വളരെ വേഗത്തിൽ ചെയ്യാവുന്ന മനോഹരമായ ഒരു ഡിസൈനിംഗ്.
ഫോട്ടോഷോപ് മലയാളം ഗ്രൂപ്പിൽ നിന്നു ഈ വർക്ക് ചെയ്തത്: ഫൗസാൻ മേക്ക്
നമുക്ക് പുതിയൊരു പേജ് തുറക്കാം.
ഇനി പുതിയൊരു ലയർ ൿരിയേറ്റ് ചെയ്യുക.
ഇനി Rectangle Marque Tool ഉപയോഗിച്ച് ചിത്രത്തിൽ കാണുന്നത് പോലെ വരക്കുക.
ബ്ലാക്ക് കളർ ഫിൽ ചെയ്യുക.
ഇനി Eraser ടൂൾ സെലെൿറ്റ് ചെയ്യുക. (ചിത്രം ശ്രദ്ധിക്കുക) Square Brush സെലെൿറ്റ് ചെയ്യുക.
ഇനി നമുക്ക് ബ്രഷ് ഒന്നു അല്പം സെറ്റ് ചെയ്യാനുണ്ട്. അതിനായി F5 പ്രസ്സ് ചെയ്ത് ബ്രഷ് പാലറ്റ് ഓപൺ ചെയ്യുക.
ബ്രഷ് പാലറ്റിൽ Brush Tip Shape ഇൽ Spacing ചിത്രത്തിൽ കാണുന്ന പോലെ എഡിറ്റ് ചെയ്യുക.
ഇനി കീ ബോർഡിൽ ഷിഫ്റ്റ് കീ ഞെക്കി പിടിച്ച് മുകൾഭാഗത്ത് ഇറേസർ ടൂൾ ഡ്രാഗ് ചെയ്യുക. ഇതുപോലെ താഴ്ഭാഗത്തും ആവർത്തിക്കുക.
ശേഷം ഫോട്ടോഷോപ്പിൽ അല്പം ഫോട്ടോസ് ഓപൺ ചെയ്യുക.
ചിത്രങ്ങൾ Free Transform ( Ctrl+T ) ഉപയോഗിച്ച് നമ്മുടെ ഫ്രയിമിനു അനുസൃതമായി ചെറുതാക്കുക.
ചിത്രത്തിൽ കാണുന്നത്പോലെ സെറ്റ് ചെയ്യുക.
ഇനി നമ്മുടെ ആഡ് ചെയ്ത ചിത്രങ്ങൾ മെർജ് ചെയ്യുക. ചിത്രം ശ്രദ്ധിക്കുക.
ഇനി Free Transform ഉപയോഗിച്ച് നമുക്കിഷ്ടമുള്ള രൂപത്തിൽ തിരിക്കാം. വളക്കണമെങ്കിൽ Warp ടൂൾ ഉപയോഗിക്കാം.
കൂടുതൽ മനോഹരമാക്കാൻ നമ്മുടെ വർക്കിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാം. ശേഷം ഒപാസിറ്റി കുറച്ച് സോഫ്റ്റ് റൗണ്ട് ബ്രഷ് സെലെൿറ്റ് ചെയ്ത് താഴ്‌ഭാഗം ഇറേസ് ചെയ്യുക. നല്ലൊരു ബാക്ക് ഗ്രൗണ്ട് ക്രിയേറ്റ് ചെയ്യുക.