ബ്ലന്റിംഗ് ഒപ്ഷൻ ഓപൺ ചെയ്ത് പാറ്റേൺ ഓവർലി ഓപൻ ചെയ്യുക. നിങ്ങൾക്കിഷ്ടമുള്ള ഒരു പാറ്റേൺ സെലെൿറ്റുക. ഓകെ നൽകുക. ഇനി അതല്ലെങ്കിൽ കളർ ബാക്ക്ഗ്രൗണ്ട് എന്തുമാകാം. അതു നിങ്ങൾക്ക് വിട്ടു.
ഇനി നമ്മുടെ ഫോട്ടോ ആഡ് ചെയ്യുക. ശേഷം. free transform (Ctrl +T ) ക്ലിക്കുക. റൈറ്റ് ക്ലിക്ക് ചെയ്ത് Warp സെലെക്‍റ്റുക. ചിത്രത്തിൽ കാണുന്നത് പോലെ ഒരല്പം ഉള്ളിലേക്ക് തള്ളുക.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidcqwk8cmMJxJaXb3rjnZsGY2veJI1-t1Xa-vccveCAoiRjDoGL-Ik4PKrTny8IIodn_Bs7FjyelCrkHBBYSf6CwRbWgCA8gHzw6cZtw6CnsIg0l00g-yg50OumO25ECuzHwxlFnuvHVlI/s320/3+drop+shadow.jpg)
ചി ത്രത്തിൽ കാണുന്നത് പോലെ ലയർ പാലറ്റിലെ ഇഫക്റ്റ് എന്നതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Create layer എന്നതിൽ ക്ലിക്കുക. നമ്മുടെ ഇഫക്റ്റ് ഒരു ലയറായി നമുക്ക് കിട്ടും.
ചിത്രത്തിലേതു പോലെ ഷാഡോ ലയർ സെലെക്‍റ്റ് ചെയ്ത് നേരത്തെ പറഞ്ഞത് പോലെ free transform (Ctrl +T ) ക്ലിക്കുക. റൈറ്റ് ക്ലിക്ക് ചെയ്ത് Warp സെലെക്‍റ്റുക. ഒരല്പം പുറത്തേക്ക് വലിക്കുക. താഴേയും മുകളിലും അല്പം ഉള്ളിലേക്കായി നിഴൽ പുറത്തേക്ക് കാണാത്ത വിധം ക്രമീകരിക്കുക.
Filter >> blur >> Gaussian Blur പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക. ലയർ പാലറ്റിൽ ഒപാസിറ്റി ആവശ്യമെങ്കില്‍ കുറക്കുക.