന്റ് മോഡ് Color Dodge. എന്നു സെറ്റ് ചെയ്യുകചിത്രം ശ്രദ്ധിക്കുക.


ഇനി കളര്‍ #000000 സെലെക്റ്റ് ചെയ്ത ശേഷം ബ്രഷ് ടൂള്‍ സെലെക്റ്റ് ചെയ്യുക.
ചിത്രത്തില്‍ 4 മാര്‍ക്ക് ചയ്ത ആരോയില്‍ ക്ലിക്കിയാല്‍ വിവിധ ബ്രഷുകള്‍ കാണാം. എന്താ നാലിന്നു തുടങ്ങുന്നെ എന്നു കരുതണ്ട, അതങ്ങനായിപ്പോയി, അതില്‍ വെറ്റ് ബ്രഷ് സെലെക്റ്റ് ചെയ്യുക, ചിത്രത്തില്‍ 2 എന്നുമാര്‍ക് ചെയ്തിരിക്കുന്ന ബ്രഷ് സെലെക്റ്റ് ചെയ്ത് 3 എന്നു മാര്‍ക് ചെയ്തിരിക്കുന്ന ഒപാസിറ്റി 10 എന്നാക്കുക, ഒന്നു പിന്നെ പറയേണ്ടകാര്യം ഇല്ലല്ലൊ. ഫോര്‍ഗ്രൌണ്ട് കളര്‍ ബ്ലാക്ക് സെലെക്റ്റുക. ഇനി ചുമ്മാ ബ്രഷ് കൊണ്ട് ആകാശ നീലിമയിലൂടെയൊക്കെ ഒന്നു ബ്രഷ് ഓടിക്കുക,

ഇനി ഈ ചിത്രത്തില്‍ 2 എന്നടയാളപ്പെടുത്തിയ ഇടത്ത് ക്ലിക്കി Wet Media Brushes സെലെക്റ്റുക, ചിത്രത്തില്‍ 1 എന്നു മാര്‍ക്ക് ചെയ്തിരിക്കുന്നതാണ് ഈ പറഞ്ഞ കുന്ത്രാണ്ടം. 3 എന്നു മാര്‍ക് ചെയ്തിരിക്കുന്ന ബ്രഷ് ഒപാസിറ്റി 50 ആക്കുക. ഇനി വെള്ളത്തിലും മറ്റുമൊക്കെ ബ്രഷ് കൊണ്ട് അങ്ങു പെരുമാറൂ.... ഇനി ഇതേബ്രഷ് തന്നെ അല്പം വലുതാക്കി ഒന്നൂടെ ബാക്കി ഭാഗങ്ങള്‍ കൂടി പെരുമാറുക. വെള്ളത്തിലും ആകാശത്തിലും ഒക്കെ ബ്രഷ് അല്പം ചെറുതാക്കിയ ശേഷം ചുമ്മാ  അവിടേം ഇവിടേം ഒക്കെ കുത്തിവരയുന്നത് ഒരു ഒറിജിനാലിറ്റിക്ക് നല്ലതാ.....

ഇനി നമ്മുടെ ഒറിജിനല്‍ ലാന്റ്സ്‌കേപ് ലയറിനെ ഒന്നൂടെ ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കുക, അതിനു ഡിറ്റൈല്‍ എന്നു പേരു നല്‍കിയ ശേഷം അതിനെ വലിച്ച് ലയര്‍ പാലറ്റിലെ ഏറ്റവും മുക്ലില്‍ കൊണ്ട് വന്നിടുക, പിന്നീട് Filter > Artistics > Watercolor പോകുക Brush Details 12, എന്നും Shadow Intensity to 0, എന്നും Texture to 3. എന്നും നല്‍കുക.

ചിത്രത്തിന്റെ ബ്ലെന്റ് മോഡ് Luminosity എന്നു നല്‍കുക, ഒപാസിറ്റി 25% എന്നാക്കുക, ദാറ്റ്സ് ആള്‍..

7 അഭിപ്രായ(ങ്ങള്‍):

നല്ല പോസ്റ്റ്.
നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/

കുഞ്ഞാക്കോ പണ്ടു ഒരു കൈ വച്ചു നോക്കിയതാ ഈ ഫോട്ടോഷോപ്പില്‍ പിന്നെ ജോലിവേറെ ആയപ്പോള്‍ നിറുത്തി... കുഞ്ഞാക്ക എന്നെ വീണ്ടും ഫോട്ടൊഷോപ്പു ചെയ്യിക്കും

നന്നായിരിക്കുന്നു ഫസല്‍ ..നല്ല കേട്ടും മട്ടും ..എല്ലാ വിധ ആശംസകളും ..

നേനാടെ ചിപ്പി ഇവിടെ കാണുന്നു ഇത് അവള്‍ കണ്ടില്ലെന്നു തോനുന്നു ...

സിദ്ധിക്ക, നന്ദി, ഇവിടെ സന്ദര്‍ശിച്ചതിലും അഭിപ്രായം പറഞ്ഞതിലും, അവളുടെ ചിപ്പിയെ ഇന്നലെ ആഡ് ചെയ്തതേയുള്ളു, ഒരു ഗാഡ്ഗറ്റ് അവള്‍ക്ക് റെഡിയാക്കി വെച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും