
പുതിയ ഒരുഡോക്യൂമെന്റ് 800px X 1030px വലിപ്പത്തിൽ തുറക്കുക. Paint Bucket Tool (G)എടുത്ത് കരിഓയിൽ ഒഴിച്ച് കറപ്പിക്കുക. (കയ്യിൽ പറ്റാതെ നോക്കണേ,)
ഇനി നമ്മുടെ ഫോട്ടോ ഫോട്ടോഷോപ്പിൽ ഓപൺ ചെയ്ത് നമ്മുടെ ബാക്ക്ഗ്രൌണ്ടിലേക്ക് ആഡ് ചെയ്യുക. ചിത്രത്തിൽ കാണുന്നത് പോലെ ചിത്രത്തിന്റെ ബാക്ക്ഗ്രൌണ്ട് റിമൂവ് ചെയ്യാൻ മറക്കരുത്. ഇനി ഫോട്ടോയെ അവിടവിടായി കാണുന്ന പൊട്ടലും ചീറ്റലും ഒക്കെ തുടച്ച് ശരിയാക്കി ഒന്നു സെറ്റപ്പാക്കുക.
ഇനി ചിത്രത്തിൽ ചുവന്ന കളറിൽ മാർക്ക് ചെയ്തിരിക്കുന്ന സ്പോഞ്ച് ടൂൾ എടുക്കുക. സ്പോഞ്ച് ടൂൾ ഉപയോഗിക്കുമ്പോൾ Desaturate Mode (ചിത്രത്തിന്റെ മുകളിൽ ചുവന്ന കളറിൽ മാർക്ക് ചെയ്തത് ശ്രദ്ധിക്കുക. ) ആവാൻ ശ്രദ്ധികുക. ഇനി സ്പോഞ്ച് ടൂൾ ഉപയോഗിച്ച് ചിത്രത്തിൽ എല്ലായിടത്തും അല്പം പ്രയോഗിക്കുക.
ബ്രഷ് ടൂൾ എടുത്ത് സോഫ്റ്റ് റൌണ്ട് ബ്രഷ് സെലെക്‍റ്റ് ചെയ്യുക. സൈസ് അല്പം കൂടുതൽ വലുതാക്കുക.
ഇനി നമ്മുടെ മെയിൻ ചിത്രത്തിനു താഴെയായി ഒരു പുതിയ ലയർ ക്രിയേറ്റ് ചെയ്യുക. അതിൽ ഫോർഗ്രൌണ്ട് കളർ വൈറ്റ് സെലെക്‍റ്റ് ചെയ്ത ശേഷം മുകളിൽ പറഞ്ഞ ബ്രഷ് എടുത്ത് തലയുടെ പിറകിലായി വൈറ്റ് ബ്രഷ് പ്രയോഗിക്കുക. അതുപോലെത്തന്നെ മറ്റല്പം ഭാഗങ്ങളിലും.
പുതിയ ലയർ കൂടി ഉണ്ടാക്കുക. ഫൊർഗ്രൌണ്ട് കളർ വൈറ്റ് ബാക്ക്ഗ്രൌണ്ട് കളർ ബ്ലാക്കും സെലെക്‍റ്റ് (കീ ബോർഡിൽ D പ്രസ്സുക) ചെയ്യുക. filter >> Render >> Clouds പോകുക. ശേഷം. Filter >> Stylize >> Extrude പോകുക. ചിത്രത്തിൽ കാണുന്നത് പോലുള്ള സെറ്റിംഗ്സ് നൽകുക. ലയർ പാലറ്റിൽ ഒപാസിറ്റി 20% ആയി സെറ്റ് ചെയ്യുക.
പുതിയ ഒരു ലയർ കൂടി ഉണ്ടാക്കുക. ചിത്രത്തിന്റെ 4 സൈഡുകളിലുമായി സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് കറുപ്പ് നിറം കൊണ്ട് ഒരല്പം ടെച്ചിംഗ്.
ശേഷം പുതിയ ഒരു ലയർ ഉണ്ടാക്കുക. Ellipse Tool (U) ഉപയോഗിച്ച് ചിത്രത്തിൽ കാണുന്നപോലെ റൌണ്ട് ഇടുക ഫോർഗ്രൌണ്ട് കളർ #942C4F ഇതാവാൻ ശ്രദ്ധിക്കണേ. ഇനി ചിത്രത്തിലേ ലയർ പാലറ്റിൽ ചുവന്ന കളറിൽ മാർക്ക് ചെയ്തിരിക്കുന്ന Add layer mask ഐകണിൽ ക്ലിക്ക് ചെയ്ത് മാസ്കുക. പിന്നീട് സോഫ്റ്റ് റൌണ്ട് ബ്രഷ് എടുത്ത് ബ്ലാക്ക് കളർ സെലെക്‍റ്റ് ചെയ്ത് ചുമ്മാ ഷേപ് ലയറിൽ നടുവിലായി പ്രയോഗിക്കുക.
ചിത്രം ഇങ്ങനെ ലഭിക്കും.
ഇതു പോലെ വിവിധ വലിപ്പത്തിൽ വർണങ്ങളിൽ 6 Ellipse ഷേപ് ലയറുകൾ ക്രിയേറ്റുക. ഓരോ Ellipse ഷേപിനും ഓരോ ലയറുകൾ പുതുതായി ഉണ്ടാക്കുന്നതാണു എളുപ്പം. ഷേപ് 1- # 942C4F, ഷേപ് 2- # b33d0d, ഷേപ് 3 # cc0083, ഷേപ്4- # cc1a6e, ഷേപ്5- # ce4d16, ഷേപ്6- # eac5cd ഷേപ് ലയർ കളറുകൾ ഇവിടെ ഉപയോഗിച്ചവ ഇവയാണു..
പുതിയ ലയർ ക്രിയേറ്റുക. സോഫ്റ്റ് ബ്രഷ് സെലെക്‍റ്റ് ചെയ്ത് പിങ്ക് കളര്‍ എടുത്ത് ചിത്രത്തിലേതുപോലെ അങ്ങിങ്ങായി ടോട്ടുക. അതിനു മുകളില്‍ തന്നെ അല്പം മാറി വൈറ്റ് നിറംത്തിലും ടോട്ടുക. ബ്ലന്‍റിംഗ് മോഡ് lighter color എന്നാക്കുക.
പുതിയ ഒരു ലയര്‍ കൂടി ഉണ്ടാക്കുക. വ്യത്യസ്തമായ വലിപ്പത്തില്‍ ചെറിയ കളര്‍ വ്യത്യാസത്തോടെ വീണ്ടും ടോട്ടുക. ചിത്രം ശ്രദ്ധിക്കു.
പുതിയ ലയര്‍ ക്രിയേറ്റുക. ചിത്രത്തില്‍ കാണുന്നത് പോലെ Polygonal lasso tool ഉപയോഗിച്ച് ഒരു ഷേപ് സെലെക്‍റ്റുക. അതിൽ വൈറ്റ് കളർ ഫിൽ ചെയ്യുക. ഒപാസിറ്റി 23% എന്നു സെലെക്‍റ്റുക. ഇറേസർ ടൂൾ എടുത്ത് സോഫ്റ്റ് റൌണ്ട് ബ്രഷ് കൊണ്ട് ഷേപ് ന്റെ താഴ്‍ഭാഗം മായ്ച്ച് കളയുക. ചിത്രം റെഡി. താഴെ നോക്കു.