പിങ്ക് LCD ഉണ്ടാക്കുന്നതെങ്ങനെ..

Wednesday, September 5, 201220comments

 ഫോട്ടോഷോപ്പിൽ റിയലസ്റ്റിക് എൽ സി ഡി ടീവി ഉണ്ടാക്കുന്നതെങ്ങനെ എന്നു നമുക്കൊന്നറിയണ്ടേ.. ഒരു കൈ നോക്കാം അല്ലെ. വളരെ ഈസിയായി ചെയ്യാവുന്ന ഒരു ഡിസൈൻ ആണിത്.ഒരു പുതിയ പേജ് ഓപൺ ചെയ്യുക


   Rounded Rectangle  സെലെൿറ്റ് ചെയ്റത് Radius 15  കൊടുത്ത് ഏകദേശം ഒരു lcd  ഷേപ്പിൽ റെൿടാങ്കിൾ വരക്കുക.  കളർ ഏതെന്നത്ഇവിടെ പ്രശ്നമല്ല, ഏതെങ്കിലുമാവട്ടെ.
 
   ശേഷം റെക്ടാങ്കിൾ ലെയറിൽ റൈറ്റ് ക്ലിക്ക് ചെയ്ത്  Restarize ചെയ്യുക.

ഇനി Rectangular Marquee Tool  ഉപയോഗിച്ച് ചിത്രത്തിലേത് പോലെ മുകൾഭാഗത്തുള്ള രണ്ട് മൂലകളും സെലെൿറ്റ് ചെയ്ത് പെയിന്റ് ബക്കറ്റ് ടൂൾ ഉപയോഗിച്ച് fill  ചെയ്യുക.അപ്പോൾ നമുക്ക് ഇതുപോലെ മുകൾ ഭാഗം ഷാർപ്പ് ആയി ലഭിക്കും. ചിത്രം ശ്രദ്ധിക്കുക.
ഇനി ചിത്രത്തിലേക്ക് നോക്കു. താഴെയായി സെലെൿറ്റ് ചെയ്തിരിക്കുന്ന ഭാഗം കണ്ടോ, നമ്മൾ നേരത്തെ 15 pix  റെഡ്യൂസ് ചെയ്ത ആ ഭാഗം മാത്രം സെലെൿറ്റ് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്ത് വരുന്ന മെനുവിൽ Layer Via Cut  കൊടുക്കുക. അപ്പോൾ നമുക്ക് ആ ഭാഗം മാത്രം മറ്റൊരു ലയർ ആയി കാണാം.

 നമ്മൾ ഇപ്പോൾ കട്ട് ചെയ്തെടുത്ത ലയറിനു നമുക്ക് കുറച്ച് ലയ്യർ ഇഫക്റ്റ് നൽകേണ്ടതുണ്ട്. അതിനായി ഈ ലയറിൽ ഡബിൾ ക്ലിക്ക് ചെയ്യുകയോ, റൈറ്റ് ക്ലിക്ക് ചെയ്ത്  Blentimg Options  ക്ലിക്ക് ചെയ്യുകയോ ആവാം. തുറന്ന് വരുന്ന വിന്റോയിൽ Inner Glow  സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക. (കളർകോഡ് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ)


   Bevel and Emboss  സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സുകൾ നൽകുക.ഗ്രേഡിയന്റ് ഓവർലി സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.Strock  ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.
 ഇനി Ok  നൽകിക്കോളൂ. ഇപ്പം നമുക്ക് ഇത്പോലെ ലഭിക്കും.
   ഇനി lcd  ലയർ സെലെൿറ്റ് ചെയ്യുക. മുകളിലെ ചിത്രത്തിൽ കറുത്ത കളറിൽ കാണുന്ന ആ ലയർ. ശേഷം ബ്ലെന്റിംഗ് ഒപ്ഷൻ (ലയർ സ്റ്റൈൽ) ഓപൺ ചെയ്ത്  Bevel and Embosss  ചിത്രത്തിലേത്പോലെ സെറ്റ് ചെയ്യുക.

Color Overlay  സെറ്റ് ചെയ്യുക.


  ഇനി നമ്മുടെ LCD  ലയർ സെലെൿറ്റ് ചെയ്യുക. കീബോർഡിൽ  Ctrl  ബട്ടൺ ഞെക്കി പിടിച്ച് ലയർ പാലറ്റിലെ തമ്പനൈലിൽ ക്ലിക്കിയാൽിതുപോലെ സെലെൿറ്റ് ആയിവരും. അല്ലെങ്കിൽ  Select >> Load Select  എന്നിടത്ത് പോകുക. ശേഷം  Select >> Modify >> Contract  എന്ന ഒപ്ഷൻ സെലെൿറ്റ് ചെയ്യുക. വരുന്ന വിന്റോയിൽ ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.


 പുതിയ ലയർ ഉണ്ടാക്കുക,
ബ്ലാക്ക് കളർ ഫിൽ ചെയ്യുക.
 TV  സക്രീൻ ലയറിൽ ഡബിൾ ക്ലിക്ക് ചെയ്ത് ഓപൺ ആയി വരുന്ന ലയർ സ്റ്റൈലിൽ സ്ട്രോക്ക് ഒപ്ഷൻ സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.സ്ക്രീൻ ലയർ  select >> Load selection ചെയ്ത് ചിത്രത്തിൽ കാണുന്നതു പോലെ Radial Gradiant  സെലെൿറ്റ് ചെയ്ത ശേഷം ഫോർഗ്രൗണ്ട് കളർ # 46484c  എന്നും ബാക്ക്ഗ്രൗണ്ട് കളർ  # 070909  എന്നും സെലെൿറ്റ് ചെയ്ത ശേഷം മുകളിൽ നിന്നു താഴേക്ക് ഡ്രാഗ് ചെയ്യുക.
   ഇനി അല്പം നോയിസ് കൂടിയാവാം..  filter >> Noise >> Add Noise  പോകുക. സെറ്റിംഗ്സ് ചിത്രത്തിലേത് നൽകുക. അല്പമൊക്കെ കൂടാ ംകുഴപ്പമില്ല. പക്ഷെ അമിതമായാൽ ഒരുമാതിരി പഴയകാലത്തെ മഴപെയ്താൽ കിട്ടുന്ന ചാനൽ പോലാകും.ഇനി അല്പം  inner shadow effect  കൂടിയാവുമ്പം ഉഷാറായി. ഇനി നമുക്ക് പുതിയൊരു ലയർ ക്രിയേറ്റ് ചെയ്യാം. ശേഷം പെൻടൂൾ ഉപയോഗിച്ച് ചിത്രത്തിൽ കാണുന്നത് പോലെ ഒരു ഷേപ് ഉണ്ടാക്കുക. ശേഷം പെൻടൂൾകൊണ്ട് വരച്ചവരയിൽ റൈറ്റ് ക്ലിക്ക് ചെയ്ത് വരുന്ന മെനുവിൽ Make Selection  നൽകുക. വരുന്ന വിന്റോയിൽ ഫെതർ '0' നൽകി ഓക്കെ നൽകുക.

 വൈറ്റ് കളർ ഫിൽ ചെയ്യുക. അപ്പം ദേ കണ്ടോ. ആകെ വൃത്തികേടായികിടക്കുന്നു. അപ്പം അതൊന്നു വൃത്തിയാക്കണ്ടേ, അതിനായി നമ്മുടെ സ്ക്രീൻ ലയറിന്റെ(ചിത്രത്തിൽ മാർക്ക് ചെയ്തത് ശ്രദ്ധിക്കുക. അതിനു തൊട്ടുമുകളിലായാണു ഈ വൈറ്റിൽ മുക്കിയ ലയർ വരേണ്ടത്) ചെറു ചിത്രത്തിൽ കീബോർഡിലെ  Ctrl  ബട്ടൺ ഞെക്കിപിടിച്ച ശേഷം മൗസ് ക്ലിക്കുക. അപ്പോൾ ഇതുപോലെ സെലെൿറ്റ് ആയിവരും.

  ഇനി Select >> Inverse  ഒപ്ഷൻ ഉപയോഗിക്കുക. ശേഷം ചിത്രത്തിൽ സെലെൿറ്റ് ചെയ്തിരിക്കുന്ന.നമ്മുടെ വൈറ്റ് ലയർ സെലെൿറ്റ് ചെയ്ത് സ്ക്രീനിനു പുറത്തുള്ള ഭാഗങ്ങൾ മായ്ച്ച് കളയുക.

 വൈറ്റ് ലയറിന്റെ ഒപാസിറ്റി 1.5 എന്നു സെറ്റ് ചെയ്യുക. ഇപ്പം ഒരു ലുക്ക് ഒക്കെയായല്ലെ.

 Lcd  ഒക്കെയാവുമ്പം  ഒരു  LED  ഒക്കെയില്ലാതെ എന്തോന്ന്  Lcd  അല്ലെ.  അപ്പം ചിത്രത്തിൽ കാണുന്നത്പോലെ ഒരു പുതിയ ലയർ ക്രിയേറ്റ് ചെയ്യുക, ശേഷം ഒത്ത നടുവിൽ ആയി Rectangular Marquee Tool ഉപയോഗിച്ച് ഒരു ദീർഘ ചതുരം ഉണ്ടാക്കുക. ഏതെങ്കിലും ഒരു കളർ ഫിൽ ചെയ്യുക.


 ബ്ലന്റിംഗ് ഒപ്ഷൻ പോകുക. Color Overlay സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.


Outer Glow  സെറ്റ് ചെയ്യുക.  ഇനി LED  ലയറിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ലയർ ക്രിയേറ്റ് ചെയ്യുക. ( Ctrl + J)  നേരത്തെ നമ്മൾ ചെയ്ത  Outer Glow  ഇഫക്റ്റ് ഡ്യൂപ്ലിക്കേറ്റ് ചെയ്ത ലയറിൽ നിന്നു ഒഴിവാക്കുക. ശേഷം ചിത്രത്തിൽ കാണുന്ന  Inner Shadow ഇഫക്റ്റ് നൽകുക.


Color Overlay  സെലെൿറ്റ് ചെയ്ത് ചിത്രത്തിൽകാണുന്ന സെറ്റിംഗ്സ് നൽകുക.
  ശേഷം ഇതിന്റെ 3 ഡ്യൂപ്ലിക്കേറ്റ് ലയറുകൾ (Ctrl+J) കൂടി ഉണ്ടാക്കി ചിത്രത്തിൽ കാണുന്നത്പോലെ  LED  യുടെ രണ്ട് സൈഡിലും സെറ്റ് ചെയ്യുക.


 പുതിയൊരു ലയർ ഉണ്ടാക്കുക.  Elliptical Marquee Tool ഉപയോഗിച്ച് ചിത്രത്തിൽ കാണുന്നത് പോലെ LCD യുടെ താഴ്ഭാഗത്ത്  നടുവിലായി സെലെൿറ്റ് ചെയ്ത ശേഷം ഫോർഗ്രൗണ്ട് കളർ # fe8cbe ഫിൽ ചെയ്യുക. ഈ ലയർ നമ്മുടെ lcd  ലയറിനു താഴെയായാണു വരേണ്ടത്.

 ഇനി നമുക്കിതിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ലയർ കൂടി ഉണ്ടാക്കണം. ശേഷം താഴെയുള്ള ലയറിന്റെ കളർ  # f62fa0  എന്നാക്കുക. ചിത്രം ശ്രദ്ധിക്കുക. ലയർ പാലറ്റിൽ എവിടെയാണു ഈ രണ്ട് ലയറുകളുടേയും സ്ഥാനമെന്നു മനസിലായല്ലോ.
  താഴെയുള്ള സ്റ്റാന്റ് ലയർ അല്പം താഴേക്ക് നീക്കുമ്പോൾ ചിത്രത്തിൽ കാണുന്നത്പോലെ ലഭിക്കും.(മുകളിലെ ചിത്രം)

  ശേഷം ബ്ലന്റിംഗ് ഒപ്ഷൻ ഓപൺ ചെയ്ത്  Gradiant Overlay സെലെൿറ്റ് ചെയ്യുക. ചിത്രത്തിലേതുപോലെ സെറ്റ് ചെയ്യുക.

 പുതിയൊരു ലയർ കൂടി ഉണ്ടാക്കുക. Rectangular Marque Tool  ഉപയോഗിച്ച് ചിത്രത്തിലേത് പോലെ സെലെൿറ്റ് ചെയ്ത് കളർ # e05189  ഫിൽ ചെയ്യുക.

  Free Transform ( Ctrl+ T)  ഉപയോഗിച്ച് സെലെൿറ്റ് ചെയ്ത ശേഷം Ctrl+ Shift+ Alt  ഒരുമിച്ചമർത്തി നമ്മൾ ഉണ്ടാക്കിയ ഷേപിന്റെ താഴ്ഭാഗത്തെ ഒരു മൂലയി ൽഅല്പം വലിക്കുക. അപ്പോൾ ചിത്രത്തിലേത്പോലെ ലഭിക്കും.


  ശേഷംിതിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് ലയർ (Ctrl+J ) ക്രിയേറ്റ് ചെയ്യുക. Edit >> Transform >> Flip Vertical  പോകുക. ചിത്രത്തിൽ കാണുന്നത്പോലെ ലഭിച്ചില്ലേ. Free Transform ഉപയോഗിച്ച് പുറത്തേ തള്ളിനിൽക്കുന്ന ഭാഗങ്ങൾ അഡ്ജസ്റ്റ് ചെയ്യുക.

 ഡ്യൂപ്ലിക്കേറ്റ് ചെയ്ത ലയറിൽ ഇനി അല്പം കൂടി പണിയുണ്ട്. ലയർ സ്റ്റൈൽ ഓപൺ ചെയ്ത്  Gradiant Overlay  ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.

 പുതിയൊരു ലയർ ഉണ്ടാക്കുക. Elliptical Marque Tool ഉപയോഗിച്ച് ചിത്രത്തിൽ കാണുന്നത്പോലെ സെലെൿറ്റ് ചെയ്യുക. വൈറ്റ് കളർ ഫിൽ ചെയ്യുക.

 സ്റ്റാന്റ് ലയറിന്റെ ലയർ പാലറ്റിലുള്ള തമ്പനൈലിൽ  Ctrl  ബട്ടൺ ഞെക്കിപിടിച്ച് ക്ലിക്ക് ചെയ്യുക. അപ്പോൾ ഇത്പോലെ സെലെൿറ്റ് ആയിവരും. Select >> Inverse  പോകുക. ശേഷം സ്റ്റാന്റ് ലയറിനു പുറത്തുള്ളവ ഇറേസർ ടൂൾ ഉപയോഗിച്ച് മായ്ച്ച് കളയുക. ഒപാസിറ്റി 20% ആയി സെറ്റ് ചെയ്യുക.

   ചിത്രത്തിൽ സെലെൿറ്റ് ചെയ്തിരിക്കുന്ന ലെയറിന്റെ തമ്പനൈലിൽ  Ctrl  പ്രസ്സ് ചെയ്ത് സെലെൿറ്റ് ചെയ്ത ശേഷം നമ്മൾ പുതിയതായുണ്ടാക്കിയ വൈറ്റ് ലയറിൽ ക്ലിക്ക് ചെയ്ത് മാർക്ക് ചെയ്ത ഭാഗം ഇറേസ് ചെയ്യുക.
ശുഭം. ഇപ്പോൾ നിങ്ങൾക്ക് താഴെകാണുന്ന പോലെ  ഒരു LCD   ലഭിച്ചില്ലേ..


Share this article :

+ comments + 20 comments

കൊള്ളാലൊ ഇത്

September 5, 2012 at 2:30 PM

ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാം കേട്ടോ. ഇത്പോലെ ഇല്ലുസ്ട്രെടോര്‍ പഠിപ്പിക്കുന്ന വല്ല സ്ഥലവും ഉണ്ടോ..?

September 5, 2012 at 2:31 PM

ഇതുവരെ കണ്ടിട്ടില്ല. പിന്നെ ഇവിടെ ഒന്നുരണ്ട് പോസ്റ്റുണ്ട്.. മുകളിൽ ഇല്ലുസ്ട്രേഷൻ എന്നിടത്ത് ക്ലിക്കിയാൽ മതി..

September 5, 2012 at 10:20 PM

ബേസിക്സ് അത്ര ക്ലിയര്‍ അല്ലാത്തത് കാരണം ബ്ലെണ്ടിംഗ് ഓപ്ഷന്‍ എന്നൊക്കെ കേള്കുമ്പോ പേടിയാവുന്നു. സാരല്യ ഒക്കെ ശരിയാവും. ഈച്ച കോപിക്ക് എന്തയലെന്താ ലെ?

September 5, 2012 at 10:50 PM

ബ്ലന്റിംഗ് ഒപ്ഷൻ വല്ലിയ സംഭവമൊന്നുമല്ല. ലയർ സ്റ്റൈൽ ആണു സംഭവം...

ഇനി lcd ലയർ സെലെൿറ്റ് ചെയ്യുക. മുകളിലെ ചിത്രത്തിൽ കറുത്ത കളറിൽ കാണുന്ന ആ ലയർ. ശേഷം ബ്ലെന്റിംഗ് ഒപ്ഷൻ (ലയർ സ്റ്റൈൽ) ഓപൺ ചെയ്ത് Bevel and Embosss ചിത്രത്തിലേത്പോലെ സെറ്റ് ചെയ്യുക.
........
മേല്‍പ്പറഞ്ഞ ഭാഗത്തെത്തിയപ്പോള്‍ പ്രസ്തുത സ്ക്രീന്‍ ലയര്‍ പഴയ കളറില്‍ തന്നെ നില്‍ക്കുന്നു.എപ്പോഴാണ് ആ ലയര്‍ കറുപ്പിച്ചത് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.
പിന്നെ മുകളിലെ മൂലകള്‍ ഷേപ്പ് ചെയ്യുന്നിടത്തും ഒരവ്യക്തത നിഴലിക്കുന്നു.

September 7, 2012 at 10:53 PM

സത്യത്തിൽ അവിടെ ആ കളറിനു പ്രസക്തിയില്ല. അതു ഞാൻ ചുമ്മാ ചെയ്തതാണു. പ്രിന്റ് സ്ക്രീൻ എടുക്കാൻ വേണ്ടി. ശരിക്കും നമ്മൾ റേഡിയൽ ഗ്രേഡിയന്റ് ചെയ്യുമ്പ്ഴാണു ആ സ്ക്രീൻ കറക്കേണ്ടത്...
പിന്നെ ഏത് മൂലകളെ കുറിച്ചുള്ളതാണു വ്യക്തമാവാത്തതെന്നു പറയാമോ..??

സ്ക്രീൻ ലയർ select >> Load selection ചെയ്ത് ചിത്രത്തിൽ കാണുന്നതു പോലെ Radial Gradiant സെലെൿറ്റ് ചെയ്ത ശേഷം ഫോർഗ്രൗണ്ട് കളർ # 46484c എന്നും ബാക്ക്ഗ്രൗണ്ട് കളർ # 070909 എന്നും സെലെൿറ്റ് ചെയ്ത ശേഷം മുകളിൽ നിന്നു താഴേക്ക് ഡ്രാഗ് ചെയ്യുക.
........
ഇതുവരെ ചെയ്തപ്പോള്‍ ആ ലയര്‍ ഡാര്‍ക്ക്‌ പിങ്കില്‍ തന്നെയാണു വന്നത്..
പിന്നെ തുടര്‍ന്നപ്പോള്‍ ആ പിങ്കില്‍ കറുത്ത കുത്തുകള്‍ ..
ഇനിയും തുടരണോ?

September 8, 2012 at 12:56 PM

നമ്മൾ അവിടെ ഒരു പുതിയ ലയർ ഉണ്ടാക്കുന്നുണ്ട് അങ്ങനെ ഉണ്ടക്കിയിറ്റ് അതിൽ ആണു ഗ്രേഡിയന്റ് ഫിൽ ചെയ്യേണ്ടത്..
മോഡിഫൈ ചെയ്ത ശേഷം പുതിയ ലയർ ഉണ്ടാക്കുക. ബ്ലാക്ക് ഫിൽ ചെയ്യുക എന്നു തൊട്ടു മുകളിലുള്ള ചിത്രങ്ങളിൽ പറയുന്നുണ്ടല്ലോ.. അതു ചെയ്താൽ പിന്നെങ്ങനെയാണു പിങ്ക് കളർ കാണുക.

September 12, 2012 at 12:29 PM

ബ്ലന്റിംഗ് ഒപ്ഷൻ വല്ലിയ സംഭവമൊന്നുമല്ല.ഫസലുൽ ആണു സംഭവം...

September 25, 2012 at 7:20 PM

കുഞാക്കാ...ഞമ്മള് ബ്ടെം യെത്തി ! ഞാന് ഇങ്ങളെ മണ്ണാര്‍മല വന്നിട്ടുണ്ട്...ഇബടെ ബന്നു ഒപ്പ്ടന്‍ ബൈക്കിയത്തിനു ങ്ങള് ന്നോട് ചമികൂലെ...ഇച്ചരിയ ങ്ങളെ കല്ബ് ഇമ്മിണി ബല്യതല്ലേ ! ങ്ങളെ ആ കിളികൂട്ടില്...ഹെ മോളിലെ ആ കുന്ത്രാണ്ടാത്തിലേയ് ഞാനും കേരിക്കുണ്ട്ട്ടാ !!

September 26, 2012 at 12:24 AM

ഹി ഹി അസ്രൂസ്.. ജ്ജ് ഞമ്മന്റെ കുട്ട്യല്ലെ...

September 28, 2012 at 10:11 PM

കലക്കി കലക്കി കലക്കി ഇനിയെന്താ പറയാ............

October 17, 2012 at 10:49 AM

നന്നായിരിക്കുന്നു

വളരെ വിജ്ഞാനപ്രദമായ ലേഖനം.കൂടുതല്‍ അറിവുകള്‍ പ്രതീക്ഷിക്കുന്നു.അഭിനന്ദനങ്ങള്‍ ഈ ബ്ലോഗിന്റെ വായനക്കാരോട് ഒരുവാക്ക്
നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഇലക്ട്രോണിക്സ് കേരളം എന്ന ഈ സൈറ്റ്
സന്ദര്‍ശിക്കണം

April 20, 2013 at 12:54 PM

കമ്പ്യൂട്ടറില്‍ ഫോട്ടോഷോപ്പ് സോഫ്റ്റ്‌വെയര്‍ എങ്ങനെയാണു ഡൌണ്‍ലോഡ് ചെയ്യുന്നത്
CAN U SEND THE SITE ID AT BELOW EMAIL PLS
nazirudheenva@gmail.com

May 7, 2014 at 6:00 PM

RESTARIZE IS NOT WORKING>>

June 26, 2014 at 5:04 PM

അടിപൊളിയായിട്ടുണ്ട്!!!!!!!!!!!!!!!!

April 11, 2018 at 8:56 PM

അടിപൊളി

April 11, 2018 at 9:02 PM

ഈ ബ്ലോഗ് എന്ത് കൊണ്ട് നിന്ന് പോയ്

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved