മാതൃഭൂമി പേപ്പറിലോ അതോ ബ്ലോഗിലോ എവിടാ കണ്ടെതെന്നു ഓര്‍മയില്ല, ഫോട്ടോഷോപ്പിന്റെ പോരിശ പറയുന്നതിനിടക്ക് സി എസ്5 ന്റെ ഒരു പുതിയ ഒപ്ഷന്‍ content aware fill ടൂള്‍ നെ കുറിച്ച് 2 വാക്ക് കണ്ടത്. കണ്ടപ്പം തന്നെ ബയങ്കര റങ്കായി. മുന്‍പൊക്കെ എന്തെങ്കിലും മായ്ക്കണമെങ്കിലൊക്കെ എന്നാ കഷ്ടപ്പാടാ, സ്റ്റാമ്പ് ടൂളും ക്ലോണ്‍ ടൂളും എല്ലാം ഉപയോഗിച്ച് വെറുതെ കഷ്ടപ്പെടേണ്ടെന്നു കരുതിയാവും പുതിയ വേര്‍ഷനില്‍ ആ ജോലി സ്വയം ഫോട്ടോഷോപ്പ് ഏറ്റെടുത്തത്.
സത്യത്തില്‍ ഇങ്ങനൊരു സാധനം ഉണ്ടെന്നറിഞ്ഞ് ഫോട്ടോഷോപ്പ് ടൂള്‍ മൊത്തം തപ്പി. കണ്ടെത്തിയില്ല, പിന്നെ ഫില്‍ എന്നു അവസാനം കണ്ടത് കൊണ്ട് അതൂടെയൊന്നു നോക്കാം . എന്നു കരുതി ഫില്‍ ഒപ്ഷനില്‍ പോയപ്പോഴാണ് സംഗതി തിരിഞ്ഞത്.മുകളിലെ ചിത്രം ശ്രദ്ധിക്കു. ബിഫോര്‍ എന്നഴുതിയ ചിത്രത്തില്‍ ലാസോ ടൂള്‍ ഉപയോഗിച്ച് സെലെക്റ്റ് ചെയ്ത ഭാഗം നോക്കു, അതിനുള്ളിലെ പുല്ല് നമുക്ക് ആവശ്യമില്ലാത്തതിനാല്‍ content aware ഉപയോഗിച്ച് നീക്കം ചെയ്തത് നോക്കു ആഫ്‌റ്റര്‍ എന്ന ചിത്രത്തില്‍. നമ്മള്‍ വളരെ കഷ്ടപ്പെട്ട് പോസ് ചെയ്ത് ഒക്കെ എടുത്ത ഫോട്ടോകളില്‍ പലപ്പോഴും നമ്മുടെ വിദ്യുച്ഛക്തി വകുപ്പിന്റെ കുന്നായ്മ കൊണ്ട് പോസ്റ്റും ട്രാന്‍സ്ഫോര്‍മറും ഒക്കെ കയറി ആകെ വൃത്തികേടാക്കും. അപ്പം അതൊക്കെ കളഞ്ഞ് ഭംഗിയാക്കാന്‍ ഈ ഒപ്ഷന്‍ ഉപയോഗിക്കാം. പറഞ്ഞ് പറഞ്ഞ് ആമുഖം വല്ലാണ്ട് നീണ്ടു അല്ലെ.

നമുക്ക് ക്ലിയര്‍ ചെയ്യേണ്ട ഫോട്ടോ ഓപണ്‍ ചെയ്യുക. ചിത്രത്തിലേതു പോലെ ലാസ്സോടൂള്‍ ഉപയോഗിച്ച് വേണ്ടിയ ഭാഗം സെലെക്റ്റ് ചെയ്യുക.
ഇനി ഒന്നിരിക്കല്‍ Edit >> Fill ( Shift+F5 ) അല്ലെങ്കില്‍ സെലെക്റ്റ് ചെയ്ത ഭാഗത്തിനു ഉള്ളില്‍ വെച്ച് ചിത്രത്തിലേതു പോലെ ഫില്‍ ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഇനി ചിത്രത്തിലുള്ളത് പോലുള്ള ടൂള്‍ ബോക്സില്‍ Use എന്നിടത്ത് content aware എന്നു സെലെക്‍റ്റി ഓകെ നല്‍കുക. സംഗതി കഴിഞ്ഞു. താഴെ ചിത്രം ശ്രദ്ധിക്കു.
![]() |
മുന്‍പ് |