പുതിയ ഒരു പേജ് നിങ്ങള്‍ക്കിഷ്ടമുള്ള വലിപ്പത്തില്‍ തുറക്കുക. ഞാന്‍ 800 X 700 ലാണ് പേജ് തുറന്നിരിക്കുന്നത്. ഇനി ബാക്ക് ഗ്രൌണ്ടില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ചിത്രം നല്‍കാം. ഞാന്‍ ഇവിടെ ഒരു ഗ്രേഡിയന്‍റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
ശേഷം പുതിയ ഒരു ലയര്‍ ചിത്രത്തില്‍ കാണുന്നത് പോലെ ഉണ്ടാക്കണം. അതിനായി ആദ്യം ഒരു ലയര്‍ ഉണ്ടാക്കണം അതിനു ശേഷം Rectangular marque Tool ഉപയോഗിച്ച് ചിത്രത്തില്‍ കാണുന്ന വലിപ്പത്തില്‍ ഒരു ചതുരം ഉണ്ടാക്കുക. ശേഷം # f4e3ea ഈ കളര്‍ പൈന്‍റ് ബക്കറ്റ് ടൂള്‍ ഉപയോഗിച്ച് ഫില്‍ ചെയ്യുക. പിന്നീട് Edit >> Free Transform (Ctrl + T ) ഉപയോഗിച്ച് അല്പം തിരിക്കുക.
പുതിയ ഒരു ലയര്‍ കൂടി ഉണ്ടാക്കുക. ശേഷം ചിത്രത്തില്‍ കാണുന്നത് പോലെ Polygonal lasso Tool ഉപയോഗിച്ച് ഒരു ചതുരം ഉണ്ടാക്കുക. നിങ്ങള്‍ക്കിഷ്ടമുള്ള ഒരു നിറം ഫില്‍ ചെയ്യുക. ഈ ലയറില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. നമ്മുടെ ഫോട്ടോ പെട്ടന്നു അതില്‍ ആഡ് ചെയ്യാന്‍ വേണ്ടി ഒരു ചെറിയ ഐഡിയ.
ഇനി നമുക്ക് സ്ലൈഡ് ഷോക്ക് ഉള്ള ചിത്രങ്ങള്‍ ആഡ് ചെയ്യണം. അതിനായി നമ്മുടെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ ഓപണ്‍ ചെയ്യുക. നമ്മുടെ നമ്മുടെ ഈ ഫോട്ടോഷോപ്പ് ഫയലിലേക്ക് ചിത്രങ്ങള്‍ കോപി ചെയ്യുക. ചിത്രം ശ്രദ്ധിക്കുക. ഇനി നമ്മള്‍ ഉണ്ടാക്കിയ (ലയര്‍ 3 മുകളില്‍ ഇഷ്ടമുള്ള കളര്‍ കൊടുക്കാന്‍ പറഞ്ഞ ലതേ ലയര്‍) ലയര്‍ 3 യുടെ അതേ വലിപ്പത്തില്‍ നമ്മുടെ ചിത്രങ്ങള്‍ ക്രമീകരിക്കണം. അതിനായി ആദ്യം Edit >> Free Transform (Ctrl + T ) ഉപയോഗിച്ച് തിരിക്കുകയോ ചെറുതാക്കുകയോ ചെയ്യാം. അതിനു ശേഷവും പുറത്ത് കാണുന്ന ഭാഗങ്ങള്‍ ഇറേസര്‍ ടൂളുപയോഗിച്ച് മായ്ച്ച് കളയുക. അതിനുള്ള ഒരു എളുപ്പ മാര്‍ഗം നമുക്ക് മായ്ക്കേണ്ട ചിത്രം സെലെക്‍റ്റ് ചെയ്ത ശേഷം കീ ബോര്‍ഡില്‍ Ctrl ബട്ടണ്‍ ഞെക്കി പിടിച്ച് ലയര്‍ 3 യുടെ ലയര്‍ പാലറ്റ് ചെറു ചിത്രത്തില്‍ ഞെക്കുക. (അപ്പോള്‍ ആ ഭാഗം സെലെക്‍റ്റ് ആയി വരും) ഇനി Select >> inverse എന്നിടത്ത് പോകുക. ശേഷം ഇറേസര്‍ ടൂള്‍ ഉപയോഗിച്ച് പുറം ഭാഗങ്ങള്‍ മായ്ച്ച് കളയുക. ഇതു പോലെ നമ്മള്‍ ആഡ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും ഒരേ വലിപ്പത്തില്‍ ക്രമീകരിക്കുക. ഇനി ചിത്രം ഒന്നു ശ്രദ്ധിക്കു. താഴെയുള്ള 3 ലയര്‍ സെലെക്‍റ്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെ സെലെക്‍റ്റ് ചെയ്യാന്‍ ഷിഫ്റ്റ് ബട്ടണ്‍ ഞെക്കി പിടിച്ച് ഓരോ ലയറുകളിലും ക്ലിക്കിയാല്‍ മതി. അതിനു ശേഷം Ctrl + E ഉപയോഗിച്ച് മെര്‍ജ് ചെയ്യുക.
അടുത്തതായി നമുക്ക് ആനിമേഷനിലേക്ക് കടക്കണം. അതിനായി പുതിയ വേര്‍ഷന്‍ ഫോട്ടോഷോപ്പന്മാര്‍ Wndow >> animation എന്നിടത്ത് പോകുക. പഴയവര്‍ File >> Jumb to image ready പോകുക. ചിത്രത്തില്‍ കാണുന്നത് പോലെ 1 എന്നടയാളപ്പെടുത്തിയിരിക്കുന്ന ന്യൂ ലയര്‍ ഐകണില്‍ ക്ലിക്ക് ചെയ്ത് ആനിമേഷന്‍ ലയര്‍ ഓപണ്‍ ചെയ്യുക. ചെറു ചിത്രത്തിനു താഴെ കാണുന്ന 0 sec എന്നത് 0.1 sec എന്നാക്കുക. ശേഷം 2 എന്നടയാളപ്പെടുത്തിയിരിക്കുന്ന Tween ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇതിൽ ചിത്രങ്ങൾ സെലെക്‍റ്റ് ചെയ്യേണ്ട വിധം ചിത്രത്തിലേ ലയർ പാലറ്റ് ശ്രദ്ധിച്ചാൽ മനസിലാകും. ആനിമേഷൻ വിന്റോയിൽ ആദ്യ ലയറിൽ ബാക്ക്ഗ്രൌണ്ടും ലയർ 4 ഉം സെലെക്‍റ്റുക. രണ്ടാം ലയറിൽ ബാക്ക്ഗ്രൌണ്ടും ലയർ 5 ഉം സെലെക്‍റ്റുക.
വരുന്ന വിന്റോയിൽ ചിത്രത്തില്‍ കാണുന്ന പോലെ സെറ്റിംഗ്സ് ചെയ്യുക. ഓകെ നൽകുക. അപ്പോൾ നമുക്ക് ആനിമേഷൻ വിന്റോ പാലറ്റിൽ 5 ലയറുകൾ കിട്ടും.
ചിത്രത്തിൽ കാണുന്ന 1 എന്ന ചുവന്ന മാർക്ക് ചെയ്ത ന്യൂ ലയർ ഐകണിൽ ഒന്നൂടെ ക്ലിക്ക് ചെയ്ത് ആനിമേഷൻ ലയർ പാലറ്റിൽ ഒരു ലയർ കൂടി ആഡ് ചെയ്യുക. അതിൽ ബാക്ക്ഗ്രൌണ്ടും ലയർ 6 ഉം സെലെക്‍റ്റുക. പഴയ പോലെ ത്തന്നെ Tween ഐകണിൽ ക്ലിക്ക് ചെയ്ത് ഓപൺ ആയി വരുന്ന വിന്റോയിൽ പഴയ സെറ്റിംഗുകൾ തന്നെ നൽകി ഓകെ നൽകുക. ഇനി ഒരു പ്രാവശ്യം കൂടി പുതിയ ലയർ ഉണ്ടാക്കണം. അതിനു ശേഷം അതിൽ നമ്മൾ ആദ്യ ലയറിൽ സെലെക്‍റ്റിയ അതേ ലയറുകൾ (ബാക്ക്ഗ്രൌണ്ട് ലയറും ലയർ4 ഉം) സെലെക്‍റ്റുക. Tween ഒപ്ഷൻ വീണ്ടും ആവർത്തിക്കുക.
36 comments
(രണ്ടു ഫോട്ടോകള്‍ ഒന്നിപ്പിക്കുവാന്‍ (ഉദാ..സ്റ്റേജും സദസ്സും) സഹായിക്കാമോ ?)
ഉപകാരപ്പെടുന്ന പോസ്റ്റിനു ആശംസകള്‍.
നിങ്ങള്‍ പറഞ്ഞ പ്രകാരം മെര്‍ജ് വരെ എത്തി ,ഞാന്‍ ഉപയോഗിക്കുന്നത് അടോബ് സി എസ് ആണ് ,അതില്‍ Wndow - യില്‍ - animation എന്നില്ല ,ഫയലില്‍ Jumb to ഹിഡന്‍ ആയി കിടക്കുന്നു .ഞ്ഞക്കിയിട്ടു ഒരു ഫലവും കാണുന്നില്ല ,അടോബ് ഏതാണ് നല്ലത് എന്ന് പറഞ്ഞാല്‍ ഞാന്‍ instaal ചെയ്യാം ,സഹായിക്കു പ്ലീസ് ,ഇനി ഇത് പഠിച്ചിട്ടേ വേറെ പണി ഒള്ളൂ ,സഹായിക്കില്ലേ ,പ്ലീസ്
( എന്‍റെ സിസ്റ്റം Wndow7 (i5 )ലാപ്)
3 ലയറുകൾ മെർജ് ചെയ്യാൻ (അതായത് മൂന്നും കൂട്ടി ഒരൊറ്റ ലയർ ആക്കാൻ) 2 വഴികൾ ഉണ്ട്. ഒന്ന്. നമ്മൾ layar3 സെലെൿറ്റ് ചെയ്യുക. ശേഷം Ctrl+E പ്രസ്സ് ചെയ്യുക. തൊട്ടുതാഴെയുള്ള ലയറുമായി അതു മെർജാവും. ഇതുപോലെ അടുത്ത ലയറും ചെയ്യുക. ഇങ്ങനെ രണ്ട് പ്രാവഷ്യം മെർജ് ചെയ്യണ്ടെന്നു കരുതിയാണു ശിഫ്റ്റ് ഞെക്കി സെലെൿറ്റ് ചെയ്യാൻ പറഞ്ഞത്. ശിഫ്റ്റ് ഞെക്ക്ഇ സെലെൿറ്റ് ചെയ്യുമ്പഴും ആദ്യം ലയർ 3 (അതായത് മുകളിൽ നിന്നു സെലെൿറ്റ് ചെയ്ത് തുടങ്ങുക) സെലെൿറ്റ് ചെയ്ത ശേഷം കീ ബോർഡിൽ ഷിഫ്റ്റ് കീ ഞെക്കി പിടിച്ച് മൗസ് കൊണ്ട് ഏറ്റവും താഴെഉള്ള ബാക്ക്ഗ്രൗണ്ട് ലയർ ഇൽ ക്ലിക്കുക. അപ്പോൾ അതു സെലെൿറ്റ് ആയി വരും. എന്നിട്ട് Ctrl+E ഞെക്കിയാൽ മതി. മെർജാവും. ഇനി അതല്ലെങ്കിൽ മുകളിലെ മെനുബാറിൽ ലയർ എന്ന മെനു ഒപ്ഷൻ കണ്ടിട്ടില്ലെ അവിടെ മെർജ് ഒപ്ഷൻ ഉണ്ട്. അതിൽ മെർജ് വിസിബിൾ എന്നതിൽ ക്ലിക്കിയാൽ എല്ലാം സെലെൿറ്റ് ആയി ഒരൊറ്റ ലയർ ആകും. അതു കൊണ്ട് Merge Down എന്ന ഒപ്ഷൻ ഉപയോഗിച്ചാൽ മതി. അതു മനസിലായെന്നു കരുതുന്നു.. ഇല്ലെങ്കിൽ പറയു.
ഇനി ഫയൽ അയച്ചു കൊടുക്കുമ്പോൾ ഉള്ള പ്രഷ്നം. അതിനു ബ്ലോഗിൽ പറഞ്ഞപോലെ. (ഫോട്ടോഷോപ്പ് 7 ആണെങ്കിൽ) Save Optimized as എന്നു കാണും. അതിൽ ക്ലിക്കി വരുന്ന വിന്റോയിൽ ഇമേജ് ഫയൽ GIF ഫയൽ ആയി സേവ് ചെയ്യുക. എന്നിട്ട് തുറന്നു നോക്കു. ശരിയാവും. ഇനി അങ്ങനെ ചെയ്തിട്ടും പ്രഷ്നം ആണെങ്കിൽ ആ ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Open with >> Windows Picture and fax Viewer എന്നതിൽ ഓപൺ ചെയ്യുക. അപ്പോൾ ഓകെ ആണെങ്കിൽ അതു മറ്റുള്ളവർക്ക് അയചോളു. അതു നിങ്ങൾ ചെയ്തതിന്റെ കുഴപ്പമല്ല. മറിച്ച് നിങ്ങളുടെ സിസ്റ്റത്തിൽ GIF ഫയലുകൾ ഓപൺ ചെയ്യാൻ സെറ്റ് ചെയ്തിരിക്കുന്നത് ഇമേജ് റെഡിയിലാണെന്നേയുള്ളു. അതു ചിത്രത്തിൽ ററ്റ് ക്ലിക്ക് ചെയ്ത് പ്രോപർടീസിൽ പോയാൽ മാറ്റാവുന്നതേയുള്ളു.
ചെറുപ്പത്തിൽ ഫിലിം ചിത്രങ്ങൾ സിസർ പാക്കറ്റിലോ മറ്റോ ചുറ്റി TV ഉണ്ടാക്കിയിരുന്നില്ലെ അതേ മെത്തേഡ്. മാജിക് പുസ്തകം കണ്ടിട്ടില്ലെ അതു മറിക്കുമ്പോൾ ഒരാൾ ഓടുന്നതുപോലെയും യുദ്ധം ചെയ്യുന്നതുപോലെയുമൊക്കെ. അതേ മെത്തേഡ് തന്നെ ഫോട്ടോഷോപ്പിൽ കമ്പ്യൂട്ടറീകരിച്ചിരിക്കുന്നു. മുകളിലുള്ള പാഠങ്ങൾ ചിത്രം നോക്കി മനസിരുത്തി വായിക്കു മനസിലാകും.
ആഎ മൊത്തത്തിൽ ഈ പോസ്റ്റ് ശർക്ക് ചിത്രങ്ങൾ ശ്രദ്ധിച്ചില്ല അല്ലെ. മുകളിൽ നിന്നു ആറാമത്തെ ചിത്രം ശ്രദ്ധിച്ച് നോക്കു. ആ ആനിമേഷൻ വിന്റോയിൽ ആദ്യ ലയറും രണ്ടാമത്തെ ലയറും വ്യത്യസ്തമല്ലെ. ആ ചിത്രത്തിലെ തന്നെ ലയർ പാലറ്റിന്റെ ചിത്രം ശ്രദ്ധിക്കു, അതിൽ Eye അയ്കൺ വിസിബിൾ ആയിരിക്കുന്നത് ബാക്ക് ഗ്രൗണ്ട് ലയറിലും കുട്ടിയുടെ ഫോട്ടോ ല്യറിലും മാത്രമാണു. ബാക്കി രണ്ട് കുട്ടികളുടെ ഫോട്ടോ ലയറുകളും ഇൻവിസിബിൾ (EYE ഐകൺ ഓഫ് ആണു) ആണു. ഇനിയും മനസിലയില്ലെങ്കി ഇനി ബാക്കി കൂടി ഇവിടെ ചോദിക്കൂ. ഇത് പഠിപ്പിച്ചിട്ട് തന്നെ കാര്യം.
enne onu padipichu tharane bhaaii..ithil oru theerumanam avaathe eni urakamillaa.....thangal paranjathil confusion ayathu njan paste cheyam "അതിനായി നമ്മുടെ ലയർ പാലറ്റിൽ ഒർഉ EYE ഐകൺ കണ്ടിട്ടില്ലെ അതു ക്ലിക്ക് ചെയ്ത് വിസിബിൾ ആക്കണം. അതായത് ആനിമേഷൻ വിന്റോയിൽ ആദ്യ ലയറിൽ ഒരു A എന്ന ഫോട്ടോയും രണ്ടാം ലയറിൽ B എന്നൊരു ഫോട്ടോയും ചേർക്കണം....
marupadikay kathu nikunu....itrayum ksamicha priya kootukaraaa nandri..theri parayalle...ariyatha pillerku ariyunavaru paranju manasilaki kodukenam ennale pandu aro paranje,,atha keto...apo byee
മനസിലാകാത്തത് വേറൊരു വിധത്തിൽ വിശധീകരിച്ചുതരാം.
1. നമ്മുടെ ലയർ പാലറ്റിൽ ഒരു ബാക്ക്ഗ്രൗണ്ടും 3 പിക്ചറുകളും ഉണ്ട്.
2. ആനിമേഷൻ വിന്റോയിലേക്ക് പോകുന്നതിനുമുൻപ് ബാക്ക്ഗ്രൗണ്ട് ലയറും തൊട്ടു മുകളിലുള്ള പിക്ചർ ലയറും ഒഴിച്ചുള്ള രണ്ട് ലയറുകൾ EYe ഐകണിൽ ക്ലിക്ക് ചെയ്ത് ഓഫ് ചെയ്യുക.
3. ഇനി ആനിമേഷൻ വിന്റോ ഓപൺ ചെയ്യുക.
4 ഇനി ആനിമേഷൻ വിന്റോയിൽ പുതിയ ലയർ ഉണ്ടാക്കുക.
5. നമ്മുടെ ലയർ പാലറ്റിൽ പോകുക. അവിടെ യിപ്പോ ബാക്ക് ഗ്രൗണ്ടും ഒന്നാം ചിത്രവും ആണല്ലോ വിസിബിൾ ആയിരിക്കുന്നത്. അപ്പോൾ ബാക്ക് ഗ്രൗണ്ട് ഒഴിച്ചുള്ള വിസിബിൾ ആയിരിക്കുന്ന ചിത്രം ഓഫ് ചെയ്യുക. എന്നിട്ട് രണ്ടാമത്തെ ചിത്ര ലയർ EYE ഐകണിൽ ക്ലിക്ക് ചെയ്ത് ഓൺ ചെയ്യുക ( ഓർക്കുക നമ്മൾ നേരത്തെ ഇതു ഓഫ് ചെയ്ത് വെച്ചിരുന്നു)
6 ഇപ്പോൾ നമ്മുടെ ആനിമേഷൻ വിന്റോയിൽ വ്യത്യസ്തമായി രണ്ട് ചിത്രങ്ങളായി.
7. ഇനി Tween ഐകൺ ക്ലിക്ക് ചെയ്യാം. 3 കൊടുക്കുക. (അവിടെ 5 കൊടുത്താൽ ലയറുകൾ രണ്ടെണ്ണവും കൂടി കൂടും. അതായത് രണ്ട് ചിത്രങ്ങളിലുള്ള മാറ്റത്തിന്റെ സമയം അല്പം കൂടി കൂടും.)
8. ഇപ്പം രണ്ട് ചിത്രങ്ങൾ ആനിമേഷൻ ആയി.
9. ഇനി പുതിയൊരു ലയർ കൂടി ആനിമേഷൻ വിന്റോയിൽ ഉണ്ടാക്കുക. ആറാമതൊരു ലയർ
10. ഉണ്ടാക്കിയ ശേഷം നേരത്തെപോലെ ലയർ പാലറ്റിൽ പോകുക
11. ഇപ്പോൾ ലയർ പാലറ്റിൽ ബാക്ക് ഗ്രൗണ്ടും രണ്ടാമത്തെ ചിത്രവും മാത്രമാണല്ലോ വിസിബിൾ ആയിരിക്കുന്നത്.
12. അതിൽ ബാക്ക് ഗ്രൗണ്ട് ഒഴിച്ച് രണ്ടാമത്തെ ചിത്ര ലയർ EYE ഐകണിൽ ക്ലിക്ക് ചെയ്ത് ഓഫ് ചെയ്യുക. ശേഷം മൂന്നാമത്തെ ചിത്ര ലയർ വിസിബിൾ ആക്കുക
13 Tween ഐകണിൽ ക്ലിക്കുക. പഴയപോലെ ചെയ്യുക.
14 ഇനി ഒന്നാമത്തെ ലയറും അഞ്ചാമത്തെ ലയറും അവസാനത്തെ ലയറും 5 സെൿ എന്നു സെലെൿറ്റുക.
>> ഇനിയും ചിത്രങ്ങൾ വേണമെങ്കിൽ 9 മുതലുള്ള കാര്യങ്ങൾ വീണ്ടും ചെയ്യുക.
ഇപ്പോ മനസിലായോ....
പോസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കുക, കൂട്ടത്തിൽ നിങ്ങൾ ഇനി കാണാൻ ആഗ്രഹിക്കുന്ന പഠനങ്ങളും