2011, ജനുവരി 10, തിങ്കളാഴ്‌ച

സ്റ്റൈലില്‍ ഒരു സ്റ്റൈലന്‍ ഐഡിയ


ഫോട്ടോഷോപ്പില്‍ വളരെ പെട്ടന്ന് ടെക്സ്റ്റുകളും ബാക്ക്ഗ്രൌണ്ടും എല്ലാം എഡിറ്റാന്‍ നമ്മെ സഹായിക്കുന്ന ഒപ്ഷ്ന്‍ ആണ് ‘സ്റ്റൈല്‍’ടൂള്‍ വളരെ പെട്ടന്ന് ടെക്സ്റ്റുകള്‍ക്ക് മനോഹരമായി ഭംഗി വരുത്താന്‍ ഇതുവഴി നമുക്കാകും. അതിനായി ഇന്റെര്‍ നെറ്റില്‍ നമുക്ക് ഫ്രീയായി അനവധി ഫോട്ടോഷോപ് സ്റ്റൈല്‍‌സ് കിട്ടും മനോഹരമായ സ്റ്റൈലുകളും ഉപയോഗിക്കേണ്ട വിധവും നമുക്കിവിടെ വായിക്കാം. മുകളില്‍ കൊടുത്ത ചിത്രം ശ്രദ്ധിച്ചില്ലേ, സ്റ്റോണ്‍ സ്റ്റൈല്‍- ഏകദേശം മുപ്പതോളം ‘സ്റ്റൈല്‍ ഇഫക്‍റ്റുകള്‍ ഇതിലുണ്ട്. ഇതിനെ നമുക്ക് പല വിധത്തില്‍ ഉപയോഗിക്കാം. ബ്ലോഗ് ഹെഡിംഗുകള്‍ക്ക് പാശ്ചാത്തലമൊരുക്കാനും ടെക്സ്റ്റുകള്‍ക്കും ഇതിനെ നമുക്ക് ഉപയോഗിക്കാന്‍ കഴിയും.
ഈ കല്ലുവെച്ച കള്ളനെ നമുക്കിവിടെ നിന്നു ഡൌണ്‍ലോഡ് ചെയ്യാം.

മറ്റൊരു ചുള്ളനെ കണ്ടില്ലേ, ബാക്ക്ഗ്രൌണ്ടിലും ടെക്സ്റ്റിലും പ്രയോഗിചാലുള്ള വ്യത്യാസങ്ങള്‍ മനസിലായില്ലേ. ഈ സുവര്‍ണ ഫലകം ഇവിടെനിന്നു എടുക്കാം.
വ്യത്യസ്തമായ രണ്ട് സ്റ്റൈലുകള്‍ കണ്ടില്ലേ,വളരേ മനോഹരമായി നമുക്ക് ഒരു കഷ്ടപ്പാടുമില്ലാതെ ഇഫക്ടുകള്‍ ആഡ് ചെയ്യാവുന്ന ഇത് നമുക്കിവിടേ നിന്നു ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഫോട്ടോകള്‍ക്ക് ബോര്‍ഡര്‍ നല്‍കാനും

ഫോട്ടോകളില്‍ ബോര്‍ഡറുകള്‍ക്ക് ആവശ്യമായ സ്തലം സെലെക്റ്റ് ടൂള്‍ ഉപയോഗിച്ച് കട്ട് ചെയ്തെടുത്ത് ലയര്‍ പാലറ്റില്‍ കട്ട് ചെയ്ത ബോര്‍ഡര്‍ ലയര്‍ സെലെക്റ്റ് ചെയ്ത് ചുമ്മാ സ്റ്റൈല്‍ സെലെക്റ്റിയാല്‍ മതിയാകും.
ഇനി 2 സ്റ്റൈലുകള്‍ കൂടി, കണ്ടില്ലേ, അത്യാവശ്യം വലിപ്പമുള്ള ബോള്‍ഡ് ഫോണ്ടുകളില്‍ സൂപ്പര്‍ ഇഫക്‍റ്റ് കിട്ടാന്‍ തീര്‍ച്ചയായും നമ്മേ ഇത് സഹായിക്കും

ചുവന്ന കളറില്‍ എഴുതിയിരിക്കുന്ന തില്‍ ബാക്ക്ഗ്രൌണ്ടില്‍ എങ്ങനെ വരും ടെക്സ്റ്റ് ലയറില്‍ എങ്ങനെ വരും എന്നുള്ളത് ശ്രദ്ധിക്കുക. വൈറ്റ് ടോട്ടിട്ട ചുവപ്പന്‍ പ്രതലത്തില്‍ ഉള്ള ഈ ടെക്സ്റ്റ് ഫോട്ടോ എഡിറ്റിംഗിനും ഉപയോഗിക്കാം. പക്ഷെ മക്കളേ ഭാവന വേണം, ഭാവന (സിനിമാനടി ഭാവനയല്ല)  അപ്പം ഈ ചുള്ളനെ ദേ ഇവിടന്നു  തപ്പിയെടുക്കാം.

തീ കൊണ്ടുള്ള കളി അത്ര നല്ലതല്ലെങ്കിലും നല്ല വെറൈറ്റി കളേഴ്സ് ഉള്ളതുകൊണ്ട് തീ കൊണ്ട് ഡിസൈന്‍ ചെയ്യുന്നത് നന്നായിരിക്കും, എന്താ ശരിയല്ലേ, അതുകൊണ്ട് ഒരു ഫയര്‍മാനും ഇരിക്കട്ടെ,
ഇനി കഷ്ടകാലം ചിലപ്പം ലയര്‍ രൂപത്തിലും വരുമെന്നല്ലേ, അതോണ്ട് എങ്ങാനും പൊള്ളിപ്പോയാല്‍ അല്പം ആശ്വാസത്തിനായി ഒരഞ്ചാറ് സ്റ്റൈലന്‍ പൂക്കളും ഇരിക്കട്ടെ അല്ലേ

ഈ മഹാന്മാരെ ഡൌണ്‍ലോഡാന്‍ ദേ ഇവിടെ കുത്തിനോക്കു. എന്തെങ്കിലും തടയാതിരിക്കില്ല. കണ്ടില്ലേ ചുമ്മാണ്ടിരിക്കുന്നവന്റെ കയ്യില്‍ എന്തൊക്കെയോ തന്ന് നമ്മക്കൊന്നും അറിയാത്തോണ്ട് നട്ടപ്പിരാന്തനായി അട്ടത്ത് നോക്കി ഇരിക്കാനല്ലാതെ എന്തരു ചെയ്യും എന്നു കരുതണ്ട. ഡൌണ്‍ലോഡ് ചെയ്ത് പെട്ടിപൊളിച്ച ശേഷം അതിലെ asl ഫയല്‍ മാത്രം എടുത്ത്  C:\ Program Files\ Adobe\ Adobe Photoshop CS4\ Presets\ Styles ഇവിടെ കൊണ്ട് പോയി ഒരോരത്ത് അടുക്കി വെക്കുക. കൂടുതല്‍ ഉണ്ടെങ്കില്‍ രണ്ടാളെ കൂട്ടിനു കൂട്ടിയാലും വേണ്ടൂല, സംഗതി അവിടത്തന്നെ എത്തണം. ഇനി ഫോട്ടോഷോപ് ഓപണ്‍ ചെയ്ത് നോക്കു, അപ്പം ഒരു പ്രശ്നം ഈ സംഭവം എവിടെ പോയി തപ്പും. അതിനുള്ള വഴിയാണ് താഴെ പറയുന്നത്,

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ ആദ്യം ഫോട്ടോഷോപ്പില്‍ ലയര്‍ പാലറ്റ്  ഇനി എങ്ങാനും ഇവനെ കാനുന്നില്ലെങ്കില്‍ മുകളില്‍ window എന്നിടത്ത് ക്ലിക്ക് ചെയ്ത് സ്റ്റൈല്‍‌സ് എന്നതില്‍ ക്ലിക്കിയാല്‍ കിട്ടും, ശേഷം ചിത്രത്തില്‍ റൌണ്ടില്‍ അടയാളപ്പെടുത്തിയ ആരോയില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ഒരു മെനു ഓപണ്‍ ചെയ്ത് വരും. വരുന്ന മെനുവില്‍ വയലറ്റ് കളറില്‍ ആരോ ഇട്ട് മാര്‍ക്ക് ചെയ്തിരിക്കുന്ന അത്രയും ഭാഗം നമ്മള്‍ ഇപ്പോള്‍ ആഡ് ചെയ്തതും ഫോട്ടോഷോപ്പില്‍ തന്നെ ആള്‍‌റെഡി ഉള്ളതുമായ വിവിധതരം സ്റ്റൈല്‍‌സ് ആണ്. ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം. പ്രയോഗിച്ച് അര്‍മാദിക്കാം. ഇനി നമുക്ക് ഇനി നമുക്ക് സ്റ്റൈല്‍ ഡിഫള്‍റ്റ് സെറ്റിംഗ്‌സിലേക്ക് തന്നെ തിരിച്ച് പോകണമെങ്കില്‍ ചിത്രത്തില്‍ ഞാന്‍ സിംഗിള്‍ ആയി അടയാളപ്പെടുത്തിയിരിക്കുന്ന റിസെറ്റ് സ്റ്റൈല്‍‌സ് എന്നിടത്ത് ക്ലിക്കിയാല്‍ മതി.
ബേക്ക്ഗ്രൌണ്ടില്‍ നമുക്ക് നേരിട്ട് സ്റ്റൈല്‍ ആഡ് ചെയ്യാന്‍ കഴിയില്ല, അതിനാല്‍ ഞാന്‍ ചിത്രത്തില്‍ റൌണ്ട് ഇട്ടിരിക്കുന്ന ഭാഗത്തുള്ള ലോക്ക് ചിത്രത്തില്‍ ഡബ്‌ള്‍ ക്ലിക്ക് ചെയ്ത് തുറന്ന് വരുന്ന വിന്റോയില്‍ പേരു വേണമെങ്കില്‍ കൊടുക്കാം അല്ലെങ്കില്‍ ഓകെ നല്‍കുക. ശേഷം  സ്റ്റൈല്‍ നല്‍കി നോക്കു.

13 അഭിപ്രായ(ങ്ങള്‍):

ഫസലൂ,
ഞാനും ഒന്ന് പയറ്റാന്‍ തന്നെ തീരുമാനിച്ചു. സംശയ്മുണ്ടാങ്കില്‍ ഏതു പാതിരാത്രിയിലും വന്നു തട്ടിവിളിക്കും. നല്ല വിവരണം. ഒത്തിരി ഉപകാരപ്പെടുന്നു..

ഹലോ ടോംസ്, പയറ്റൂ പയറ്റൂ, എന്നിട്ട് ഏത് പാതിരാത്രിയിലും തട്ടിവിളിക്കൂ, എന്നാലും ന്റെ ശിഷ്യാ,,,,, നിന്റെ ഈ ആത്മാര്‍തഥ കാണുമ്പം ഈ ഗു(കു)രു കൃതാര്‍ത്ഥനായി കുഞ്ഞേ, കൃതാര്‍ത്ഥനായി....

കുഞ്ഞാക്ക മാ‍സ്റ്റെ
ഇസ്കൂളില് ഞമ്മളില്‍ ചേര്‍ത്തണട്ടോ
(നല്ല ടീച്ചര്‍മാരുണ്ടക്കില്‍ മാത്രം)

എല്ലാം നോക്കുന്നുണ്ട്.

എത്താ അല്‍‌ബിക്കുട്ട്യേ അന്റെ കഥ, അന്നോട് ഞാം പറഞ്ഞുക്കുണു, കുന്തിരിമ കാട്ടാനാങ്കി ഇജ്ജ് ങ്ങട്ട് ബരണ്ടാന്നു, മര്യാദക്ക് രണ്ടശ്ശരം പടിച്ചാനന്നക്കൊണ്ട് ബെജ്ജാ,, ഇന്നിട്ടനക്ക് ടീച്ചറ് ബേണം പോലും ടീച്ചറ്......

ഒരു പാട് ഇസ്ട്ടായി ട്ടോ അന്റെ ബാര്തനോം ഈ പഠിപ്പിച്ചണ രീതിം ...

ഹ ഹ നന്ദി നൻപാ രതീഷെ

Cs2 വില്‍ ഇത് ആഡ് ചെയ്യാന്‍ പറ്റില്ലേ

പറ്റും ആന്റണി... ഫോട്ടോഷോപ്പിന്റെ എല്ലാ വേർഷനിലും പറ്റും

4shared ippam എല്ലാം ബ്ലോക്കി എന്നാ തോന്നുന്നേ..

എങ്ങനെയാണ് വ്യത്യസ്ഥ ഫോണ്ടുകളിൽ ഫോട്ടോഷോപ്പിൽ മലയാളം ടൈപ് ചെയ്യാൻ കഴിയുക? ഞാൻ വരമൊഴി സോഫ്റ്റ് വെയർ ഉപയോഗിച്ച സാധാരണ ഫോണ്ട് സ്റ്റൈലിൽ മാത്രമേ ടൈപ് ചെയ്യാൻ കഴിയുന്നുള്ളൂ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും