ഫോട്ടോഷോപ്പ് തുടക്കക്കാര്‍ക്ക് layer ഒരു കയറാണ്. അതില്‍ തട്ടിത്തടഞ്ഞും മറിഞ്ഞുവീണും ഈ ഹലാക്ക് നമ്മക്ക് പറ്റൂലെന്നു പറഞ്ഞ് മിക്കവരും പിന്തിരിയും. ഞാനും തുടക്കത്തില്‍ ഈ ലയറിന്റെ ചുഴിയില്‍ കറങ്ങി കുറേകാലം ഇതങ്ങു നിര്‍ത്തിവെച്ചു. പിന്നെ. ‘ഹങ്ങനെ വിട്ടാപറ്റൂലല്ലോ’ എന്നും പറഞ്ഞ് തുടങ്ങിയപ്പം ഇതൊക്കെ വെറും പുഷ്പം അല്ലെ ‘പുഷ്പം’. ആദ്യം ഈ ചിത്രം ഒന്നു ശ്രദ്ധിക്കു. ഇതില്‍ നാലു ലയറുകള്‍ ഉണ്ട്. ഒരു ബാക്ക്ഗ്രൌണ്ട് ലയര്‍ ബാക്കി 3 ലയറുകള്‍. ഇതില്‍ ഓരോ ലയറുകള്‍ എഡിറ്റ്
ചെയ്യണമെങ്കിലും അതാതു ലയറുകള്‍ സെലെക്റ്റ് ചെയ്യണം. ചിത്രത്തില്‍ ഞാന്‍ സെലെക്റ്റ് ചെയ്തിരിക്കുന്ന ലയര്‍ ഗ്രീന്‍ ആണെന്നു കാണാമല്ലൊ. എന്നതുപോലെ. ഇങ്ങനെ സെലെക്റ്റ് ചെയ്താല്‍ മാത്രമെ നമുക്ക് ആ ലയര്‍ ചിത്രം എഡിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു. മറ്റൊരു കാര്യം ബാക്ക്ഗ്രൌണ്ട് ലയറുകള്‍ നമുക്ക് മറ്റുലയറുകള്‍ പോലെ എഡിറ്റ് ചെയ്യാന്‍ കഴിയില്ല എന്നതാണ്. ബാക്ക്ഗ്രൌണ്ട് ലയറുകള്‍ നമുക്ക് എഡിറ്റ് ചെയ്യാന്‍ ബാക്ക്ഗ്രൌണ്ട് ലയറിനു നേരെ കാണുന്ന ലോക്ക് ചിത്രത്തില്‍ ഡബ്‌ള്‍ ക്ലിക്ക് ചെയ്താല്‍ മതി. പൂട്ട് പൊട്ടിച്ചാല്‍ പിന്നെ നമുക്ക് എന്ത് അക്രമവും കാണിക്കാം. ഡബ്‌ള്‍ ക്ലിക്കിനു പകരം layer >> new >> layer from background എന്ന ഒപ്ഷനും ഉപയോഗിക്കാം

പുതിയ ലയറുകള്‍ ഉണ്ടാക്കാന്‍ പല വഴികള്‍ ഉണ്ട്. അതില്‍ ഏറ്റവും എളുപ്പം ചിത്രത്തില്‍ കാണുന്ന ചുവന്ന വൃത്തത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ലയര്‍ ഐകണില്‍ ക്ലിക്ക് ചെയ്യുക തന്നെയാണ് എന്നെനിക്ക് തോന്നുന്നു. മറ്റൊന്നു shift + Ctrl + N എന്ന കീ ബോര്‍ഡ് ഷോര്‍ട്കട്ട്. മറ്റൊന്ന് മുകളില്‍ മെനുവില്‍ layer >> new >> layer പോകുക. ചിത്രത്തില്‍ കാണുന്ന
മറ്റൊരു ലയര്‍ ഒപ്ഷന്‍ ആണ് ഡ്യൂപ്ലിക്കേറ്റ് ലയറുകള്‍. ഒറിജിനല്‍ ചിത്രത്തെ നിലനിര്‍ത്തി ആ ചിത്രത്തിനു തന്നെ എഡിറ്റ് ചെയ്യാനും ചിത്ര ഭാഗങ്ങള്‍ എഡ്റ്റ് ചെയ്യാനും ബ്ലെന്റിംഗ് മോഡ് ഇഫക്റ്റുകള്‍ നല്‍കാനും എല്ലാം ഡ്യൂപ്ലിക്കേറ്റ് ലയറുകള്‍ നമ്മെ സഹായിക്കുന്നു. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ നമുക്ക് വേണ്ടിയ ലയറിനെ മൌസില്‍ ഞെക്കി പിടിച്ച് ന്യൂ ലയര്‍ ഐകണില്‍ കൊണ്ടുവന്ന് മൌസ് ക്ലിക്ക് വിട്ടാല്‍ ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ആയി. മറ്റൊന്നു മുകളിലെ മെനുവില്‍ layer >> duplicate layer പോയും ഡ്യൂപ് ലയര്‍ ഉണ്ടാക്കാം. കീ ബോര്‍ഡില്‍ Ctrl + J ആണ് പുതിയ ഡ്യൂപ് ലയറിന്റെ ഷോര്‍ട്ട്കട്ട്.
ചിത്രത്തില്‍ ഈ കാണുന്ന ഐകണ്‍ ആണ് ലയറിലും പാത്ത് ലും ചാനല്‍സിലും ആനിമേഷനിലും എല്ലാം പുതിയത് ഉണ്ടാക്കുന്നത്. ഇപ്പം മനസിലായില്ലെ ലയറൊന്നും ഒരു കയറല്ല വെറും പയറാണെന്നു. (ഇതു തുടക്കക്കാര്‍ക്ക് വേണ്ടിയിട്ട പോസ്റ്റ് ആണ്. ലയര്‍ മനസിലാകുന്നില്ല എന്നു പറഞ്ഞ് മെയില്‍ ചെയ്ത സുഹൃത്തുക്കള്‍ക്ക് വേണ്ടി) അപ്പം ലയറാണു താരം.