ഇന്നെന്റെ ചക്കരവാവയുടെ രണ്ടാം പിറന്നാളാണ്. അപ്പം ഒരു പോസ്റ്റ് ഇടാമെന്നു കരുതി, പാവം ഒരു വിരഹവേദന അനിഭവിക്കുന്ന പിതാവിനു ഇങ്ങനെയെങ്കിലും അല്പം ആശ്വാസം കിട്ടുമെങ്കില്‍ അത്രയും നല്ലത് അല്ലേ, എങ്കില്‍ തുടങ്ങാം, കുട്ടികളൊക്കെ നോട്ട്ബുക്കും പെന്‍സിലും (ലപ്ടോപ്പും മൌസും എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ) കയ്യില്‍ പിടിച്ചോളൂ,
ആദ്യമായി നമൊക്കൊരു ചുള്ളന്‍ ഫോറസ്റ്റ് വേണം അതിനായി ദേ താഴെയുള്ള ചിത്രം നിങ്ങള്‍ക്കും വേണമെങ്കില്‍ എടുക്കാം , അല്ലെങ്കില്‍ ഇതിലും നല്ലതുണ്ടെങ്കില്‍ അതുപയോഗിക്കാം.
ഇനി ഇതിലേക്ക് ഒരു ബേബിയുടേയോ അല്ലെങ്കില്‍ മോഡലിന്റെയോ ഫോട്ടോ ആവാം, ഞാനെന്റെ മോന്റെ ഫോട്ടോയാണിവിടെ ഉപയോഗിച്ചിരിക്കുന്നത്, ആ ഫോട്ടോ കട്ട് ചെയ്ത് നമ്മുടെ ബാക്ക്ഗ്രൌണ്ടിലേക്ക് വലിച്ചിടുക. ഇനി അവിടേം ഇവിടേം ഒക്കെ അലമ്പുകാണിച്ച് നിക്കുന്ന ഭാഗങ്ങള്‍ ഇറേസ് ടൂള്‍ ഉപയോഗിച്ച് മായ്ച്ച് കളയുക.ഇനി നമ്മുടെ ചിത്രം അല്പം അഡ്ജസ്റ്റ് നടത്താം പ്രത്യേകിച്ച് ഹൈ ക്വാളിറ്റിയല്ലാത്ത പിക്ചറുകള്‍ ഇങ്ങനെ ചെയ്യുന്നത് നന്നായിരിക്കും. താഴെ ചിത്രം ശ്രദ്ധിക്കു.
ചിത്രത്തില്‍ റോസ് കള്രില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലയര്‍ പാലറ്റിലെ ചാനല്‍സ് ഒപ്ഷന്‍ ഓപണ്‍ ചെയ്യുക.ശേഷം ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നത് പോലെ റെഡ് ലയര്‍ സെലെക്റ്റ് ചെയ്ത് കര്‍വസ് ഓപണ്‍ ചെയ്യുക,( image >> adjustment >> curves ) നിങ്ങളുടെ ചിത്രത്തിന്റെ ക്ലാരിറ്റിക്കനുസരിച്ച് കര്‍വസ് ക്ലിയര്‍ ചെയ്യുക. ഇതു പോലെ വേണമെങ്കില്‍ ഗ്രീന്‍, ബ്ലു, എന്നിവയും അഡ്ജ്സ്റ്റ് ചെയ്യാവുന്നതാണ്. ചാനലില്‍ നിന്നു ഇറങ്ങുന്നതിനു മുന്‍പ് RGB ലയര്‍ സെലെക്റ്റ് ചെയ്ത (ചാനല്‍ പാലറ്റില്‍ ഏറ്റവും മുകളില്‍ കാണുന്നത്) ശേഷമേ വീണ്ടും എഡിറ്റ് ചെയ്ത് തുടങ്ങാവൂ, ഇല്ലെങ്കില്‍ നമ്മുടെ പണിയൊന്നും നടക്കില്ല.
ഇനി ദേ ചിത്രത്തിന്റെ ബ്ലെന്റിംഗ് മോഡ് സെലെക്റ്റ് ചെയ്ത് ഔട്ടര്‍ ഗ്ലൊ സെറ്റ് ചെയ്യുക.
ശേഷം നമ്മുടെ ബാക്ക്ഗ്രൌണ്ട് ചിത്രം സെലെക്റ്റ് ചെയ്യുക, ബാക്ക് ഗ്രൌണ്ടിനു നേരെ കാണുന്ന ലോക്ക് ചിത്രത്തില്‍ ഡബ്‌ള്‍ ക്ലിക്ക് ചെയ്ത് പാവത്തെ സ്വതന്ത്രമാക്കുക, ശേഷം ബ്ലെന്റിംഗ് ഒപ്ഷന്‍സ് എടുക്കുക, (ബ്ലന്റിംഗ് ഒപ്ഷന്‍സ് എവിടെ യെന്നത് കഴിഞ മിക്ക പോസ്റ്റുകളിലും പറഞ്ഞത് കൊണ്ട് ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ വേണ്ടി ഒഴിവാക്കുന്നു) ഇനി ചിത്രത്തില്‍ കാണുന്നത് പോലെ ഔട്ടര്‍ ഗ്ലൊ സെറ്റ് ചെയ്യുക.പിന്നെ കളര്‍ ഓവര്‍ലി സെലെക്റ്റ് ചെയ്ത് ചിത്രത്തിലേതു പോലെ സെലെക്റ്റുക #C8FF05 ഇതാണു നമ്മുടെ ഓവര്‍ലി കളര്‍ കോഡ്.
ഇനി ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ബേബി ലയര്‍ സെലെക്റ്റ് ചെയ്ത് ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കുക, Edit > Free Transform പോയി അല്പം ഉള്ളിലേക്ക് ചെറുതാക്കുക. ശേഷം Image > Adjustments > Hue/Saturation പോകുക, Lightness -100 എന്നു നല്‍കുക, Filter > Blur > Gaussian Blur. പോയി radius 5px എന്നു സെറ്റ് ചെയ്യുക.
ബ്രഷ് ടൂള്‍ സെലെക്റ്റ് ചെയ്ത ശേഷം സ്റ്റാര്‍ ബ്രഷ് സെലെക്റ്റ് ചെയ്യുക.(ചിത്രത്തില്‍ മാര്‍ക് ചെയ്തത്) പിക്സല്‍ 15 എന്നു സെറ്റ് ചെയ്യുക. ഫോര്‍ഗ്രൌണ്ട് കളര്‍ #FFFF00 എന്നു സെറ്റ് ചെയ്യുക. ഇനി ബ്രഷ് പാലറ്റ് ഓപന്‍ ചെയ്യുക. അതിനു മുകളില്‍ കാണുന്ന വിന്റോ >> ബ്രഷസ് എന്നിടത്ത് ക്ലിക്കിയാല്‍ മതിയാകും.
ചിത്രത്തിലേതു പോലെ ബ്രഷ് പാലറ്റ് സെറ്റ് ചെയ്യുക പുതിയൊരു ലയര്‍ ക്രിയേറ്റുക.
ഇനി ചിത്രത്തില്‍ കാണുന്നത് പോലെയോ അതല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട മറ്റൊരു രൂപത്തിലോ പെന്‍ ടൂള്‍ ഉപയോഗിച്ച് ഒരു പാത്ത് ക്രിയേറ്റ് ചെയ്യുക. ക്രിയേറ്റ് ചെയ്ത് പാത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് വരുന്ന മെനുവില്‍ Stroke Path എന്നത് സെലെക്റ്റ് ചെയ്യുക, വരുന്ന വിന്റോയില്‍ ബ്രുഷ് സെലെക്റ്റ് ചെയ്യുക, ഒപ്പം Simulate Pressure എന്നത് ചെക്ക് ചെയ്യാന്‍ മറക്കരുത്. ഇനി delete anchor point tool എടുത്ത് പാത്ത് സെലെക്ഷന്‍ റിമൂവ് ചെയ്യുക.
ഇനി ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ Outer Glow സെറ്റ് ചെയ്യുക. ശേഷം Color Overlay യും സെറ്റ് ചെയ്യുക, #E9F8AC ഓവര്‍ലി കളര്‍.
ഇനി എല്ലാ ചിത്രങ്ങളും മെര്‍ജ് ചെയ്യുക, അതിനായി layer >> merge visible (Ctrl+shift+E) ഉപയോഗിക്കാം. ശേഷം ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ക്രിയേറ്റുക. ബ്ലന്റ് മോഡ് Soft Light എന്നു സെറ്റ് ചെയ്യുക. ഇനി താഴെ ചിത്രങ്ങളില്‍ കാണുന്ന സെറ്റിംഗ്സുകള്‍ ചെയ്യുക. എല്ലാം image >> adjustment എന്നിടത്തുനിന്നു കിട്ടും
ഇപ്പം എഅകദേശം കഴിഞു, ഇനി വല്ല പൂമ്പാറ്റയേയോ പല്ലിയോ പഴുതാരയോ ഒക്കെ ചിത്രത്തില്‍ ആഡ് ചെയ്യാം,ഒരു ഭംഗിക്ക് .
ഇനി ഇതില്‍ നിന്നു വെട്ടിയെടുത്തത് അതില്‍ ചെറുതാക്കി കൊടുക്കു, ചിത്രം ഇങ്ങനിരിക്കും.
ബ്ലന്റിംഗ് മോഡ് നോര്‍മല്‍ ആക്കിയാല്‍ ചിത്രം ഇങ്ങനിരിക്കും.
വല്ലതും നടന്നാല്‍ പറയാതിരിക്കരുത്, ഒപ്പം എന്റെ ചക്കര വാവക്ക് ഒരായിരം ജന്മദിനാഷംസകള്‍ ഞാനിവിടിരുന്നു നേരുന്നു,,
23 അഭിപ്രായ(ങ്ങള്‍):
happy birthday ene kunjinu
ചക്കര വാവക്ക്.. ഒരായിരം ജന്മ ദിനാശംസകള്‍..!!
ജന്മ ദിനാശംസകള്‍
ഞാനിവിടെ വന്നിട്ടില്ല
ചക്കര വാവക്ക്.. ഒരായിരം ജന്മ ദിനാശംസകള്‍..!
കുഞ്ഞു വാവ കൊള്ളാം ...പക്ഷെ ഉപ്പ ശരിയല്ല .....എന്തായാലും വാവയ്ക്ക് എന്‍റെ ആയിരമായിരം ആശംസകള്‍ .....
ജന്മ ദിനാശംസകള്‍
ചക്കര വാവയുടെ പിറന്നാള്‍ സമ്മാനം വായനക്കാര്‍ക്ക് കൂടി എത്തിച്ചു തന്നതിന് ആശംസകള്‍.
.
പിന്നെ ചക്കരവാവക്കൊരു ചക്കരമുത്തവും
ചക്കരവാവക്ക് ജന്മദിനാശംസകള്‍!
ജന്മദിന ആശംസകളു :)...
ജന്മദിനം ആശംസിച്ച എല്ലാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി, ന്നാലും ന്റെ ഫൈസൂ ഇജ്ജ് ബല്ലാത്ത പഹയന്‍ തന്നെ,,, കിട്ട്യേ ഗ്യാപ്പില്‍ ഞമ്മക്കിട്ടു തന്നെ താങ്ങ്യേലോ,,,, ന്നാലും ന്റെ മുല്ലാ, ഇബടെ വന്നിട്ട് ഞമ്മ ഇവിടെ വന്നിട്ടില്ലാന്നും പറഞ്ഞു മുങ്ങാമാത്രം ന്തു തെറ്റാ ഞമ്മ ഇങ്ങളോട് ചെയ്തെ.............
കുഞ്ഞാക്കയുടെ ചക്കരവാവക്ക് ഒരായിരം ജന്മദിനാശംസകള്‍....
happy birthday to vava
കുഞ്ഞു വാവയുക്ക് ജന്മദിനാശംസകള്‍.
മോനൂസിനു ജന്മദിനാശംസകളും ഹെഡ്മാസ്റ്റര്‍ കുഞ്ഞാക്കാക്ക് “തന്തദിന” (ആദ്യമായി ബാപ്പയായ ദിനം) ആശംസകളും
ചക്കര വാവക്ക് ഒരായിരം ജന്മദിനാഷംസകള്‍ :)
ചക്കര വാവക്ക്.. ഒരായിരം ജന്മ ദിനാശംസകള്‍ ....
ഒരായിരം ജന്മദിനാശംസകള്‍.... ചക്കരവാവക്കൊരു ചക്കരമുത്തവും
valare nannayirikkunnu.....
ഒരായിരം ജന്മദിനാശംസകള്‍
ഫോട്ടോഷോപ്പി നന്നായിരിക്കുന്നു!
നന്ദി!!
Excellent Work.......
happy birthday ...........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും