ബ്രഷ് കൊണ്ടൊരു പൊട്ടിത്തെറി

Monday, July 21, 20083comments


ആദ്യം നമ്മള്‍ ഒരു പുതിയ പേജ് എടുക്കുന്നു, പിന്നെ അതിലിള്ള കറുപ്പൊക്കെ എടുത്തൊഴിച്ച് അങ്ങുകറുപ്പിച്ചു. പിന്നെ നമ്മള്‍ പുതിയൊരു ലയെര്‍ കൂടി ഉണ്ടാക്കി.
എന്നിട്ടവിടെ 'chalk brush(brush 23) എടുത്തങ്ങു പെരുമാറി, ഒരുമയമില്ലാതെ, വെള്ള കളറില്‍ വട്ടത്തില്‍.പിന്നെ റ്റൂള്‍ ബാറില്‍ പോയി സ്മഡ്ജ് ടൂള്‍ എടുത്ത് നമ്മള്‍ വരച്ച ചിത്രത്തിന്റെ പുറത്തേക്ക് പതുക്കെ സ്മഡ്ജ് ചെയ്യുക.വീണ്ടും ഒരു ലയെര്‍ ക്രിയേറ്റ് ചെയ്ത് പിന്നെ soft round brush കൊണ്ട് ഒന്നുകൂടി ചിത്രത്തിന്റെ നടുവില്‍ബ്രുഷ് ചെയ്യുക. ശേഷം ഡ്യൂപ്ലികേറ്റ് ലയെര്‍ ഉണ്ടാക്കുക. ശേഷം ഫില്‍ട്ടര്‍ മെനുവില്‍ പോകുക,filter> blur > radial blur അവിടെ method 'zoom' എന്നാക്കി amount '100' കൊടുത്ത് ‘ഓക്കെ’ കൊടുക്കുക.

വീണ്ടും പുതിയ ലയെര്‍ ക്രിയേറ്റ് ചെയ്ത് spatter brush (size 120) ഉപയോഗിച്ച് താഴെ ചിത്രത്തില്‍ കാണുന്നപോലെ വട്ടത്തില്‍ ക്ലിക്കുക.(മക്കളെ മനസില്‍ എപ്പോഴും ഒരു പൊട്ടിത്തെറി വേണേ...)പിന്നെ വീണ്ടുമൊരു ലെയര്‍ കൂടി ക്രിയെറ്റ് ചെയ്ത് rough round bristle brush തിരഞ്ഞെടുത്ത ശേഷം ചിത്രത്തിന്റെ എഡ്ജുകളില്‍ ടച്ച് ചെയ്യുക . ഒരു നിങ്ങളുടെ കരവിരുതില്‍ ഒരു പൊട്ടിത്തെറി രൂപം കൊണ്ടെങ്കില്‍ പിന്നെ എല്ലാ ലെയറുകളും മെര്‍ജ് ചെയ്യുക.
അടുത്തനമ്മുടെ പരിപാടി ഇതിന് കളര്‍ നല്‍കുക എന്നതാണ്,അതിനു നമ്മള്‍ ആദ്യം ചെയ്യേണ്ടതു മെര്‍ജ് ചെയ്ത ചിത്രത്തിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് നിര്‍മിക്കുക എന്നതാണ്.ശേഷം മെനുബാറിലെ ഇമേജില്‍ പോയി അഡ്ജ്സ്റ്റ്മെന്റ് > അവിടെനിന്നു പിന്നെheu and saturation, colorize ബോക്സില്‍ ക്ലിക്കു ചെയ്തു 'heu' എന്നിടത്തു 40 എന്നും 'saturation' എന്നിടത്തു36 എന്നും 'lightness' എന്നിടത്തു -39 എന്നും കൊടുക്കുക. ശേഷം ലയെര്‍ പാലറ്റില്‍ ബ്ലെന്റിങ് മോഡ് 'color burn' എന്നും ആക്കുകcolor burn ചെയ്ത ലയെര്‍ വീണ്ടും ഡൂപ്ലികേറ്റ് ലയെര്‍ ക്രിയേറ്റ് ചെയ്യുക അതിന്റെ ബ്ലെന്റിങ് മോഡ് ‘overly' എന്നാക്കുക.ശേഷം അതിനെ മെര്‍ജ് ചെയ്യുക. അവസാന 2 സ്റ്റെപ്പുകള്‍ വീണ്ടും ആവര്‍ത്തിക്കുക, അതായത് കളര്‍ ചെയ്യാന്‍ ഡ്യൂപ്ലികേറ്റ് ഉണ്ടാ ക്കുന്നതു മുതല്‍ 2 തവണ വീണ്ടും ആവര്‍ത്തിക്കുക.
Share this article :

+ comments + 3 comments

July 23, 2008 at 4:01 AM

വീണ്ടും പുതിയ ലയെര്‍ ക്രിയേറ്റ് ചെയ്ത് spatter brush (size 120) ഉപയോഗിച്ച് താഴെ ചിത്രത്തില്‍ കാണുന്നപോലെ വട്ടത്തില്‍ ക്ലിക്കുക.(മക്കളെ മനസില്‍ എപ്പോഴും ഒരു പൊട്ടിത്തെറി വേണേ...)

July 25, 2008 at 2:58 AM

poda pulle

July 25, 2008 at 9:58 PM

ലോഗ് കണ്ടു. നന്നായി ഇങ്ങനെ ഒരു സംരംഭം. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
സസ്നേഹം..

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved