ഓഗസ്റ്റ് 19, 2012
ഫസലുൽ Fotoshopi
ഈ ടൂട്ടോറിയൽ നമുക്ക് വേണ്ടി പെരുന്നാൾ സമ്മാനമായി തയ്യാറാക്കിയിരിക്കുന്നത് ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നും രാഹുൽ സ്പാരോ
എല്ലാവർക്കും 3D ചെയ്യാൻ ആഗ്രഹം ഉണ്ട് .പക്ഷെ ഗ്രാഫിക്സ് കാർഡ് അതിനു അനുവദിക്കില്ല, (സാധാരണക്കാരുട കാര്യാമാ പറഞ്ഞെ).. അല്ലങ്കിൽ ഫോട്ടോഷോപ്പ് വേർഷൻ CS5 മുതൽആണ് നമ്മുക്ക് 3D ചെയ്യാൻ ഓപ്ഷൻ ചേർത്തിരിക്കുന്നത് ...ഇനി നിങ്ങൾ ഒന്നുകൊണ്ടുംവിഷമിക്കണ്ട ഞാൻ നിന്നോടോപ്പമുണ്ട്
എന്നാ നമുക്ക് തുടങ്ങാം ..
ആവശ്യമുള്ള സാധനങ്ങൾ : ഫോട്ടോഷോപ്പ് (ഏതെങ്കിലും ഒരു വേർഷൻ), പിന്നെ കുറച്ച് കുരുട്ടു ബുദ്ദിയും.
പാചകം 3ഡി ലെറ്റർ ചെയ്യേണ്ട വിധം: ആദ്യമായി ഒരു പുതിയ പേജ് ഓപൺ ചെയ്യുക, നിങ്ങൾക്ക് വായീ തോന്നുന്നത് എഴുതിവെക്കുക. തൽക്കാലം ഞാൻ ഫോട്ടോഷോപ്പ് എന്നെഴുതിയിരിക്കുന്നു. അല്പം ലൈറ്റ് ആയ കളർ ഫോണ്ട് നു ഉപയോഗിച്ചാൽ നന്നായിരിക്കും.
ഇനി ആ ടെക്സ്റ്റ്
ലയർ Rasterize ചെയ്യുക. എന്തിനെന്നാൽ നിങ്ങൾക്ക് ആ ഒബ്ജെക്റ്റ്
ഇഷ്ട്ടാനുസരണം തിരിക്കുകയോ കിടത്തുകയോ
വേണ്ടേ അതിനാണ് ..ടെക്സ്റ്റ് ലയർ ആവുമ്പോൾ അതിനു ഒരു
പരിമിതിയുണ്ട് ...
അടുത്തത് ... ആ എഴുതിയ സംഗതി
നിങ്ങൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ നിർത്തുക ..ഞാൻ ഇങ്ങനെ
കിടത്തി.
ഇനി പറയാൻ പോവുന്നത് ശ്രദ്ധിച്ചു
കേൾക്കണം ...നിങ്ങൾ ആ ലയറിന്റെ ഒരു
ഡ്യൂപ്ലിക്കേറ്റ് എടുക്കണം (ctrl+j)..എന്നിട്ട്
ആ ഡ്യൂപ്ലിക്കേറ്റ് ലയർ ഒർജിനലിന്റെ തൊട്ടു താഴെ ഇടണം.. ശേഷം നമ്മൾ താഴേക്കാക്കിയ
ലയറിൽ കീബോർഡിൽ Ctrl+ ക്ലിക്കി ലയർ തംബനൈലിൽ മൗസ് ക്ലിക്കി സെലക്ട് ചെയ്യണം .എന്നിട്ട്
ബ്ലാക്കോ ..വല്ല ഡാർക്ക് കളർ വച്ച് ഫിൽ ചെയ്യണം ..നിങ്ങൾ ഏതു വശത്തേക്ക് 3d വേണം എന്നതിനു
അനുസരിച്ച് ചെറുതായി വളരെ കുറച്ചു
ആരോയെ ക്ലിക്കി നീക്കണം ..വലത്തോട്ട് എങ്കിൽ വലത്തോട്ട് ഇടത്തോട്ട് എങ്കിൽ ഇടത്തോട്ട് ..ഞാൻ താഴേക്ക് ആയത് കൊണ്ട്
ഞാൻ താഴേക്ക് നീക്കി.. ദാ ഇതുപോലെ ..
ഇനി നമ്മൾ മാറ്റി വച്ച
പുതിയ ലയർ വീണ്ടും ഡ്യൂപ്ലിക്കേറ്റ്
എടുക്കുക ശേഷം താഴേക്ക് നീക്കി( ഞാൻ താഴെക്കാ നീക്കുന്നത്
നിങ്ങൾ എങ്ങോട്ടാണോ അങ്ങോട്ട്)..വീണ്ടും അവസാനം
നീക്കിയ ലയർ നീക്കുക ..ഇത് ഒരു
പത്തു പതിനഞ്ചു തവണ ആവർത്തിക്കുക .ഇപ്പോൾ ഏകദേശം
തയ്യാറായ മണം അടിക്കുന്നുണ്ട് .ഞാൻ പതിനെട്ടു തവണ
ആവർത്തിച്ചു ,,ഡെപ്ത് അനുസരിച്ച് നിങ്ങൾക്ക്
എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ആവാം .
ഇനി നിങ്ങൾ ആ ലയറുകൾ മുകളിലത്തെ ലൈറ്റ് കളർ ഉള്ള ലയർ ഒഴിച്ച് ബാക്കിയെല്ലാം മെർജ് ചെയ്യക . ഫിലട്ടരിൽ പോയി filter-blur-gaussian blur 0.8 എങ്കിലും കൊടുക്കുക ...ഇപ്പോൾ ദാ എനിക്ക് ഇങ്ങനെ കിട്ടി നിങ്ങള്ക്കോ ?