സെലെൿറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ലാസോ ടൂളുകൾ ഫോട്ടോഷോപ്പിൽ ഒഴിവാക്കാൻ പറ്റാത്ത അത്ര ഇമ്പോർട്ടന്റ് ആയ ടൂൾ ആണു. അതിനെകുറിച്ചുള്ള ഈ
ടൂട്ടോറിയൽ തയ്യാറാക്കിയത് ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നും പി കെ ആർ കുമാർ.
ടൂട്ടോറിയൽ തയ്യാറാക്കിയത് ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നും പി കെ ആർ കുമാർ.
Lasso tools മൂന്നു വിധമാണ്...(Lasso Tool ഷോട്ട് കട്ട് കീ "L" ആണ്. "Shit+L" അമര്‍ത്തിയാല്‍ മൂന്നു ടൂളുകളും മാറി മാറി വരും.)
ഉപയോഗം
കളര്‍ ഫില്‍ ചെയ്യാനുള്ളതോ, ഡിലീറ്റ് കട്ട് ചെയ്യാന്‍ ഉള്ളതോ, തുടങ്ങി മറ്റു പല ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള നിശ്ചിത സ്ഥലങ്ങള്‍ സെലക്ട് ചെയ്യാന്‍ ഈ ടൂളുകള്‍ ഉപയോഗിക്കാം.
1. Lasso Tool (L)
2. Polygonal Lasso Tool (L)
3. Magnetic Lasso Tool (L)
1. Lasso Tool
ഇതൊരു Hand free ഉപയോഗമാണ്. മൗസ് പോയിന്റ് നീക്കുന്നതിനു അനുസരിച്ച് മാത്രമേ ഇത് നീങ്ങു..
മൗസ് ഉപയോഗിക്കുന്നതിലെ വൈധക്ത്യം പോലെ ഇരിക്കും അത് ഉപയോഗിക്കുന്നതിലെ മികവ്. അത്രയും സ്മൂത്ത് ആയി മൗസ് ഉപയോഗിക്കാന്‍ കഴിഞ്ഞാലേ ഇത് കൊണ്ട് "കൂടുതല്‍" ഉപയോഗമുള്ളു... ഈസിയായി സെലക്ട് ചെയ്യേണ്ടവ, അളവുകളോ, അതിരുകളോ ഇല്ലാതെ റഫ് ആയി സെലക്ട് ചെയ്യെണ്ടവ ഒക്കെ ഇതില്‍ ചെയ്യാന്‍ കഴിയും...
2. Polyginal Lasso Tool
ഇത് നേര്‍രേഖകള്‍ ചേര്‍ന്ന് നില്‍ക്കുന്ന പോലെ ആണ് കാണുക...
സ്മൂത്ത് ആയി വളഞ്ഞ ഭാഗങ്ങള്‍ സെലക്ട് ചെയ്യുമ്പോള്‍ ആണ് കൂടുതല്‍
ശ്രദ്ധിക്കേണ്ടത്.. ഓരോ ചരിവിലും ഓരോ കുത്തുകള്‍ ഇട്ടു വേണം മുന്നോട്ടു കൊണ്ട് പോകാന്‍... ഓരോ കുത്ത് ഇടുന്ന ഭാഗങ്ങളിലും ഓരോ മൂലകള്‍ കൂര്‍ത്ത് നില്‍ക്കുന്നത് പോലെ കാണാന്‍ കഴിയും... കൂടുതല്‍ വളഞ്ഞു അര്‍ദ്ധ വൃത്താകൃതിയില്‍ വരുമ്പോള്‍ അത് വൃത്തികേടാകും.
കൂടുതല്‍ വളഞ്ഞു അര്‍ദ്ധ വൃത്താകൃതിയില്‍ വരുമ്പോള്‍ അത് വൃതികെടാകും
ഓരോ പൊയന്റും അടുത്തടുത്ത് വരുമ്പോള്‍ അത് കുറെ കൂടി വളചെടുക്കാന്‍ കഴിയും...
ഉപയോഗിക്കേണ്ട രീതി:-
ടൂള്‍ എടുത്തതിനു ശേഷം, നമുക്ക് സെലക്ട് ചെയ്യേണ്ട ഭാഗത്ത് ഒരു ക്ലിക്ക് ചെയ്യുക. പിന്നെ അതിന്റെ അരികിലൂടെ മെല്ലെ മുന്നോട്ടു കൊണ്ട് പോകാം, നേര്‍ രേഖ പോലെ ഉള്ള ഭാഗമാണെങ്കിൽ നേരെ നീളത്തില്‍ കൊണ്ട് പോകാന്‍ കഴിയും. വളഞ്ഞ ഭാഗങ്ങള്‍ ആണെങ്കില്‍, അതിനു അരുകിലൂടെ മെല്ലെ...ഓരോ എട്ജിലും ക്ലിക്ക് ചെയ്തു ക്ലിക്ക് ചെയ്തു കൊണ്ട് പോകാം... വീണ്ടും സ്റ്റാർട്ടിംഗ് പോയന്റില്‍ വന്നു ക്ലിക്ക് ചെയ്‌താല്‍ സെലെക്ഷന്‍ പാത - - - - - - - ഇത് പോലെ കാണാന്‍ കഴിയും അവിടെ കളര്‍ ഫില്‍ ചെയ്യാനോ, ഡിലീറ്റ് ചെയ്യാനോ ആണെങ്കില്‍, അങ്ങനെ ചെയ്യാം...
3. Magnetic Lasso Tool (L)
ഈ ടൂള്‍ ഉപയോഗിക്കുമ്പോള്‍ അല്പം കൂടി ശ്രദ്ധിക്കണം. ഒരു തരാം കാന്തിക ശക്തിയുള്ള പോലെ ആണ് ഇത് തോന്നുക. നമ്മള്‍ സെലെക്ഷന്‍ പാത വരക്കുമ്പോള്‍ അത് തനിയെ ഓരോ ഭാഗത്ത് കയറിപ്പിടിക്കും.
കൂടുതല്‍ കോണ്ട്രസ്റ്റ് ഉള്ള രണ്ട് വ്യത്യസ്ത നിറങ്ങൾക്ക് നടുവിലൂടെ ഇത് സെലെൿറ്റ് ചെയ്യാൻ ഇത് കൂടുതൽ അനുയോഗ്യമാണു. ബ്ലർ ആയി ലയിച്ച് കിടക്കുന്ന ഭാഗങ്ങൾ ഈ ടൂൾ കൊണ്ട് സെലെൿറ്റ് ചെയ്യാൻ കഴിയില്ല. സെലെൿറ്റ് ചെയ്യുമ്പോൾ അത് രണ്ട് ഭാഗത്തേക്കും തെറിച്ച് നിൽക്കും.
ഒരു ചെറിയ ട്രിക്.
--------------------
Lasso Tool ഉപയോഗിക്കുമ്പോള്‍ Polygonal Lasso tool കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിയാല്‍ മടിക്കണ്ട, Alt അമര്‍ത്തി മൗസ് ഒരു ക്ലിക്ക് കൊടുക്കുക. ദെ ടൂള്‍ മാറിയില്ലേ..? Alt വിട്ടാല്‍ പഴയപടിയാകും.
Polygonal Lasso tool ഉപഗോയിക്കുമ്പോള്‍ Lasso വേണമെന്ന് തോന്നിയോ..? Alt തന്നെ അമര്‍ത്ത്, എന്നിട്ട് മൗസ് കൊണ്ട് വരക്കു.
Magnetic Lasso Tool ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോള്‍ Lasso Tool അല്ലെങ്കില്‍ Polygonal Lasso tool വേണമെന്ന് തോന്നിയാല്‍. Alt അമര്‍ത്തി മൗസ് ഒരു ക്ലിക്ക് ചെയ്‌താല്‍ Polygonal Lasso tool ഉം വരച്ചാല്‍ Lasso tool ഉം ആകും.
Selection Options
--------------------
- Deselect - സെലക്ഷന്‍ നീക്കം ചെയ്യാന്‍
- Select Inverse - സെലക്ട് ചെയ്തതിന്റെ മറുഭാഗം സെലക്ട് ചെയ്യാന്‍
- Feather - കട്ട് ചെയ്യുകയോ, കളര്‍ ഫില്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ സെലക്ട് ചെയ്ത എഡ്ജ് സ്മൂത്ത് ആകാന്‍.
- Refine Edge - ലയെര്‍ മാസ്ക് ഉപയോഗിക്കുന്നത് പോലെ... (കൂടുതല്‍ അറിയാവുന്നര്‍ക്ക് വ്യക്തമായി വിശദീകരിക്കാം)
- Save Selection - സെലെക്ഷന്‍ പാത സേവ് ചെയ്ത് വയ്ക്കാവുന്നതാണ്, അത് വീണ്ടും ഉപയോഗിക്കാന്‍ Select -> Load Selection ഇല്‍ പോയാല്‍ നമ്മള്‍ നല്‍കിയിരിക്കുന്ന പേരില്‍ ഉള്ള സെലെക്ഷൻ ഉപയോഗിക്കാം.
- Make Work Path - സെലെക്ഷന്‍ പാതയില്‍ Pen Tool ഉപയോഗിച്ച് നമുക്ക് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.
- Layer way copy - സെലക്ട് ചെയ്ത ഭാഗം കോപ്പി ചെയ്തു പുതിയ ലയെര്‍ ഉണ്ടാക്കാം.
- Layer way cut - സെലക്ട് ചെയ്ത ഭാഗം കട്ട് ചെയ്തു രണ്ടു ലയെര്‍ ആക്കി മാറ്റാം.
- Free Transform - സെലക്ട് ചെയ്ത ഭാഗത്തെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍
- Transform Selection - സെലെക്ഷനില്‍ മാത്രം ഉപയോഗിക്കാന്‍.
- Fill - സെലക്ട് ചെയ്ത ഭാഗത്തിനുള്ളില്‍ കളറോ പാറ്റേണോ ഫില്‍ ചെയ്യാന്‍.
6 അഭിപ്രായ(ങ്ങള്‍):
ഒരു ചിത്രത്തില്‍ നിന്ന് മൂന്നു ഭാഗങ്ങള്‍ കട്ട് ചെയ്ത് മൂന്നു പുതിയ ലയരുകള്‍ ഉണ്ടാക്കാന്‍ പറ്റുമോ? ഞാന്‍ ശ്രമിച്ചിട്ട് പറ്റുന്നില്ലല്ലോ. ഒന്ന് പറയാമോ?
ഒരു ഫോട്ടോയിൽ നിന്നു മൂന്നല്ല മുപ്പതെണ്ണം പറ്റും. പക്ഷെ നമ്മൾ ഒരു ഫോട്ടോ കട്ട് ചെയ്ത ശേഷം വീണ്ടും ഒറിജിനൽ ലയറിലേക്ക് തിരിച്ച് വന്ന് വേണം സെലെൿറ്റ് ചെയ്യാൻ. ഇതെപ്പോഴും പറ്റുന്ന ഒരബദ്ധമാണു. കട്ട് ചെയ്ത ഫോട്ടോയിൽ തന്നെ വീണ്ടും സെലെക്റ്റും. ഒറിജിനിലേക്ക് തിരിച്ച് വന്നാൽ പ്രശ്നം തീർന്നു.
കുറെ സമയം വെറുതെ കളഞ്ഞു ഇന്നലെ. എനിക്കാകെ വട്ടായി. ഇതാണെ ഒന്നും അറിയാതെ ഇറങ്ങിത്തിരിച്ചാല്‍ പറ്റുന്നത്. ഇപ്പോള്‍ ഫസലു പറഞ്ഞത് പോലെ ചെയ്തപ്പോള്‍ എന്ത് സുഖം. പിടി കിട്ടി. ഇനി ഒരു കാര്‍ഡ് ഉണ്ടാക്കാട്ടെ.
വളരെ വളരെ നന്ദീടാ..
ഒന്നുമില്ലായ്മയിൽ നിന്നാണു എല്ലാം ഉണ്ടാകുന്നതെന്നു ഏതോ മഹാൻ പറഞ്ഞിട്ടുണ്ട്... അല്ലേ റാംജി...
congrats brother.
i am familiar with fireworks :)
നന്ദി ബെഞ്ചാലി സാർ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും