കോൺടാക്റ്റ് ഫോം

 

ഫോട്ടോഷോപ്പിൽ മലയാളം എഴുതാൻ പുതുവഴി

ഫോട്ടോഷോപ്പിൽ മലയാളം എഴുതാൻ വിവിധ വഴികൾ നാം ഇവിടേയും   ഇവിടേയും എല്ലാം വിവരിച്ചിട്ടുണ്ട്. ഇത് മറ്റൊരു വഴിയാണു.
ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പ് കൂട്ടായ്മയിൽ നിന്നു ഇതിനെ നമുക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത് പ്രിയ സുഹൃത്ത് നജ്മുദ്ദീൻ നൈജു.


ണ്ട' പ്രശ്നം പരിഹരിക്കാന്‍:
   പേജ്മേക്കര്‍ ഫോട്ടോഷോപ്പ് തുടങ്ങിയവയില്‍ മലയാളം എം എല്‍ ഫോണ്ടുകള്‍ ( ഐ എസ് എം ഫോണ്ടുകള്‍ ) ഉപയോഗിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് ണ്ട എന്ന അക്ഷരം അവിടെ കാണാതെ പോകുന്നത്, അല്ലെങ്കില്‍ കൃത്യമായി ആ അക്ഷരം തെളിയാതെ പോകുന്നത്. ആ പ്രശ്നം പരിഹരിക്കുന്നതിനായി മലയാളം എഫ് എം എല്‍ ഫോണ്ടുകള്‍ ഉപയോഗിക്കാം. ആദ്യം തന്നെ, ഈ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്സ്റ്റാള്‍ ചെയ്യുക. യൂനീക്കോട് ഫോണ്ടുകളിലുള്ള മാറ്ററുകള്‍ ടൈപ്പ് ഇറ്റ്‌ ഉപയോഗിച്ച് ഐ എസ് എമ്മിലേക്ക് കണ്വര്ട്ട് ചെയ്തതിനു ശേഷം കീ ബോഡില്‍ Ctrl+G പ്രസ്‌ ചെയ്‌താല്‍ ഐ എസ് എമ്മിലേക്ക് കണ്വര്ട്ട് ചെയ്ത ആ മാറ്റര്‍ കോപ്പി ചെയ്യപ്പെടും. ആവശ്യം പോലെ ഫോട്ടോഷോപ്പിലോ പേജ്മേക്കറിലോ പേസ്റ്റ് ചെയ്‌താല്‍ മതി. അതിനു ശേഷം ഫോട്ടോഷോപ്പിലെ / പേജ് മേക്കറിലെ ഫോണ്ട് സെലക്ടറില്‍ പോയി എഫ് എം എല്‍ ഫോണ്ടുകള്‍ സെലെക്റ്റ് ചെയ്യുക. ണ്ട പ്രശ്നം പരിഹരിക്കപ്പെട്ടതായി കാണാം.

മലയാളം എഫ് എം എല്‍ ഫോണ്ട്സ് ഡൌണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 
Typeit ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

53   comments

ഞാന്‍ googletransliterator ഉപയോഗിച്ച് "നമ്മുടെ സ്വര്‍ഗ്ഗം" type ചെയ്തു. typeit ഉപയോഗിച്ച് FML ഫോണ്ടിലേക്ക് convert ചെയ്തു. പക്ഷെ photoshopല്‍ പേസ്റ്റ് ചെയ്തപ്പോള്‍ ഇങ്ങിനെ " നമ്മജടട ഗദഇ..ഗ്ഗണ" (sorry ഇടയിലെ ഒരക്ഷരം type ചെയ്യാന്‍ പറ്റുന്നില്ല.)
എന്താ ഇങ്ങിനെ...?
Conversion സ്റെപ്സ്‌ ശരിയായി ചെയ്തിട്ടുണ്ടാവില്ല.
Convert tab രണ്ടു തവണ അപ്ലൈ ചെയ്യണം.
ആദ്യം Copy from - Unicode
അതിനു ശേഷം Paste to - FML
convert tab രണ്ടു തവണ ഉപയോഗിച്ചു. എന്നിട്ടും പോരാതെ Unicode2ML ഉപയോഗിച്ചും convert ചെയ്ത് പേസ്റ്റ് ചെയ്തു എന്നിട്ടും അതുപോലെതന്നെ. ഇനി Photoshopന്റെ സെറ്റിങ്ങ്സില്‍ എന്തെങ്കിലും .....?
ഫോട്ടോഷോപ്പിൽ പേസ്റ്റ് ചെയ്ത ശേഷം മലയാളം ഫോണ്ട് സെലെൿറ്റ് ചെയ്താൽ മാത്രമേ ശരിയാവുകയുള്ളു.. നിങ്ങൾ ഫോണ്ട് മലയാളം തന്നെ സെലെൿറ്റ് ചെയ്തോ..???
ഫോട്ടോഷോപ്പില്‍ പേസ്റ്റ്‌ ചെയ്ത ശേഷം, ആ ടെക്സ്റ്റ്‌ സെലക്റ്റ്‌ ചെയ്തിട്ട് , അതിനെ FML ഫോണ്ട് ആക്കണം .Fonts Drop Down മെനുവില്‍ നിന്നും ആവശ്യമുള്ള FML ഫോണ്ട് സെലക്റ്റ്‌ ചെയ്യുക .
രക്ഷയില്ല കൂട്ടരെ ഞാന്‍ ഇതൊക്കെ ചെയ്തുനോക്കിയതാ..മറ്റൊന്ന് കൂടി Microsoft Wordലോ Excelലോ paste ചെയ്യുമ്പോള്‍ ഈ പ്രശ്നമൊന്നുമില്ല. Paintല്‍ paste ചെയ്യുമ്പോളും പ്രശ്നമൊന്നുമില്ല. എന്റെ photoshopന് എന്തോ പ്രശ്നമുണ്ട്. ഞാന്‍ തോറ്റു.
ISM കിട്ടാന് വല്ല വഴിയും ഉണ്ടോ ? jaisaledv@gmail.com
പ്രധീപ് താങ്കളുടെ സിസ്റ്റം ഏതാണെന്നു പറയാമോ... മറ്റു ചില വഴികൾ ഈ ബ്ലോഗിൽ തന്നെയുണ്ട്...
നല്ല പോസ്റ്റ്‌ .. വളരെ ഉപകാരപ്രദം
ഞാന്‍ ഉപയോഗിക്കുന്നത് LenovoG450 Laptop ആണ്. Windows7,Adobe photoshop Middle Eastern version 8.0
pradeep avide malayaalam ezhuthan kazhyunnillennaano uddeshichad..??
ഹായ് ഫസല് ഒരു സംശയം ..ഫോട്ടോ ഷോപ്പില്‍ മലയാളം എഴുതാന്‍ കഴിയുന്നു പക്ഷെഇംഗ്ലീഷ് അടിക്കുന്നത്ന്റെ എതിരേഇട്ടാണ് വരുന്നത്..ex muhammed എന്നടിക്കുമ്പോള്‍ ഗ്മന്റെ എന്നൊക്കെയ വരുന്നത് അതിനു വേറെ എന്തെങ്കിലും option ഉണ്ടോ...
മലയാളം ഫോണ്ട് സെലെൿറ്റ് ചെയ്യുക...
അജ്ഞാതന്‍ പറഞ്ഞു... 2012, ജൂലൈ 17 2:47 PM
ഈ ഫോട്ഷോപില്‍ എങ്ങെനെയാ "ണ്ട് "എന്നെ അക്ഷരം വര്‍ക്ക്‌ ആവൂല അതിനു എന്തെങ്കിലും മാര്‍ഗം ഉണ്ടോ
ണ്ട ഈ വഴി നടക്കും. ഈ പോസ്റ്റ് ശരിക്ക് വായിക്കൂ... ചില ഫോണ്ട്കളിൽ ണ്ട പ്രഷ്നം തീർപ്പായിട്ടുണ്ട്... കവലപ്പെടാതെ കണ്ണൈ...
അജ്ഞാതന്‍ പറഞ്ഞു... 2012, ജൂലൈ 17 4:17 PM
type it upayogichu ism fontlaeku convert cheyyune
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പ്രദീപ് സാറിന്റെ പ്രശ്‌നം അതൊന്നുമല്ല. അത് മദര്‍ബോഡിന്റെയും കീബോര്‍ഡിന്റെയും കമ്പനിയുടെ പ്രശ്‌നവുമല്ല. ഫോട്ടോഷോപ്പില്‍ ടൈപ്പ് ചെയ്തത് എല്ലാ അക്ഷരവും Capital Letter ആയിട്ടാണ്. മാറ്റര്‍ സെലക്ട് ചെയ്ത് Ctrl+Shift+K അടിക്കുക. അല്ലെങ്കില്‍ ALL CAPs ഒഴിവാക്കുക.
അജ്ഞാതന്‍ പറഞ്ഞു... 2012, ജൂലൈ 23 4:32 PM
എന്തൊക്കെ ചെയ്തിട്ടും പറ്റുന്നില്ല എനിക്ക് പേസ്റ്റ് ചെയ്യുമ്പോള്‍ ദെ ഇങ്ങനെയാ വരുന്നത് IqSpXÂ
now its ok , i changed it into malayalam font ...thank you ...
ദാ.. ഇപ്പൊ ശരിയായി.

എഫ എം എല്‍ ഫോണ്ടുകള്‍ മാത്രമേ പറ്റുന്നുള്ളൂ...
കുഴപ്പമില്ല .
എം എല്‍ ഫോണ്ടുകളിലാണ് പ്രശനം കാണുന്നത്.
എഫ എം എല്‍ ഫോണ്ട് ഉപയോഗിച്ചപ്പോള്‍ എന്റെ എല്ലാ പ്രോബ്ലാവും തീര്‍ന്നു കിട്ടി .
സധാമാനമായി.. അല്ല സമാധാനമായി...
PS 7 ഉപയോഗിച്ചാല്‍ പോരെ :P
പുതിയ പല പ്ലഗ് ഇൻസും വർക്ക് ചെയ്യില്ല.. 7 ഇൽ.. അതൊരു കുറവു തന്നെയാ..
അജ്ഞാതന്‍ പറഞ്ഞു... 2012, സെപ്റ്റംബർ 1 4:45 PM
അഡോബ് ഫോട്ടോഷോപ്പില്‍ ഇതെല്ലം നടക്കുമോ..?
പരീക്ഷിക്കൂ കുട്ടീ.
അജ്ഞാതന്‍ പറഞ്ഞു... 2012, സെപ്റ്റംബർ 25 11:29 PM
typeit install cheythu pakshe athu kanunnilla
അങ്ങനെ വരാൻ സധ്യതയില്ലല്ലോ.. ഒന്നൂടെ നോക്കു..
ileap എന്ന ഒരു സോഫ്റ്റ്വെയര്‍ ആയിരുന്നു മുന്പ് ഉപയോഗിച്ചത്....അതിലും എളുപ്പമാണ് ഇത്... നന്ദി ... ഫോട്ടോഷോപ്പ് ഒട്ടും അറിയാത്ത എനിക്കു ഇനി എന്റെ ബ്ലോഗിലേകുള്ളത് തന്നെ ഉണ്ടാക്കാം ....
ത്യാങ്ക്യൂ ത്യാങ്കൂ... ഞാൻ ഒന്നങ്ങട് ട്രൈ ചെയ്തു.
അജ്ഞാതന്‍ പറഞ്ഞു... 2012, ഒക്‌ടോബർ 31 7:12 PM
ഫസല്... വളരെ നന്ദി പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്ര നന്ദി.ഒരു പാട് നാളായി ഞാന്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ശ്രമിച്ചു തുടങ്ങിട്ട് ഇന്നാണ് ഞാന്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ചത് .ഇപ്പോള്‍ ഫോട്ടോഷോപ്പില്‍ വളരെ നന്നായി ഞാന്‍ മലയാളം ടൈപ്പ് ചെയ്യും .ഫസലുനു ഒരു 1000 ലൈക്കും.എന്‍റെ ഹൃദയത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത വലിയൊരു താങ്ക്സും.
അജ്ഞാതന്‍ പറഞ്ഞു... 2012, ഒക്‌ടോബർ 31 7:13 PM
ഫസല്... വളരെ നന്ദി പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്ര നന്ദി.ഒരു പാട് നാളായി ഞാന്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ശ്രമിച്ചു തുടങ്ങിട്ട് ഇന്നാണ് ഞാന്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ചത് .ഇപ്പോള്‍ ഫോട്ടോഷോപ്പില്‍ വളരെ നന്നായി ഞാന്‍ മലയാളം ടൈപ്പ് ചെയ്യും .ഫസലുനു ഒരു 1000 ലൈക്കും.എന്‍റെ ഹൃദയത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത വലിയൊരു താങ്ക്സും.da ente google account vachittu evde post cheyyan nokkittu nadakkunnilla athatto anonymous aayathu..any way thanksssssssss
Thank you So much Dear
ടൈപ്പ് ഇറ്റ്‌ ല്‍ പോയി പേസ്റ്റ് ഫ്രം എടുകുമ്പോള്‍ ' യുണികോഡ് ' option കാണുന്നില്ലല്ലോ ?
ടൈപ്പ് ഇറ്റ്‌ ല്‍ പോയി പേസ്റ്റ് ഫ്രം എടുകുമ്പോള്‍ ' യുണികോഡ് ' option കാണുന്നില്ലല്ലോ ?
അജ്ഞാതന്‍ പറഞ്ഞു... 2012, ഡിസംബർ 2 9:00 AM
connectionum copingum onnuu detailayitt vivarikkamo
enik ponmundam enn ezhuthanann
അജ്ഞാതന്‍ പറഞ്ഞു... 2012, ഡിസംബർ 26 4:57 PM
varamozhy aarenkilum upayogichittundo...??? valare nalloru software aanu eluppathil malayalam type cheyyan sadhikkum..!!!
ടൈപ്പ് ഇറ്റ്‌ ല്‍ പോയി പേസ്റ്റ് ഫ്രം എടുകുമ്പോള്‍ ' യുണികോഡ് ' option കാണുന്നില്ലല്ലോ ?
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
how can i do mask..... please explain
അജ്ഞാതന്‍ പറഞ്ഞു... 2013, ജൂൺ 19 6:53 PM
hi njan ith type cheyyumbol ??????????????/ ithu mathe varunnullu....
അജ്ഞാതന്‍ പറഞ്ഞു... 2013, ജൂലൈ 7 2:00 PM
എന്‍റെ കമ്പ്യുടരില്‍ ഫോട്ടോഷോപ്പ് ഇല്ല.ഫ്രീ വേര്‍ഷന്‍ ഫോട്ടോഷോപ്പ് ഡൌണ്‍ലോഡ് ചെയ്യാനുള്ള സൈറ്റ് ഏതാണ്?
അജ്ഞാതന്‍ പറഞ്ഞു... 2013, ഒക്‌ടോബർ 3 3:42 PM
' ല്‍ ' അക്ഷരം ഫോട്ടോഷോപ്പില്‍ വരുന്നില്ല ?
ഫോട്ടോഷോപ്പില്‍ മലയാളം കിട്ടുന്നില്ല....

ഇതില്‍ പറഞ്ഞ പോലെ എല്ലാം ചെയ്തു..... നോ രക്ഷ....
"typit" ല്‍ മലയാളം paste ചെയ്യുമ്പോള്‍ " ???" എന്നാണ് വരുന്നത്.....
എന്ത് ചെയ്യും..........
എന്‍റെ കമ്പ്യുടരില്‍ ഫോട്ടോഷോപ്പ് ഇല്ല.ഫ്രീ വേര്‍ഷന്‍ ഫോട്ടോഷോപ്പ് ഡൌണ്‍ലോഡ് ചെയ്യാനുള്ള സൈറ്റ് ഏതാണ്?
puthuthayi download cheytha fonts evideyanu paste cheyyuka?
ഞാന്‍ ഫോട്ടോഷോപ്പ് സിഎസ് ആണ് ഉപയോഗിക്കുന്നത്. പക്ഷേ എനിക്ക് ണ്ട ഒഴിച്ച് ബാക്കിയെല്ലാ അക്ഷരങ്ങളും കിട്ടുന്നുണ്ട്.
Ii painting effectundo ? Pls post cheyu
ന്‍റെ ടൈപ്പ് ഇറ്റില്‍ പേസ്റ്റ് ചെയ്താല്‍ ന്റെ എന്നാണു വരുന്നത്
ഈ ഡൗൺലോഡ് ലിങ്ക് വർക്ക് ആവുന്നില്ലല്ലോ

പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും

Cancel Reply
copyright © 2025 LESEN PUBLICATION Template by : Urang-kurai