വെള്ളംകൊണ്ട് എഴുതിയ പോലെ അല്ലെങ്കിൽ വെള്ളത്തുള്ളികൾ ഒലിച്ചിറങ്ങുന്നപോലെയെല്ലാം ചെയ്യാൻ ഫോട്ടോഷോപ്പിൽ വളരെ പെട്ടന്നു കഴിയും. അതെങ്ങനെ എന്നു നമുക്ക് നോക്കാം.
ആദ്യം നമുക്ക് ആവശ്യമുള്ള ചിത്രം ഓപൺ ചെയ്യുക.( ഇതു ഗൂഗിൾ അമ്മാവന്റെ സംഭാവനയാണു. )
ഒരു പുതിയ ലയർ ഉണ്ടാക്കുക. ബ്ലാക്ക് കളർ സെലെൿറ്റ് ചെയ്ത് ബ്രഷ് ടൂൾ 10 പിക്സ് എടുക്കുക. നമ്മുടെ ചിത്രത്തിൽ അങ്ങിങ്ങായി ചിത്രത്തിൽ കാണുന്ന പോലെ വരക്കുക. ശേഷം Filter > Liquify പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ ചെയ്യുക. save Mesh ക്ലിക്കുക. നമ്മുടെ കമ്പ്യൂട്ടറിൽ സേവ് ചെയ്യുക. ശേഷം Load Mesh ക്ലിക്ക് ചെയ്ത് OK നൽകുക.
ലയർ പാലറ്റിൽ നോർമൽ മോഡ് മാറ്റി Screen എന്ന് സെലെൿറ്റ് ചെയ്യുക.
ലയർ സ്റ്റൈൽ (ബ്ലന്റിംഗ് ഒപ്ഷൻസ്) Drop Shadow ഓപൺ ചെയ്യുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക.
Inner Shadow സെറ്റിംഗ്സ് നൽകുക.
inner Glow സെറ്റ് ചെയ്യുക.
Bevel and Emboss സെറ്റുക.
ഇനി ഇതിനെ സെലെൿറ്റ് ചെയ്യണം, അതിനായി Select > Load Selection പോകുക. സെലെൿറ്റ് ചെയ്ത ശേഷം ബാക്ക്ഗ്രൗണ്ട് ഇമേജ് സെലെൿറ്റ് ചെയ്യുക.
Ctrl+J പ്രസ്സ് ചെയ്ത് ഡ്യൂപ്ലിക്കേറ്റ് ലയർ ഉണ്ടാക്കുക.
Select > Load Selection ഒന്നൂടെ പോകുക. ശേഷം Filter > Distort > Spherize പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.
ഇത്രേയുള്ളു...