വളരെ വേഗത്തിൽ ലയർ സ്റ്റൈൽ ഉപയോഗിച്ച് ചെയ്യാവുന്ന ഒരു ഇഫക്റ്റ്. നമുക്കൊരു കൈ നോക്കാം അല്ലെ.
ഞാൻ 1000 X 800 വലിപ്പത്തിൽ ഒരു പുതിയ പേജ് തുറന്നു. ഫോർഗ്രൌണ്ട് കളർ # 414448 എന്നും ബാക്ക്ഗ്രൌണ്ട് കളർ # 09090a ഉം സെലെക്‍റ്റ് ചെയ്യുക. ശേഷം ഗ്രേഡിയന്റ് ടൂൾ Radial Gradient സെലെക്‍റ്റ് ചെയ്യുക. നമ്മുടെ ചിത്രത്തിന്റെ നടുവിൽ നിന്നു സൈഡിലേക്ക് വലിക്കുക. ചിത്രത്തിലേത് പോലെ കിട്ടും.
ഇനി നമുക്ക് ആവശ്യമായ ടെക്സ്റ്റ് ടൈപ്പുക. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ബാക്ക്ഗ്രൌണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള വലിപ്പത്തിലാവാം. ഞാനിവിടെ ഉപയോഗിച്ച അളവ് പറഞ്ഞെന്നുമാത്രം.
നമ്മുടെ ടെക്സ്റ്റിൽ റൈറ്റ് ക്ലിക്ക് ചെയ്ത് ബ്ലന്റിംഗ് ഒപ്ഷൻസ് ഓപൺ ചെയ്യുക. Drop Shadow ചിത്രത്തിലേതുപോലെ സെറ്റിംഗ്സ് കൊടുക്കുക.
Inner Shadow സെറ്റിംഗ്സ് നൽകുക.
Inner Glow സെറ്റിംഗ്സ് നൽകുക.
Bevel and Emboss സെറ്റുക.
Color Overlay സെറ്റ് ചെയ്യുക. ഓവർലി കളർ വ്യത്യസ്തമായ കളറുകൾ ചെയ്യുമ്പോൾ ഏറ്റവും മുകളിൽ ഉള്ള ടെക്സ്റ്റുകൾ പോലെ ലഭിക്കും. അതിനായി ഞാൻ ചെയ്തിരിക്കുന്നത് ഓരോ അക്ഷരങ്ങളും ഓരോ ലയറുകൾ ആയി ക്രമീകരിച്ച് ഓവർലി കളർ വ്യത്യസ്തമായി കൊടുക്കുക.
Gradient Overlay സെറ്റ് ചെയ്യുക. ചിത്രത്തിൽ കാണുന്ന കളറുകൾ സെറ്റ് ചെയ്യുക.
PSD ഇവിടെ ഞെക്കി ഡൌൺലോഡ് ചെയ്യാം.
10 അഭിപ്രായ(ങ്ങള്‍):
ഫോട്ടോ ഷോപി എന്ന് നല്ല ഭംഗിയില്‍ എഴുതിയിരിക്കുന്ന ഫോണ്ട് ഏതാണ് ?
ആ ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ വേണ്ടി ഇവിടെ ആട് ചെയ്യാമോ ?
വളരെ നല്ല ഒരു ടീച്ചിംഗ് , അഭിനന്ദങ്ങള്‍ ...
ചെയ്യാം സുഹൃത്തേ... ഒന്ന് തപ്പിയെടുക്കട്ടെ...
ഫസല്‍ക്കാ സുഗം തന്നെയെല്ലേ,ഞാന്‍ ഒരു തുടക്കക്കാരനാ ഒന്നും മനസ്സിലാകുന്നില്ല,എങ്ങനെയാണ് ഒരു പുതിയ പേജ് തുറക്കുക,എന്റെ സിസ്റ്റം വിന്‍ഡോസ് 7 ആണ്,അഡോബ് ഫോട്ടോഷോപ്പ് 7.0യും ഒന്നു സഹായിക്കാമോ .....
വിനീതൻ... ഫോട്ടോഷോപ്പ് തുറന്നാൽ തന്നെ മുകളിൽ file എന്നു കണ്ടില്ലേ. അതിൽ ക്ലിക്കി വരുന്ന മെനുവിൽ new എന്നു കാണാം. അതിൽ ക്ലിക്ക് ചെയ്ത് പുതിയ പേജ് നമുക്കിഷ്ടപ്പെട്ട വലിപ്പം കൊടുത്ത് തുറക്കാം. കമ്പ്യൂട്ടറിലുള്ള ഫോട്ടോ ഓപൺ ചെയ്യാൻ ആ New എന്നതിനു തൊട്ടുതാഴെയായി Open എന്നു കണ്ടില്ലേ അതിൽ ക്ലിക്ക് ചെയ്ത് ആവഷ്യമായ ഫോട്ടോ സെലെൿറ്റ് ചെയ്ത് ഓപൺ കൊടുക്കുക.
ഫോട്ടോഷോപ്പില്‍ ഞാന്‍ ഇതുപോലുള്ള ഒരു ഫോണ്ട് ഡൌണ്‍ലോഡ് ചെയ്തു പക്ഷെ എഴുതുവാന്‍ കഴിയുനില്ല അക്ഷരങ്ങള്‍ ശരിയവുനില്ല...ഗൂഗിള്‍ മലയാളവും പറ്റുനില്ല ..ഒന്ന് സഹായികുമോ ?
rahul ഫോട്ടോഷോപ്പിൽ നേരിട്ട് മംഗ്ലീഷ് എഴുതാൻ കഴിയില്ല .ഒന്നിരിക്കൽ ism, അല്ലെങ്കിൽ ileap സോഫ്റ്റ്വെയറുകൾ ഉപയോഗിക്കണം. മറ്റൊരു വഴി. ഈ ബ്ലോഗിൽ തന്നെയുണ്ട്. നമ്മുടെ ബ്ലോഗിനു മുകളിലായി കാണുന്ന 'ഡൗൺലോഡ്" എന്ന ലിങ്കിൽ കക്ലിക്കുക. വരുന്ന പേജിൽ. രണ്ട് പോസ്റ്റുകൾ ഉണ്ട്.നതു രണ്ടും നോക്കു...
കൊള്ളാം. പിന്നെ, ടെക്സ്റ്റ് എഫക്റ്റ് ടൂട്ടോറിയല്‍ ഇടുമ്പോള്‍ അതിലുപയോഗിച്ച് ഫോണ്ട് കൂടെ വ്യക്തമാക്കണമയിരുന്നു. പറ്റുമെങ്കില്‍ അത് ഫയല്‍ ഷെയറിംഗ് സൈറ്റില്‍ അപ് ലോഡി ലിങ്ക് നല്‍കാന്‍ ശ്രമിക്കാം. കാരണം, പി.എസ്.ഡി ഡൌണ്‍ലോഡി ഓപ്പണ്‍ ചെയ്യുമ്പോ ആ ഫോണ്ട് കമ്പ്യൂട്ടറില്‍ കാണില്ല.
ഫോണ്ടുകൾ ഇല്ലെങ്കിൽ ഉള്ള ഫോണ്ടിൽ ചെയ്യാൻ ശ്രമിക്കണം. അതായത് ഇവിടെ ഉപയോഗിച്ച് ഫോണ്ടുമായി സാമ്യമുള്ള ഫോണ്ടുകൾ. ബോൾഡോ ബോൾഡ് അല്ലാത്തതോ ആയ.... പിന്നെ ഫോണ്ട് ഷെയർ ചെയ്യാൻ ഇനി ശ്രമിക്കാം മുഫീ...
പറഞ്ഞുതന്നതിനെല്ലാം നന്‍റി .........ഗ്രാഡിയന്‍റ് റ്റൂളല്ലാതെ ബാഗ്രൌണ്ട് വാഷ് ചെയ്യാന്‍ പറ്റുമൊ?
വാഷ് എന്നത്കൊണ്ട് എന്താണു ഉദ്ദേശിച്ചത്... ബാക്ക്ഗ്രൗണ്ട് ചിത്രങ്ങളോ.. സ്ങ്കിൾ കളറോ എന്തും ആഡ് ചെയ്യാം..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും