വാൾപേപ്പർ ഡിസൈനിംഗ് ആണിന്നത്തെ ഒരുപരീക്ഷണം. വളരെ വേഗത്തിൽ ചെയ്യാവുന്ന ഇതിനെ ഫോട്ടോഷോപ്പിൽ ഒരുകൈ നോക്കാമല്ലൊ അല്ലെ. എങ്കില്‍ തുടങ്ങാം. പുതിയ ഒരു ഫയല്‍ 1280 X 1024 വലിപ്പത്തില്‍ ഉണ്ടാക്കുക.
പുതിയ ഒരു ലയര്‍ ഉണ്ടാക്കുക. Rectangular marque Tool ഉപയോഗിച്ച് താഴെ ചിത്രത്തില്‍ കാണുന്ന പോലെ ഒരു ദീര്‍ഘചതുരം ഉണ്ടാക്കുക. ഏതെങ്കിലും ഒരു കളര്‍ തല്കാലം ഫില്‍ ചെയ്യുക. ശേഷം ലയര്‍പാലറ്റില്‍ നമ്മുടെ പുതിയ ലയറില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് ബ്ലന്റിംഗ് ഒപ്ഷന്സ് ഓപണ്‍ ചെയ്യുക. ഗ്രേഡിയന്റ് ഓവര്‍ലി സെലെക്റ്റ് ചെയ്ത് ചിത്രത്തില്‍ കാണുന്നത്പോലെ കളര്‍ സെറ്റ് ചെയ്യുക. (ചുവന്ന ചതുരത്തില്‍ ഗ്രേഡിയന്റ് ഒപ്ഷന്സ് നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക)
അപ്പോള്‍ നമുക്ക് ഇങ്ങനെ ലഭിക്കും.
ഇനി free Transform Tool (Ctrl +T) ഉപയോഗിച്ച് സെലെക്റ്റുക. ശേഷം മൌസ് റൈറ്റ്ക്ലിക്കി Warp സെലെക്റ്റുക. ചിത്രത്തില്കാണുന്ന പോലെ വാര്പീകരിക്കുക.

അപ്പോള്‍ ഇങ്ങനെ ലഭിക്കും.
ഇനി പുതിയ ഒരു ലയര്‍ ഉണ്ടാക്കുക. ചിത്രത്തില്‍ കാണുന്നത്പോലെ ബ്ലാക്ക് ആന്റ് വൈറ്റില്‍ ഗ്രേഡിയന്റ് കളര്‍ ഫില്‍ ചെയ്യുക.
ശേഷം ലയര്‍ പാലറ്റില്‍ ഒപാസിറ്റി 30% ആയി സെറ്റ് ചെയ്യുക. ചിത്രത്തില്കാണുന്ന പോലെ Free Transform Tool (Ctrl+T) ഉപയോഗിച്ച് ക്രമീകരിക്കുക.
ഇനി Warp ടൂള്‍ ഉപയോഗിച്ച് ചിത്രത്തില്‍കാണുന്നത്പോലെ സെറ്റ് ചെയ്യുക.
പുതിയ ലയര്‍ കൂടി ഉണ്ടാക്കുക. ചിത്രത്തില്‍ കാണുന്നത് പോലെ ബ്ലാക്ക് ആന്റ് വൈറ്റ് കളറില്‍ ഗ്രേഡിയന്റ് ഫില്‍ ചെയ്യുക. ഒപാസിറ്റി 43% ആയി സെറ്റ് ചെയ്യുക.
ഇറേസര്‍ ടൂള്‍ സെലെക്റ്റ് ചെയ്യുക. ചിത്രത്തില്‍ കാണുന്നത്പോലെ സോഫ്റ്റ്റൌണ്ട് ബ്രഷ് 500 സെലെക്റ്റ് ചെയ്യുക.
ചിത്രത്തില്‍ കാണുന്ന റെഡ് കളറില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ഭാഗത്ത് ഇറേസര്‍ ടൂള്‍ പ്രയോഗിക്കുക. അങ്ങനെ ഒരുവിധം വിജയകരമായി ഈ ട്യൂട്ടോറിയല്‍ ഇവിടെ പര്യവസാനിച്ചിരിക്കുന്നു. ഇനി താഴെ ചിത്രത്തിലേതുപോലെ സിമ്പിള്‍ ഫോണ്ട് ഉപയോഗിച്ച് എന്തെങ്കിലും ടൈപുക.