![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1ob6k4dA_YNdI2VcUBc1PCR2Wf73dFBNBLjoIS4Om-z4Zsa_WP_JPxjzIHs0bvgnGaRKEopcoJhc0BmXbazf4sZ03WyK-cP75GuPxdf4bbHk-zERVxqhfGoNLb3hiNSQW5a_p84hj_lLj/s400/new.jpg)
ഫോട്ടോഷോപ്പിൽ ഒരുപാടു സാധ്യതകളുള്ള ഒരു ഡിസൈനിംഗ് ആണു ഔട്ട് ഓഫ് ഫ്രയിം ഇഫക്റ്റ്. അതിനെ ഇവിടെ വളരെ മനോഹരമായി ചുരുക്കി വിവരിച്ചിരിക്കുന്നു.
ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു ഇതിനെ തയ്യാറാക്കിയത് അരുൺ ലാൽ മാത്യൂ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimza-NXqKddvJote8uH-PODigVXxiVyATaz-8sg3SKuyFEUrAhUp3rtxjY4yNc28R0ekq_zQK3YkSqbBnJVGggSRtoEPh9vK-c79ZTM8_YAbEZdxdDIsRoC3oFTk6vgzfUMACxHucuwnXh/s400/cars_0051.jpg)
പയറ്റി തെളിഞ്ഞവര്‍ ഇത് പയറ്റി സമയം കളയണ്ട....
ആദ്യം എഫ്ഫക്റ്റ് ചെയ്യാനുള്ള പടം സെലക്ട് ചെയ്യുക...
ഒരുമാതിരി 3D ലുക്ക് ഉള്ള പടം വേണം സെലക്ട് ചെയ്യാന്‍...
ഞാന്‍ സെലക്ട്‌റ്റിയത് ഇതാ ( കൂടുതല്‍ പടങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക )
ഇവനെ ഫോട്ടോ ഷോപ്പില്‍ ഓപ്പണ്‍ ചെയ്യുക...
ന്യൂ ലയെര്‍ ക്ലിക്കി ഒരു പുതിയ ലയെര്‍ ഉണ്ടാക്കുക....
Rectangular Merque ടൂള്‍ (M) സെലക്ട് ചെയ്തു ഇതുപോലങ്ങ് വരക്കുക
എന്നിട്ട് Edit > Stroke ല്‍ പോയി ഈ സെറ്റിംഗ്സ് കൊടുക്കുക Width ആന്‍ഡ് Color നിങ്ങളുടെ ഇഷ്ടാനുസരണം മാറ്റാം
ലിപ്പോ ഒരു ചതുരം അങ്ങട് കിട്ടും... ലതിനെ Edit > Transform > Prespective
എന്ന് പോയി അരികില്‍ പിടിച്ചു വലിച്ചു ഈ കോലത്തിലാക്കണം...
ഇത് പോലെ ഒരു ന്യൂ ലയെര്‍ കൂടി ഉണ്ടാക്കി ഒരു ചതുരം കൂടി ഉണ്ടാക്കി ലിങ്ങനെ ആക്കുക...
ഇനി അവസാനമായി ഉണ്ടാക്കിയ ലയെരില്‍ ഒരു ലയെര്‍ മാസ്ക് ( Layer Mask ) ആഡ് ചെയ്യുക ( ലയെര്‍ palettil താഴെ മൂന്നമത് കാണുന്ന കാമറ പോലത്തെ ഐക്കണ്‍നില്‍ ക്ലിക്കിയാല്‍ മതി )
ഇന്നി ബ്രഷ് ടൂള്‍ ( B ) എടുത്തു foreground color ( ചിത്രം നോക്കുക ) ആയി set ചെയ്യുക ശേഷം ചതുരത്തിന്റെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ മായ്ച്ചു കളയുക
അങ്ങനെ അവസാനം ഈ കോലമായി... എങ്ങനുണ്ട് ??
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1ob6k4dA_YNdI2VcUBc1PCR2Wf73dFBNBLjoIS4Om-z4Zsa_WP_JPxjzIHs0bvgnGaRKEopcoJhc0BmXbazf4sZ03WyK-cP75GuPxdf4bbHk-zERVxqhfGoNLb3hiNSQW5a_p84hj_lLj/s640/new.jpg)