പണ്ട്കാലത്ത് ഭൂമി പരന്നതാണെന്നും ലത് പിന്നെ ഉരുട്ടിയെടുത്തെന്നു മൊക്കെയാണല്ലോ ആരൊക്കെയോ പറയുന്നെ.. ഇവിടെയും ഭൂമിയെ
നമുക്കൊന്നു
ഉരുട്ടാം. അല്ലെ.
ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു ഈ ടൂട്ടോറിയൽ ചെയ്തത് രതീഷ് കുമാർ.
പലപ്പോഴും ഭൂമിയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അതെല്ലാം ശരിക്കും ഭൂമിയുടെ ഫോട്ടോ ആണെന്നായിരുന്നു എന്റെ ധാരണ... :) ഫോട്ടോഷോപ്പിന്റെ അനന്ത സാധ്യതകളില്‍ എവിടെയെങ്കിലും ഭൂമി നിര്‍മ്മാണം ഉണ്ടോ എന്നു ശങ്കിച്ച നിമിഷത്തില്‍ തന്നെ, ഗൂഗിള്‍ അമ്മാവനോട് കാര്യം തിരക്കി... പുള്ളിക്കാരന്‍ അത് എങ്ങനെ എന്നു കാണിച്ചു തരികയും ചെയ്തു... വളരെ ഈസിയായ സംഭവം... പക്ഷെ കണ്ട രീതിയില്‍ നിന്നും അല്പം മാറ്റം വരുത്തി ചെയ്തപ്പോള്‍.., സംഭവത്തിന് ഒരു 3D എഫ്ഫക്റ്റ് കിട്ടി...
ഗൂഗിള്‍ അമ്മാവന്റെ കയ്യില്‍ നിന്നു തന്നെ ഒരു Earth Map വാങ്ങി, Link: http://flatplanet. sourceforge.net/maps/images/ earthmap_hires.jpg
അതിനെ ഒരു 6x6 in സൈസില്‍(സമചതുരം ആയാല്‍ മതിയാകും) crop ചെയ്തു, ഒരു നല്ല ഭാഗം എടുത്തു. Background Layer , unlock ചെയ്യുകയോ Duplicate Layer ഉണ്ടാക്കുകയോ ചെയ്യുക.
Filter -> Distort -> Spherize... കൊടുക്കുക..,
സെറ്റിംഗ്സ് നൽകുക.
നമുക്കൊന്നു
ഉരുട്ടാം. അല്ലെ.
ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു ഈ ടൂട്ടോറിയൽ ചെയ്തത് രതീഷ് കുമാർ.
പലപ്പോഴും ഭൂമിയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അതെല്ലാം ശരിക്കും ഭൂമിയുടെ ഫോട്ടോ ആണെന്നായിരുന്നു എന്റെ ധാരണ... :) ഫോട്ടോഷോപ്പിന്റെ അനന്ത സാധ്യതകളില്‍ എവിടെയെങ്കിലും ഭൂമി നിര്‍മ്മാണം ഉണ്ടോ എന്നു ശങ്കിച്ച നിമിഷത്തില്‍ തന്നെ, ഗൂഗിള്‍ അമ്മാവനോട് കാര്യം തിരക്കി... പുള്ളിക്കാരന്‍ അത് എങ്ങനെ എന്നു കാണിച്ചു തരികയും ചെയ്തു... വളരെ ഈസിയായ സംഭവം... പക്ഷെ കണ്ട രീതിയില്‍ നിന്നും അല്പം മാറ്റം വരുത്തി ചെയ്തപ്പോള്‍.., സംഭവത്തിന് ഒരു 3D എഫ്ഫക്റ്റ് കിട്ടി...
ഗൂഗിള്‍ അമ്മാവന്റെ കയ്യില്‍ നിന്നു തന്നെ ഒരു Earth Map വാങ്ങി, Link: http://flatplanet.
അതിനെ ഒരു 6x6 in സൈസില്‍(സമചതുരം ആയാല്‍ മതിയാകും) crop ചെയ്തു, ഒരു നല്ല ഭാഗം എടുത്തു. Background Layer , unlock ചെയ്യുകയോ Duplicate Layer ഉണ്ടാക്കുകയോ ചെയ്യുക.
Filter -> Distort -> Spherize... കൊടുക്കുക..,
സെറ്റിംഗ്സ് നൽകുക.
Elliptical Marquee Tool എടുത്തു, കൃത്യമായ വൃത്താകൃതിയില്‍ select ചെയ്യുക.( Shift , press ചെയ്തു, ഒരു മൂലയില്‍ നിന്നും അതിന്റെ ഓപ്പോസിറ്റ് മൂലയിലേക്ക് വലിക്കുക,
Selection , Inverse ചെയ്യുക. (Select >> Inverse )
Delete ... ഇറേസ് ചെയ്യുക.:)
ഇപ്പൊ ഒരു ഭൂമി ലുക്ക് ഒക്കെ ഉണ്ട്... പക്ഷെ ഒരു 3D effect വരുത്തിയാലോ...!!!
New Layer ഉണ്ടാക്കുക...
ഭൂമിയുടെ അതെ വൃത്തത്തില്‍ തന്നെ white , Fill ചെയ്യുക . (Ctrl ഞെക്കിപ്പിടിച്ച് ലയർ പാലറ്റിലെ ഭൂമി യുടെ ചെറു ചിത്രത്തിൽ ക്ലിക്കിയാൽ പെട്ടന്നു സെലക്റ്റാം.)
ഇനി അതില്‍ ചിത്രത്തില്‍ കാണുന്ന പോലെ gradient നല്‍കുക... (പുതിയ ലയെറില്‍ നേരിട്ട് കൊടുത്താലും മതി..)
ഇതുപോലെ ലഭിക്കും.
Gradient ചെയ്ത layer ആദ്യത്തെ ലയെറിന്റെ അടിയിലേക്ക് മാറ്റുക.
Earth Map ന്റെ ലയെര്‍ Blend Mode , Overlay നല്‍കുക...
ഇപ്പൊ ഒരു 3D ഫീല്‍ ആയി തുടങ്ങി എന്ന്‍തോന്നുന്നു.. അല്ലെ..?
Gradient വേറെ രീതിയിലും ചെയ്യാന്‍ കഴിയും...
ഇതു പോലെ ഗ്രേഡിയന്റ് റേഡിയൽ ആക്കിയപ്പോഴുള്ള മാറ്റം കാണൂ...
അല്പം Contrast ഉം Brightness ഉം ഒക്കെ നല്‍കിയപ്പോള്‍ ആള് സുന്ദരനായി അല്ലെ..?
ഇനി ചെറിയൊരു ഷാഡോ ഇഫക്റ്റ് കൂടി നൽകിയാൽ താഴെയുള്ള ചിത്രം പോലെ ലഭിക്കും. ഒന്നു ശ്രമിച്ച് നോക്കൂ.