കോൺടാക്റ്റ് ഫോം

 
  ‘കൂട്ട’ത്തില്‍ കൂടിയപ്പം കിട്ടിയ ഒരു കൂട്ടുകാരന്‍റെ കിടിലന്‍ പോസ്റ്റ് ഞാനിവിടെ ഒരക്ഷരം പോലും മാറ്റം വരുത്താതെ അതെ പോലെ പോസ്റ്റ് ചെയ്യുന്നു.  ●°ღ നാസ് ღ°●  എന്നപേരില്‍ ഉള്ള ഒരു സുഹൃത്തിന്‍റെ പോസ്റ്റാണിത്. ഇതില്‍ എനിക്ക് യാതൊരു പങ്കുമില്ല. പക്ഷെ ഇതൊരുപാടു പേര്‍ക്ക് ഉപകാരപ്പെടും എന്നതില്‍ എനിക്ക് സംശയവുമില്ല. അതുകൊണ്ട് ഞാനിതിവിടെ പോസ്റ്റുന്നു. കൂട്ടത്തിലുള്ളവര്‍ക്ക് ഇവിടെ ക്ലിക്കിയാല്‍ ആ പേജ് കാണാം. മാത്രമല്ല എന്‍റെ കയ്യിന്നു നഷ്ടപ്പെട്ടാല്‍ എനിക്കും ഇവിടെ വന്നിതു എടുക്കാമല്ലോ. “കൂട്ട”ത്തിലുള്ളവര്‍ അദ്ദേഹത്തിന്‍റെ പേജില്‍ പോയി ഒരു നന്ദി പറയുന്നത് നന്നായിരിക്കും.

Total comment

Author

ഫസലുൽ Fotoshopi

ഈസി ഗോള്‍ഡന്‍ ടെക്സ്റ്റ്



         ലയര്‍ സ്റ്റൈല്‍ കൊണ്ട് വളരെ വേഗത്തില്‍ സ്വര്‍ണ വര്‍ണമുള്ള ടെക്സ്റ്റ് ഉണ്ടാക്കാം. ആദ്യം ഒരു പുതിയ ഡോക്യൂമെന്റ് തുറക്കുക. ഇഷ്ടമുള്ള ഫോണ്ടില്‍ ആവശ്യമുള്ളത് എഴുതുക. അതിനു മുന്‍പ് ഒരുകാര്യം . ഇത്തരം ഇഫക്റ്റ് നല്‍കുമ്പോള്‍ കൂടുതല്‍ ഭംഗി കിട്ടുക നോര്‍മല്‍ ഫോണ്ടുകള്‍ അഥവാ ബോള്‍ഡ് അല്ലാത്ത

Total comment

Author

ഫസലുൽ Fotoshopi

ലയറാണു താരം.

    ഫോട്ടോഷോപ്പ് തുടക്കക്കാര്‍ക്ക് layer ഒരു കയറാണ്. അതില്‍ തട്ടിത്തടഞ്ഞും മറിഞ്ഞുവീണും ഈ ഹലാക്ക് നമ്മക്ക് പറ്റൂലെന്നു പറഞ്ഞ് മിക്കവരും പിന്തിരിയും. ഞാനും തുടക്കത്തില്‍ ഈ ലയറിന്റെ ചുഴിയില്‍ കറങ്ങി കുറേകാലം ഇതങ്ങു നിര്‍ത്തിവെച്ചു. പിന്നെ. ‘ഹങ്ങനെ വിട്ടാപറ്റൂലല്ലോ’ എന്നും പറഞ്ഞ് തുടങ്ങിയപ്പം ഇതൊക്കെ വെറും പുഷ്പം അല്ലെ ‘പുഷ്പം’. ആദ്യം ഈ ചിത്രം ഒന്നു ശ്രദ്ധിക്കു. ഇതില്‍ നാലു ലയറുകള്‍ ഉണ്ട്. ഒരു ബാക്ക്ഗ്രൌണ്ട് ലയര്‍ ബാക്കി 3 ലയറുകള്‍. ഇതില്‍ ഓരോ ലയറുകള്‍ എഡിറ്റ്

Total comment

Author

ഫസലുൽ Fotoshopi



     ഹെഡ്ഡിംഗ് കണ്ട് ആരും ഞെട്ടണ്ട, ഇനിയിപ്പം ഭസ്മം മാത്രല്ല ആപ്പിളും അന്തരീക്ഷത്തില്‍ നിന്നും വരും. ഇതെങ്ങാനും കണ്ട് കേരള സര്‍ക്കാര്‍ പാലും ഷേക്ക് ഹാന്റിനും പകരം എന്റെ ബ്ലോഗ് അഡ്രസ്സ് എങ്ങാനും കൊടുത്ത് കളയുമോ എന്നൊരു പേടിയും ഇല്ലാതില്ല. ചുമ്മാ കൊച്ചുവര്‍ത്താനം പറഞ്ഞിരിക്കാതെ രണ്ടക്ഷരം പഠിക്കാന്‍ നോക്കു കുട്ട്യോളേ,

Total comment

Author

ഫസലുൽ Fotoshopi

വളരെ വേഗത്തില്‍ ചെയ്യാവുന്ന ഒരു ഇഫക്റ്റ്, കൂടുതല്‍ ആമുഖങ്ങളില്ലാതെ തുടങ്ങാം. ആവശ്യമുള്ള വലിപ്പത്തില്‍ ഒരു പേജ് ഓപണ്‍ ചെയ്യുക. ഞാന്‍ 600 X 300 പിക്സ് ഉപയോഗിച്ചിരിക്കുന്നു.

Total comment

Author

ഫസലുൽ Fotoshopi

ഈ cs5 ന്റെ ഒരു കാര്യം.



മാതൃഭൂമി പേപ്പറിലോ അതോ ബ്ലോഗിലോ എവിടാ കണ്ടെതെന്നു ഓര്‍മയില്ല, ഫോട്ടോഷോപ്പിന്റെ പോരിശ പറയുന്നതിനിടക്ക് സി എസ്5 ന്റെ ഒരു പുതിയ ഒപ്ഷന്‍ content aware fill ടൂള്‍ നെ കുറിച്ച് 2 വാക്ക് കണ്ടത്. കണ്ടപ്പം തന്നെ ബയങ്കര റങ്കായി. മുന്‍പൊക്കെ എന്തെങ്കിലും മായ്ക്കണമെങ്കിലൊക്കെ എന്നാ കഷ്ടപ്പാടാ, സ്റ്റാമ്പ് ടൂളും ക്ലോണ്‍ ടൂളും എല്ലാം ഉപയോഗിച്ച് വെറുതെ കഷ്ടപ്പെടേണ്ടെന്നു കരുതിയാവും പുതിയ വേര്‍ഷനില്‍ ആ ജോലി സ്വയം ഫോട്ടോഷോപ്പ് ഏറ്റെടുത്തത്.

Total comment

Author

ഫസലുൽ Fotoshopi

ഒരു HTML തട്ടിപ്പ്.


     കഴിഞ്ഞ പോസ്റ്റില്‍ ഇവിടെ ഒരു ബട്ടണ്‍ ഉണ്ടാക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നല്ലോ. ഇനി അതെങ്ങനെ ബ്ലോഗില്‍ ആഡ് ചെയ്യാം എന്നുകൂടി നോക്കണ്ടേ. സത്യത്തില്‍ ഇതൊരു HTML തന്ത്രമല്ല കുതന്ത്രമാണ്. ചുമ്മാണ്ടിരുന്നപ്പം മനസില്‍ തോന്നിയ ഒരു ഐഡിയ, പരീക്ഷിച്ചാല്‍ ഒരുപക്ഷെ ക്ലച്ചുപിടിച്ചേക്കം എന്നു തോന്നി. ആര്‍ക്കെങ്കിലും പരീക്ഷിക്കന്‍ തോന്നിയാല്‍ നന്നു. പിന്നൊരു കാര്യം ഉണ്ട്, നമ്മുടെ ടെമ്പ്ലേറ്റിനനുസരിച്ച  നിറവും വലിപ്പവും സെലെക്റ്റിയാല്‍ മാത്രമേ ഭൊഗിയുണ്ടാവുകയുള്ളു. ഇനി ഇതെങ്ങനെ ആഡ് ചെയ്യാം എന്നു നോക്കാം. വളരെ സിമ്പിളാണ്.ആദ്യം നമ്മള്‍ ക്രിയേറ്റിയ ബട്ടണ്‍സ്  ഫോട്ടോ ബക്കറ്റ്, റ്റിനിപിക് പോലുള്ള ഏതെങ്കിലും HTML കോഡ് ഫ്രീയായി തരുന്ന സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക. പിന്നീട് നമ്മുടെ ബ്ലോഗ്ഗില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം ഡിസൈനില്‍ പോകുക. പുതിയ ഒരു ഗാഡ്ജറ്റ് നിര്‍മിക്കുക, എന്നിടത്ത് ക്ലിക്ക് ചെയ്ത്  ഒരു HTML/JAVA  പേജ് ഓപണ്‍ ചെയ്യുക.

Total comment

Author

ഫസലുൽ Fotoshopi



വെബ്‌സൈറ്റുകളില്‍ കാണുന്നതു പോലുള്ള ഇത്തരം ബട്ടണുകള്‍ നമുക്ക് ബ്ലോഗുലകത്തിലും ഒന്നു പരീക്ഷികണ്ടേ, അതിന്റെ ആദ്യ പടിയായി നമ്മള്‍ ആദ്യം ഇങ്ങനൊരു ബട്ടണ്‍ ക്രിയേറ്റണം. അതിനായി ഫോട്ടോഷോപ്പില്‍ ചെറിയൊരു പരിക്ഷീണം ആണിവിടെ , എങ്കി തുടങ്ങാം .

Total comment

Author

ഫസലുൽ Fotoshopi