ഇതിനുമുൻപും നമ്മളു ഫോട്ടോഷോപ്പിൽ ബ്യൂട്ടിപാർലർ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സ്വർണമുടിയും ഹെയർ കളറിംഗുമെല്ലാം. എന്നാൽ ഇന്നു ഞമ്മളു ഫോട്ടോഷോപ്പിൽ ബാർബർ ഷോപ്പൂകൂടെ തുടങ്ങാനുള്ള പരിപാടിയാ. ചുമ്മാ കച്ചോടം കൊഴുക്കട്ടേന്നു, ന്തേ അങ്ങനന്നല്ലെ കോയാ... മുടിമുറിക്കൽ ബല്ലാത്തൊരു ഹലാക്കിലെ പണിയാണെന്നു പറയാതെവയ്യ. പെൻ ടൂൾ ഉപയോഗിച്ചും ലാസ്സോടൂൾ ഉപയോഗിച്ചും മറ്റുപല മാർഗങ്ങൾ ഉപയോഗിച്ചും മുടിമുറിക്കാം. എന്നാൽ അതിനൊക്കെ കൂടുതൽ ക്ഷമയും ശ്രദ്ധയും സമയവും ആവശ്യമാണു. ഈ ടൂട്ടോറിയൽ സ്റ്റുഡിയോ ചിത്രങ്ങൾ പോലുള്ള സിങ്കിള്‍ ബാക്ക്ഗ്രൌണ്ട് ചിത്രങ്ങളില്‍ ആണു പ്രായോഗികം എന്നു ആദ്യമേ പറയട്ടേ. ഞാന്‍ ഇവിടെ വൈറ്റ് ബാക്ക്ഗ്രൌണ്ട് ചിത്രമാണു ഉപയോഗിച്ചിരിക്കുന്നതെങ്കിലും മറ്റുകളര്‍ ബാക്ക്ഗ്രൌണ്ടുള്ള ചിത്രങ്ങളും ഉപയോഗിക്കാം. ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്പം വ്യക്തതയുള്ളതാവുന്നത് പണികൂടുതല്‍ എളുപ്പമാക്കും.
ഇതാണു നമ്മള്‍ ഫോട്ടൊഷോപ്പില്‍ പണി പടിക്കാന്‍ പോകുന്ന ചിത്രം. ആദ്യം നമുക്ക് നമ്മുടെ ചിത്രത്തെ ഫോട്ടോഷോപ്പില്‍ ഓപണ്‍ ചെയ്യാം.
ഇനി നമ്മടെ ലയര്‍ പാലറ്റ്നു തൊട്ടടുത്ത് കാണുന്ന ചാനല്‍ പാലറ്റ് ഓപണ്‍ ചെയ്യുക. (ചിത്രം ശ്രദ്ധിച്ചാല്‍ മനസിലാക്കാം) അവിടെയുള്ള റെഡ്, ബ്ലൂ, ഗ്രീന്‍ ചാനലുകളില്‍ നിന്നു അല്പം കോണ്ട്രസ്റ്റ് കൂടുതലുള്ള ഒരു ചാനലിനെ എടുത്ത് താഴെയുള്ള ന്യൂ ലയര്‍ ഐകണിലേക്ക് ഡ്രാഗ് ചെയ്യുക. നിങ്ങള്‍ക്കൊരു പുതിയ ചാനല്‍ കിട്ടിയിരിക്കും. ചിത്രം ശ്രദ്ധിക്കു.
ഇനി നമുക്ക് കളര്‍ ലവല്‍ ഒന്നു ശരിയാക്കണം. നമ്മള്‍ പുതിയതായി ഉണ്ടാക്കിയ ചാനല്‍മാത്രം സെലെക്‍റ്റ് ചെയ്ത് Ctrl + L പ്രസ്സ് ചെയ്ത് ലെവല്‍സ് ഓപണ്‍ ചെയ്യുക. ചിത്രത്തില്‍ കാണുന്നത് പോലെ നിങ്ങളുടെ ചിത്രത്തിനനുസൃതമായി ലവല്‍സ് ക്രമീകരിക്കുക. ഇതുവഴി നമ്മുടെ ചിത്രത്തില്‍ ഉള്ള ഹെയര്‍ പിക്സലുകള്‍ എല്ലാം കൂടുതല്‍ മിഴിവുള്ളതാക്കാന്‍ വേണ്ടിയാണിത്.
ബാക്ക്ഗ്രൌണ്ട് വൈറ്റ് അല്ലെങ്കില്‍ dodge tool ഉപയോഗിച്ച് (ഒപാസിറ്റി അല്പം കുറക്കാന്‍ മറക്കരുത്) ചിത്രത്തിന്‍റെ ബാക്ക്ഗ്രൌണ്ടില്‍ ഒന്നു പെരുമാറുക. അപ്പോള്‍ അല്പം കോണ്ട്രസ്റ്റ് നമ്മുടെ ചിത്രത്തിനുകിട്ടും. പരമാവധി dodge tool മുടിയില്‍ തട്ടാതെ ബാക്ക്ഗ്രൌണ്ടില്‍ മാത്രമാവാന്‍ ശ്രദ്ധിക്കുക. ഇനി burn tool ഉപയോഗിച്ച് ചിത്രത്തിന്‍റെ ഡാര്‍ക്ക് ഏരിയകളില്‍ അതായത് നമുക്ക് കട്ട് ചെയ്തെടുക്കേണ്ട ഭാഗത്ത് മൊത്തത്തില്‍ പ്രയോഗിക്കുക. അങ്ങനെ ചുമ്മാ പ്രയോഗിച്ചാല്‍ പോരാ. മൊത്തം ബ്ലാക്ക് ആകുന്നവരെ കത്തിച്ചു(burn)കൊണ്ടേ ഇരിക്കണം. എന്നിട്ടും കത്താത്ത വൈറ്റ് കളറുകള്‍ ഉണ്ടെങ്കില്‍ അവിടെ ബ്രഷ്ടൂള്‍ ഉപയോഗിച്ച് ഒരു കാച്ചങ്ങു കാച്ചിയേക്കണം. അപ്പം ദേ ചിത്രത്തില്‍ കാണുന്നപോലൊരു പോസില്‍ സംഭവം കിട്ടും.
ഇനി നമുക്കിതിനെ ഒന്നു തിരിച്ചിടാം. Ctrl+I പ്രസ്സ് ചെയ്യുക. അപ്പം ദേ ഇങ്ങനെ കിട്ടും. ശേഷം Ctrl ബട്ടണ്‍ ഞെക്കിപിടിച്ച് ചാനല്‍ പാലറ്റിലെ നമ്മള്‍ ഉണ്ടാക്കിയ പുതിയ ചാനല്‍ ചെറുചിത്രത്തില്‍ മൌസ്‍വെച്ച് ഒരു കുത്തങ്ങു കുത്തുക. അപ്പം അതിങ്ങനെ സെലെക്‍റ്റ് ആയിവരും. ഇനി നമ്മടെ ചാനല്‍ പാലറ്റിലെ എല്ലാ ലയറുകളും സെലെക്‍റ്റ് ചെയ്യുക. ശേഷം നമുക്ക് ലയര്‍ പാലറ്റിലേക്ക് മടങ്ങാം.
ഇനി നമ്മുടെ ഫോട്ടോയുടെ ലോക്ക് ഒരു ഡബിള്‍ ക്ലിക്കില്‍ തുറന്ന് ലയറിനെ സ്വതന്ത്രമാക്കുക. ശേഷം select >> inverse പോകുക. ഇനി ഇറേസര്‍ ടൂള്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും പ്രയോഗിച്ചോളൂ. ഇപ്പം ശാസ്ത്രീയമായി നമ്മള്‍ ഹെയര്‍ കട്ടിംഗ് നടത്തിയിരിക്കുന്നു.
ശേഷം പുതിയ ഒരു ലയര്‍ ക്രിയേറ്റ് ചെയ്ത് നമ്മുടെ ഒറിജിനല്‍ ചിത്രത്തിന്‍റെ അടിയിലേക്ക് ഡ്രാഗ് ചെയ്യുക. ഇഷ്ടമുള്ള നിറമോ പാറ്റേണോ നല്‍കാം. അതല്ലെങ്കില്‍ ബാക്ക്ഗ്രൌണ്ടായി മറ്റു ചിത്രങ്ങള്‍ നല്‍കാം. ചെറിയ പോരായ്മകള്‍ ഒരുപക്ഷെ നമ്മുടെ ചിത്രത്തിന്‍റെ ക്വാളിറ്റിക്കനുസരിച്ച് വന്നേക്കാം. അതിനെ ഫൊട്ടോഷോപ്പിന്‍റെ മറ്റു ടൂളുകള്‍ ഉപയോഗിച്ച് നിഷ്കരുണം നേരിടുക.
41 അഭിപ്രായ(ങ്ങള്‍):
പഠനാർഹം!
ആശംസകൾ!
നന്നായി ...വീണ്ടും പ്രതീക്ഷിക്കുന്നു .
നന്ദി @ മുഹമ്മദ് കുഞ്ഞി,നടേരി
ഹി ഹി...ഈ സംഗതി ഞാന്‍ നോക്കിയിട്ട് നടന്നില്ലായിരുന്നു...ഇപ്പോള്‍ മനസ്സിലായി അതിന്റെ ഒരു ഇത്..ആശംസകള്‍ വലിയ കുഞ്ഞാക്കാ....
നവാസെ, ലതാണ് ലത് യേത്.......... ഹി ഹി
വൈകിയോന്നൊരു സംശ്യം. (എബടെ. ഞാന്‍ കൊറേ നാളായി അന്വേഷിച്ചു നടന്നിരുന്ന പരിപാടിയാ. നന്നായിട്ടുണ്ടേ.
നിന്നെ കണ്ടീല്ലല്ലോ എന്നു ഞാന്‍ മനസില്‍ കരുതിയതേയുള്ളൂ. വന്നു ഞമ്മടെ മാരന്‍..
കുഞ്ഞാക്കാ. ഒരു കാര്യം ചോദിച്ചാ പറഞ്ഞര്വോ? ബ്ളോഗ് ല് എങ്ങനാ ഡ്രോപ് ഡൌണ്‍ മെനു ആഡുന്നത്? പറഞ്ഞ് തന്നില്ലെങ്കില്‍.....(ഞാന്‍ തെണ്ടിപ്പോകും) പ്ലീസ്
ഞാൻ മുൻപ് ആഡ് ചെയ്തിരുന്നത് ചില ടെമ്പ്ലേറ്റുകളിൽ ആൾറെഡി ഉള്ളതിനെ എടുത്ത് എഡിറ്റ് ചെയ്യുകയായിരുന്നു. നിനക്ക് അങ്ങനെവല്ലതും വേണെങ്കിൽ ഞാൻ തരാം.
മതി. അത് മതി.
എങ്കിൽ www.btemplates.com എന്നിടത്തുപോകു.
നിനക്ക് വിശദമായി അറിയണമെങ്കിൽ നീ എന്റെ g mail ID ആഡ് ചെയ്യു.
നിങ്ങളെ മെയില്‍ ഐ.ഡി എനിക്ക് അറിയില്ലല്ലോ.
loveheart.fazlul@gmail.com
വളരെ നന്നായിട്ടുണ്ട്.
nokkatte..ha..ha..
നന്ദി, അപ്പു, എന്റെ ലോകം
അതു കലക്കി കോയാ..
ഞാനൊന്ന് കലക്കാന്‍ നോക്കട്ടെ...
നന്നായി മാഷേ .. ഈ പഠിപ്പിക്കല്‍ നോക്കട്ടെ ഇതെനിക്ക് (ഫോടോ ഷോപ്പ് )തീരെ വഴങ്ങാത്ത ഒന്നാണ്
Thank you കുഞ്ഞാക്കാ.
@ മുഖ്‌താർ അണ്ണൻ, ഉമേഷ്, പ്രതീപ് ചേട്ടൻ എല്ലാർക്കും നന്ദി. വീണ്ടും വരണേ...
സംഭവങ്ങള്‍ എല്ലാം കാണാറുണ്ട് പരീക്ഷണങ്ങള്‍ക്ക് സമയം കിട്ടാറില്ല എന്നതാണ് പ്രശനം ,പിന്നെ എന്തെങ്കിലും ആവശ്യം വന്നാല്‍ ഫോട്ടോഷോപ്പും ഫസലുവും ഇവിടെ ഉണ്ടല്ലോ എന്ന സമാധാനമുണ്ട്..നേന ജയിച്ച വിവരം പറയാന്‍ ഏല്‍പ്പിച്ചിരുന്നു ,ഞാന്‍ ഇന്നലെ വിളിച്ചുനോക്കി ,ഫോണ്‍ റിംഗ് ചെയ്തു എടുത്തില്ല.
നന്ദി സിദ്ദിക്ക. നേനാസ് മെസ്സേജ് അയചിരുന്നു. പിന്നെ മിസ്കാൾ കണ്ടിരുന്നു. പക്ഷെ അവിടില്ലാത്തത് കൊണ്ട് എടുത്തില്ല.
കുഞാക്കാ..എന്റെ മുടി ഈ ബാര്‍ബര്‍ ഷോപ്പിന്നൊന്നു വെട്ടാന്‍ പറ്റുവോ?
പിന്നേ... നിന്റെ മുടിമാത്രമല്ല തലതന്നെ വെട്ടിത്തരാലോ, എന്താവേണോ.
എന്‍റെ വിലയേറിയ അഭിപ്രായം എന്താണെന്നു വെച്ചാല്‍, കുഞ്ഞാക്ക ഒരു ബാര്‍ബര്‍ ഷോപ്പ് തുടങ്ങുന്നതാ. ബാര്‍ബര്‍മാര്‍ക്കൊക്കെ എന്നാ പൈസയാ.
അതേടാ മുഫീ, നീ അങ്ങനെത്തന്നെ പറേണം. ഓതി ഓതി ഒത്താനാവാ എന്നൊക്കെ പറയുമ്പോലെ ഫോട്ടോഷോപ്പ് പഠിച്ച് പഠിച്ച് നീയൊക്കെകൂടി എന്നെയൊരു ഒസ്സാനാക്കും.
ഞമ്മക്ക് പെരുത്ത് ഇഷ്ടായി ! നന്ദി.
ഹായ്
വളരെ നന്ദി ഫസലുല് ഞാന് 5 വര്ഷമായി ഫോട്ടോഷോപ്പ് ഉഫയോഗിക്കുന്ന ഒരാളാണ് സാധാരണ ഹെയര് കട്ട്ചെയ്യുന്നത് എക്സ്ട്രാറ്റ് വഴിയാണ് ഇതൊരു
പുതിയ അറിവാണ്.ആശംസകള്
ശ്രീജിത്ത്
@കാഡ് and ശ്രീജിത്ത് നന്ദിയുണ്ട്. വീണ്ടും വരിക.
നന്ദി കുട്ടാ, ഫോളോ ചെയ്യാം എന്ന് കരുതുന്നു.
ഫോളോ ചെയ്യാന്‍ പറ്റുന്നില്ല.
നന്ദി അനിൽ, ഒന്നൂടെ ട്രൈ ചെയ്യൂ. ശരിയാകും. വീൺറ്റും വരിക.
I asked many for this technique.Now I am happy. Thank you
WEDDING ALBUM DESIGNING NU ULLA PSD FILES VENAMAYIRUNNU EVIDENNU KITTUM
കുഞ്ഞാലി ഗൂഗിൾ അമ്മച്ചിതന്നെ ശരണം..
ഞാന്‍ പുതിയ ആളാണ് . ഫോട്ടോഷോപ്പ് കണ്ടപ്പോള്‍ നോക്കിയതാണ്. കൊള്ളാം
veendum varika devu.
ഇനി നമുക്ക് കളര്‍ ലവല്‍ ഒന്നു ശരിയാക്കണം. നമ്മള്‍ പുതിയതായി ഉണ്ടാക്കിയ ചാനല്‍മാത്രം സെലെക്‍റ്റ് ചെയ്ത് Ctrl + L പ്രസ്സ് ചെയ്ത് ലെവല്‍സ് ഓപണ്‍ ചെയ്യുക. ചിത്രത്തില്‍ കാണുന്നത് പോലെ നിങ്ങളുടെ ചിത്രത്തിനനുസൃതമായി ലവല്‍സ് ക്രമീകരിക്കുക. ഇതുവഴി നമ്മുടെ ചിത്രത്തില്‍ ഉള്ള ഹെയര്‍ പിക്സലുകള്‍ എല്ലാം കൂടുതല്‍ മിഴിവുള്ളതാക്കാന്‍ വേണ്ടിയാണിത്.
ഈ ലെവല്‍ ക്രമീകരിക്കേണ്ടതെങനെയാ? ഓരോ ചിത്രത്തിനും എത്രമാത്രം ക്രമീകരിക്കണം എന്ന് എങനെ മനസിലാക്കും?
ഹെയർ കളർ കൂടുതൽ ഡാർക്ക് ആകുകയും അതുവഴി പെട്ടന്നു പിക്സൽ സെലക്റ്റ് ആകാനും വേണ്ടിയാണത്..അതുകൊണ്ട് നിങ്ങൾ സെലെക്റ്റ് ചെയ്യുന്ന ചിത്രത്തിൽ പിക്സൽ കിട്ടുന്ന തരത്തിൽ ക്രമീകരിക്കുക..
refine edges വഴിയും ഹെയര്‍ നന്നായി വെട്ടാന്‍ കഴിയും.:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും