2011, മേയ് 24, ചൊവ്വാഴ്ച

ഫിൽറ്റർ ഇഫക്‌റ്റ് കൊണ്ടൊരു ബാക്ക്ഗ്രൗണ്ട്



ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിന്റെ നാലാമത്തെ ടൂട്ടോറിയൽ. 
തയ്യാറാക്കിയത്: നവാസ് ശംസുദ്ദീൻ 
വളരെ എളുപ്പത്തിൽ തുടക്കക്കാർക്ക് ഫിൽട്ടറിനെ പരിചയപ്പെടാൻ വേണ്ടി ഉപകരിക്കുന്ന തരത്തിലുള്ള ഒരു ടൂട്ടോറിയൽ ആണിത്. 


1.ആവശ്യമായ വലിപ്പത്തിൽ പുതിയ ഒരു ഫയൽതുറക്കുക.
3. ഫോർഗ്രൌണ്ട് കുറച്ച് ലൈറ്റ് കളർ എടുക്കുക. #172a06 ബാക് ഗ്രൌണ്ട് അതേ കളറിന്റെ ഡാര്ക്ക് ഷേഡ് എടുക്കുക..# 56ec2e ഇതാണ്ഞാൻ എടുത്തത്.
2. ഗ്രേഡിയന്റ് ടൂൾസെലെക്റ്റുക..ഷിഫ്റ്റ് ഞെക്കിപിടിച്ചോണം..വിടരുതേ
ലൈനർ ഗ്രേഡിയന്റ് എടുത്ത് മോളീന്നു താഴോട്ട് വലിച്ചു പിടിച്ചോ..ദേ ഇങ്ങിനെ കിട്ടിയോ എന്നൊ നോക്കിക്കേ. താഴെ ചിത്രം ശ്രദ്ധിക്കൂ.  

ഇത്രയും ഒപ്പിച്ചൂ കഴിഞ്ഞാൽ പിന്നെ ഫിൽടർ തുറക്കുക. Filter ->> distort ->> wave ..താഴെ കാണുന്ന രീതിയിൽ സെറ്റുക.
ഓകെ. കൊടുക്കുക. പ്രത്യേകിച്ച് ഒന്നും സംഭവിച്ചതായി കാണില്ല.നമ്മൾ ഉദ്ദേശിച്ച ഇഫക്റ്റ് കിട്ടുവാനായി ctrl+f പ്രസ്സുക. പിശുക്കു കാണിക്കേണ്ട. 10-15 തവണ അടിച്ച് തകർക്കൂ. കാശൊന്നും ചിലവില്ലല്ലോ. എന്നുകരുതി കീ ബോർഡ് അടിച്ച്പൊട്ടിക്കല്ലെ ട്ടാ. അപ്പം താഴെയുള്ളപോലെ ചിത്രം നമുക്ക് കിട്ടും.

11 അഭിപ്രായ(ങ്ങള്‍):

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

Ctrl+F കൊണ്ടെന്താ ഉദ്ദേശിക്കുന്നത്?

നമ്മൾ ലാസ്റ്റ് ഉപയോഗിച്ച ഫിൽട്ടർ ഒപ്ഷൻ വീണ്ടും ഉപയോഗിക്കാനുള്ള ഷോർട്ട്കട്ട് ആണു Ctrl+F

കോളേജ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നു അറിഞ്ഞതില്‍ എനിക്കേറെ സന്തോഷമുണ്ട്.... ഞാനത് ഇവിടെ ഇങ്ങനെ പറഞ്ഞു പോകുന്നു.
"മാണ്ട അനക്ക് അന്റൊരു മാഞ്ഞാളം."

നിക്കു വയ്യ.. ഇപ്പരിപാടി ഞമ്മള് ചെയ്യലുള്ളതാ.. പക്ഷെ അത് ഗ്രേഡിയൻറ് കൊണ്ട് കലക്കി മറിക്കാം എന്നു തീരെ നിരീച്ചില്ല. ഹൊ..! നവാസ്ക്കാ സമ്മതിച്ചു. അഭിനന്ദനങ്ങൾ ഇതുപോലെ പുതിയ ഐഡിയാസ് പോരട്ടെ..

കാഴ്ച്ചക്കാരാ..മോനേ റെജിലാലേ...ഇജ്ജു ബെറും കാഴ്ചക്കാരനായി നില്‍ക്കാതെ ഇതു പോലെ എന്തെങ്കിലും റഡി ആക്കി കുഞ്ഞാക്കാക്കു കൊടുക്കു പഹയാ...

ലതാണു പോയന്റ്, നവാസ് പറഞ്ഞത് കേട്ടില്ലേ, ഹി ഹി

Athe.. enthoru santhoshamanenno... njan cheythu noki athum vach nalla oru wall paperundaki keto. thank you. E-Collegil amgamakan patiyath nannayi

(pinne, idak alpam kavithayoke kelkam, athinu, theeram-jain.blogspot.com iloke onnu varane. kathayo lekhanamo oke onnu nokananenkil neyyasserykaran.blogspot.com, sarangi-jain.blogspot.com ithileyoke va..

സന്തോഷം ജയിൻ ലിങ്കുകൾ ഷെയർ ചെയ്തതിനു. അഭിപ്രായത്തിനു നന്ദി.

വളരെ നന്ദി.. പരീക്ഷിച്ചു....വിജയിച്ചു....നന്നായിരിക്കുന്നു....ഫോടോശോപിക്ക് അഭിനന്ദനങ്ങള്‍....കുഞാക്കാകും....തയ്യാറാക്കിയ വല്ലിക്കാകും....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും