2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

ഒരു HTML തട്ടിപ്പ്.


     കഴിഞ്ഞ പോസ്റ്റില്‍ ഇവിടെ ഒരു ബട്ടണ്‍ ഉണ്ടാക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നല്ലോ. ഇനി അതെങ്ങനെ ബ്ലോഗില്‍ ആഡ് ചെയ്യാം എന്നുകൂടി നോക്കണ്ടേ. സത്യത്തില്‍ ഇതൊരു HTML തന്ത്രമല്ല കുതന്ത്രമാണ്. ചുമ്മാണ്ടിരുന്നപ്പം മനസില്‍ തോന്നിയ ഒരു ഐഡിയ, പരീക്ഷിച്ചാല്‍ ഒരുപക്ഷെ ക്ലച്ചുപിടിച്ചേക്കം എന്നു തോന്നി. ആര്‍ക്കെങ്കിലും പരീക്ഷിക്കന്‍ തോന്നിയാല്‍ നന്നു. പിന്നൊരു കാര്യം ഉണ്ട്, നമ്മുടെ ടെമ്പ്ലേറ്റിനനുസരിച്ച  നിറവും വലിപ്പവും സെലെക്റ്റിയാല്‍ മാത്രമേ ഭൊഗിയുണ്ടാവുകയുള്ളു. ഇനി ഇതെങ്ങനെ ആഡ് ചെയ്യാം എന്നു നോക്കാം. വളരെ സിമ്പിളാണ്.ആദ്യം നമ്മള്‍ ക്രിയേറ്റിയ ബട്ടണ്‍സ്  ഫോട്ടോ ബക്കറ്റ്, റ്റിനിപിക് പോലുള്ള ഏതെങ്കിലും HTML കോഡ് ഫ്രീയായി തരുന്ന സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക. പിന്നീട് നമ്മുടെ ബ്ലോഗ്ഗില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം ഡിസൈനില്‍ പോകുക. പുതിയ ഒരു ഗാഡ്ജറ്റ് നിര്‍മിക്കുക, എന്നിടത്ത് ക്ലിക്ക് ചെയ്ത്  ഒരു HTML/JAVA  പേജ് ഓപണ്‍ ചെയ്യുക.
  

        ചിത്രത്തില്‍ കാണുന്നത് പോലെ ഓരോ ബട്ടണിന്റേയും കോഡുകള്‍ എന്റര്‍ ചെയ്ത് പേസ്റ്റ് ചെയ്യുക. ഇനി ചിത്രത്തില്‍ സെലെക്റ്റ്  ചെയ്തിരിക്കുന്ന ഭാഗങ്ങള്‍ ശ്രദ്ധിക്കു. ആ ഭാഗങ്ങള്‍ മാറ്റി നമുക്ക് ഏത് പേജിലേക്കാണോ പോകേണ്ടത് ആ പേജിന്റെ url അഡ്രസ്സ് അവിടെ നല്‍കുക.  

ഉദാഹരണമായി ഞാന്‍ അവിടെ നല്‍കിയിരിക്കുന്നത് എന്റെ ബ്ലോഗ് അഡ്രസ്സ് തന്നെയാണ്. ഇതുപോലെ നിങ്ങളുടെ ബ്ലോഗില്‍ കഥ, കവിത, അനുഭവം, എന്നൊക്കെ ലേബലുകള്‍ ഉണ്ടെങ്കില്‍ അങ്ങിനെയുള്ള ഓരോലേബലിന്റേയും  url അഡ്രസുകള്‍ ഓരോ ബട്ടണ്‍ കോദിലും ചേര്‍ത്താല്‍ മതിയാകും. ഇനി സേവ് ചെയ്യാം. പിന്നീട് ഈ ഗാഡ്ജറ്റിനെ നമ്മുടെ ബ്ലോഗ് ലയൌട്ട് ഡിസൈന്‍ പേജില്‍ ഹെഡറിനു താഴെയായി കൊണ്ടിട്ടാല്‍ താഴെ ചിത്രം  പോലെ ലഭിക്കും.
ഇനി സൈഡില്‍ ആണു ഈ ഗാഡ്ജറ്റ് ഫിക്സ് ചെയ്യുന്നതെങ്കില്‍ റിസള്‍ട്ട് ഇങ്ങനെയാവും. ശേഷം സേവ് ചെയ്യാന്‍ മറക്കരുത്. ഇതാരെങ്കിലും ചെയ്യുവാണെങ്കില്‍ എനിക്കും ഒരു ലിങ്ക് തരണേ, ചുമ്മാ കണ്ട് സായൂജ്യമടയാലോ... അല്ലെ..!! 

12 അഭിപ്രായ(ങ്ങള്‍):

കൊള്ളാം....പരീക്ഷിച്ചു നോക്കിയിട്ട് പിന്നെ വരാം.

ദേ ഇപ്പോള്‍ HTML ലിലും....

യാച്ചു, നന്ദി, ന്റെ ചെകുത്താന്‍ കോയാ, ഇജ്ജിങ്ങനെ ആളെ പേടിപ്പിക്കാതളിയാ

ന്റെ കാസിം ഗുരുക്കളേ .... ന്നെങ്ങട് കൊല്ലു, ല്ലാതെ ന്താപ്പ നോം പറയണേ...!!

കൊള്ളാം....പരീക്ഷിച്ചു നോക്കിയിട്ട് പിന്നെ വരാം.

മച്ചാ കലക്കി ട്ടോ .............

html codeഅപ്‌ലോഡ്‌ ചെയ്യാനുള്ള ഫ്രീ സൈറ്റ് പറഞ്ഞു തരാമോ ?

ബുജൈർ html അപ്ലോഡ് ചെയ്യാനുള്ള എന്നു പറഞ്ഞ ാൽ..... ചോദ്യം വ്യക്തമല്ല... HTML കിട്ടാൻ ടിനിപിക് ഫോട്ടോബക്കറ്റ് പോലുള്ള സൈറ്റുകൾ ഉപയോഗിക്കാം..

ഹിത് കലക്കുമെന്നു തോന്നുന്നു


ചോയ്ക്കട്ടെ,കഴിഞ്ഞ പോസ്റ്റ്‌ എവിടെ ?അതും വേണമല്ലോ ഒന്നറിയാ!

http://www.fotoshopi.net/2011/02/blog-post.html ividund

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും