റോഡ് പണിക്കാരുടെ ക്രൂരമായ അക്രമം കാരണം തകർന്ന ടെലിഫോൺ ലൈൻ നമ്മടെ ചങ്കിനിട്ട് കുത്തി നെറ്റ് കണക്ഷൻ പോയപ്പം തകർന്നടിഞ്ഞ സ്വപ്നങ്ങളുമായി ഇന്റർനെറ്റില്ലാത്ത കമ്പ്യൂട്ടറിനുമുന്നിൽ ചടഞ്ഞിരുന്നപ്പം പ്രത്യേകിച്ചൊരു പരിപാടിയും ഇല്ലാത്തോണ്ട് ഞാൻ പുതിയൊരു ഉഡായിപ്പുമായി പുറപ്പെട്ടതാ, കമ്പിയില്ലാ കമ്പി എന്നൊക്കെ പറഞ്ഞ പോലെ ഒരു 3ഡി യില്ലാ 3ഡി. ഇതിനു വേണ്ടി ഉപയോഗിക്കുന്ന ഫോണ്ട് ബോള്‍ഡ് ആയിരിക്കണം അല്ലെങ്കില്‍ കാര്യമായ ഭംഗി ഉണ്ടാകില്ല. ഇനി ബോള്‍ഡല്ലാത്തതാണെങ്കില്‍ താഴെ പറഞ്ഞ poligonal ലാസ്സോ ടൂൾ ഒപ്ഷന്‍ കാര്യമായി പ്രയോഗിക്കേണ്ടിവരും.
ആദ്യം നമുക്കൊരു പുതിയ ഡോക്യൂമെന്റ് തുറക്കാം. ഇനി ഫോർഗ്രൌണ്ട് കളർ # 2cc8ec എന്നും ബാക്ക്ഗ്രൌണ്ട് കളർ # 1d3851 എന്നും സെറ്റ് ചെയ്യുക. Filter >> Render >> cloud പോകുക. ചിത്രത്തിൽ കാണുന്നത് പോലെ ലഭിക്കും.
ഇനി filter >> blur >> Radial blur പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക. ഇപ്പം ബാക്ക്ഗ്രൌണ്ട് റെഡി. ഇതെന്റെ ബാക്ക്ഗ്രൌണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള ബാക്ക്ഗ്രൌണ്ട് നൽകാം.
ഫോർഗ്രൌണ്ട് കളർ വൈറ്റ് തിരഞ്ഞെടുത്ത ശേഷം നമുക്ക് ആവശ്യമുള്ള ടെക്സ്റ്റ് എഴുതുക. കീ ബോർഡിൽ Ctrl ബട്ടൺ ഞെക്കി പിടിച്ച് ലയർ പാലറ്റിലെ ടെക്സ്റ്റ് ന്റെ ചെറു ചിത്രത്തിൽ ക്ലിക്കുക. അപ്പോൾ നമുക്ക് ടെക്സ്റ്റ് ലയർ മാത്രം സെലെക്‍റ്റ് ആയി വരും. ശേഷം ടെക്സ്റ്റ് ലയറിന്റെ താഴെയായി ഒരു പുതിയ ലയർ ക്രിയേറ്റ് ചെയ്യുക. (ചിത്ര ശ്രദ്ധിക്കുമല്ലോ) ചിത്രത്തിൽ കാണുന്നത് പോലെ സെലെക്‍റ്റ് ആയി നിൽകുന്ന ഭാഗം താഴേക്ക് അല്പം കൊണ്ട് വരിക. കറക്റ്റ് പിക്സൽ കിട്ടാൻ കീബോർഡിലെ താഴേക്കുള്ള ആരോ ബട്ടൺ ഉപയോഗിച്ചാൽ മതി. ശേഷം അവിടെ ബ്ലാക്ക് കളർ ഫിൽ ചെയ്യുക. ചിത്രം നോക്കു
ഇനി ചിത്രം ശ്രദ്ധിക്കു. ചിത്രത്തിൽ കാണുന്നത് പോലെ വിട്ട് നിൽകുന്ന ഓരോ മൂലകളും ഒറിജിനൽ ടെക്സ്റ്റ് ലയറിലേക്ക് മുട്ടി നിൽക്കുന്നത് പോലെ poligonal ലാസ്സോ ടൂൾ ഉപയോഗിച്ച് സെലെക്‍റ്റ് ചെയ്ത ശേഷം ബ്ലാക്ക് കളർ ഫിൽ ചെയ്യുക. വ്യത്യസ്തമായ ഭാഗങ്ങൾ സെലെക്‍റ്റ് ചെയ്യാനായി കീ ബോർഡിൽ ഷിഫ്റ്റ് കീ ഞെക്കി പിടിച്ചാൽ മതിയാകും.
![]() |
അപ്പോള്‍ ചിത്രം ഇതുപോലെ ലഭിക്കും. |
ഇനി ഒരല്പം ഗ്രേഡിയന്റ് ഇഫക്റ്റ് നൽകാം.അതിനായി ആദ്യം നമ്മൾ നേരത്തെ ഉണ്ടാക്കിയ പുതിയ ലയറിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ബ്ലന്റിംഗ് ഒപ്ഷൻസ് ഓപൻ ചെയ്യുക. ഗ്രേഡിയന്റ് ഓവർലി സെലെക്‍റ്റ് ചെയ്ത് ചിത്രത്തിൽ കാണുന്നത് പോലെ കളറുകൾ സെലെക്‍റ്റ് ചെയ്ത് ഓകെ നൽകുക.
ശേഷം ടെക്സ്റ്റ് ലയർ സെലെക്‍റ്റ് ചെയ്ത് ബ്ലെന്റിംഗ് ഒപ്ഷൻസ് പോയി ഗ്രേഡിയന്റ് ഓവർലി ഓപൺ ചെയ്യുക. ചിത്രത്തിൽ കാണുന്ന പോലെ കളർ സെലെക്‍റ്റ് ചെയ്യുക. ( നിങ്ങൾക്കിഷ്ടമുള്ള കളറുകൾ സെലെക്‍റ്റ് ചെയ്യാൻ ഞാൻ എതിരല്ല കെട്ടോ). ഇനി കീ ബോര്‍ഡില്‍ Ctrl ഞെക്കി പിടിച്ച് 2 ലയറും സെലെക്‍റ്റ് ചെയ്ത ശേഷം ഫ്രീ ട്രാന്‍സ്ഫേം (Ctrl + T ) ഉപയോഗിച്ച് അല്പം താഴേക്ക് വലിച്ച് നീട്ടുക. അപ്പം ഒന്നൂടെ ലൂക്ക് കിട്ടും.
9 comments
plz send ur blog font details
അതുകൊണ്ടായിരിക്കും 'തണല്‍' കൊണ്ട് ഒരുകൈ നോക്കിയത്!
ഏതായാലും ഉദ്യമം വളരെ നന്നായി .ഈ ബ്ലോഗ് വളരെ പേര്‍ക്ക് ഉപകാര്മാകുന്നുണ്ട് എന്ന് എനിക്കറിയാം.
ആശംസകള്‍
എനിക്ക് ഫോട്ടോഷോപ്പില് ടൈപ്പ് ചെയ്യുമ്പോള്
എന് ,എല് ,എറ് എണ് തുടങ്ങിയ ചില്ലക്ഷരങ്ങള് വരുന്നില്ല
അതിന് എന്താണ് ചെയ്യേണ്ടത്???
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും