2011, ജൂൺ 23, വ്യാഴാഴ്‌ച

ടെക്സ്റ്റ് എഡിറ്റിംഗ് (വീഡിയോ ടൂട്ടോറിയൽ 7)

ഫെതർ എന്നാൽ എന്ത്. എങ്ങനെ ?
ടെക്സ്റ്റുകൾ ടൈപ് ചെയ്യുന്നതെങ്ങനെ ?
ടെക്സ്റ്റ് എഡിറ്റിംഗ്.
ലയർ സ്റ്റൈൽസ്



തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ

2011, ജൂൺ 20, തിങ്കളാഴ്‌ച

സ്റ്റുഡിയോ ഇഫക്റ്റ്





 ചിത്രങ്ങൾക്ക് ബാക്ക്ഗ്രൗണ്ട് നൽകാനുള്ള ഒരു മനാഹരമായ ടൂട്ടോറിയലിനെ കുറിച്ച് പറയുകയാണിവിടെ. സ്റ്റുഡിയോ വർക്കുകൾക്ക് അനുയോജ്യമാണീ പഠനം.
ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നും ഇതിനെ തയ്യാറാക്കിയത്: ഫൗസാൻ മേക്ക്
 സ്റ്റുഡിയോകളിൽ ചെയ്യുന്ന തരത്തിലുള്ള വളരെ പെട്ടന്നു എന്നാൽ മനോഹരമായി ചെയ്യാവുന്ന ഒരു ഫോട്ടോ ഡിസൈനിം ആണിത്. എങ്കിൽ നമുക്ക് തുടങ്ങാം അല്ലെ.

2011, ജൂൺ 16, വ്യാഴാഴ്‌ച

ഫോട്ടോഷോപ്പ് ബേസിക് വീഡിയോ 6

എന്താണ്  UNDO, എന്താണ് ബാക്‌വേർഡ്.? എന്താണൂ സെലെൿറ്റ് ഇൻവേർസ് , അതിന്റെ ഉപയോഗം എന്ത്.? ഫെതർ എന്നാൽ...




തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളീ കറിയാച്ചൻ

2011, ജൂൺ 14, ചൊവ്വാഴ്ച

പെൻടൂൾ ഒരു സകലകലാവല്ലഭൻ

ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നു ഇതിനെ തയ്യാറാക്കിയത്: റജിലാൽ പുത്തൻ തറയിൽ
Pen Tool ഫോട്ടോഷോപ്പിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ടൂൾ ആണെന്നതിൽ ആർക്കും തർക്കമുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാൽ അതിന്റെ ഉപയോഗത്തിനു മൗസ് വഴക്കം അത്യാവശ്യമാണ്.
 ചിത്രം ശ്രദ്ധിക്കുക, ഇതിൽ ആദ്യത്തേത് പെൻടൂൾ. തൊട്ടുതാഴെകാണുന്ന Freeform Pen Tool നമുക്ക് ചുമ്മാ വരഞ്ഞ് പോകാനുള്ളതാണ്. പിന്നീട് വരഞ്ഞതിനെ കറക്റ്റ്, ക്ലിയർ ചെയ്യുന്നതിനായി അതിനു താഴെയുള്ള Add Anchor Point Tool ഉപയോഗിക്കാം. അതിനായി പൂർത്തിയാക്കിയ ലൈനിൽ എവിടെങ്കിലും കണ്ണിച്ചോരയില്ലാണ്ട് എടുത്ത് പ്രയോഗിച്ചാൽ മതി. അതിനു താഴെയുള്ള Delete Anchor Point Tool  ആവശ്യമില്ലാത്ത Anchor Point ഡോട്ടുകൾ ഒഴിവാക്കാൻ വേണ്ടിയുള്ളതാണ്. അതുവഴിനമുക്ക് കൂടുതൽ മെച്ചപ്പെട്ട എഡിറ്റിംഗ് സാധ്യമാകുന്നു. പിന്നീട് വരുന്ന Convert Point Tool  നമുക്ക് ആങ്കർ പോഇന്റ് വെച്ച് കൂടുതൽ ഭാഗങ്ങളിലേക്ക് തിരിക്കാനും മറ്റുമുള്ള സൗകര്യം തരുന്നു. ഇതിനാൽതന്നെ വളരെ ഭംഗിയിൽ ചിത്രങ്ങൾ വരക്കാൻ ഏറ്റവും നല്ല ഒരു മാർഗമാണൂ പെൻടൂൾ എന്നു പറയാം.

ഇനി എങ്ങനെയാണൂ പെൻ ടൂൾ പ്രയോഗിക്കുന്നതെന്നു നോക്കു. നമുക്ക് ആവശ്യമായ സ്ഥലത്ത് നിന്ന് ക്ലിക്ക് ചെയ്ത് അടുത്ത ക്ലിക്ക് ലേക്കെത്തുമ്പോൾ അവിടെ ഒരു ലൈൻ പ്രത്യക്ഷപ്പെടുന്നു. ആ ക്ലിക്ക് വിടാതെ തന്നെ നമുക്ക് ആ ലൈനിനെ നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ വളച്ചെടുക്കാം. അതിനു ശേഷം അടുത്ത ക്ലിക്കിലേക്കു നീങ്ങാം. ആങ്കർ പോയിന്റ് ഡോട്ടിനു ഒപ്പം കാണുന്ന നീണ്ട ലൈനുകൾ നമുക്ക് ഈ വരകളെ മറ്റേതു ഭാഗത്തേക്കും തിരിക്കാനും വളക്കാനുമെല്ലാം ഈസിയാക്കിത്തരുന്നു.
പെൻ ടൂൾ ഉപയോഗിക്കുമ്പോൾ പ്രധാനമായും തുടക്കക്കാരെ അലട്ടാറുല്ല ഒരു പ്രശ്നം നമ്മൾ വരച്ച് റെഡിയാക്കിയ ഒരു ലൈനിനു ശേഷം അടുത്ത ലൈൻ വരക്കുമ്പോൾ അതു മുൻപ് വരച്ചതിനോട് അനുപാതികമായിതന്നെ വരുന്നു, അതുവഴി നാം ഉദ്ദേഷിച്ച ലൈനല്ല കിട്ടുക എന്നതാണ്. അപ്പോൾ പിന്നെ എന്തു ചെയ്യും. ആദ്യവരക്കു ശേഷം Alt കീ പ്രസ്സ് ചെയ്താൽ പിന്നീട് വരക്കുന്ന വര മുൻപ് നമ്മൾ വരച്ച ലൈനിന്റെ തുടർച്ചയായിത്തന്നെ എന്നാൽ പുതിയ ഒരു ലൈനായി നമുക്ക് വരക്കുവാൻ സാധിക്കും. അതിനാൽതന്നെ നമുക്ക് ചിത്രങ്ങൾ വരക്കുന്നതിനു അതുവളരെ സഹായകമാവും.


Pen Tool ഉപയോഗിച്ച് വരച്ചുവന്ന ഭാഗത്ത് നമുക്കൊരു ഒരു പോയിന്റ് ആഡ് ചെയ്യണമെങ്കിൽ Add Anchor Point ടൂൾ എടുത്തോ അല്ലെങ്കിൽ വേണ്ട ഭാഗത്ത് ഒന്നു മൗസ് ഉപയോഗിച്ച് ക്ലിക്കുകയോ ചെയ്താൽ മതിയാകും.


ഇനി ഒരു ആങ്കർ പോയിന്റ് ഡിലീറ്റ് ചെയ്യണമെങ്കിൽ Alt പിടിച്ച് ഡിലീറ്റ് ചെയ്യുകയോ ഡിലീറ്റ് ആങ്കർ ടൂൾ എടുത്ത് ആങ്കർ പോയിന്റിൽ ക്ലിക്കുകയോ ചെയ്താൽ മതി. ഇങ്ങനെ പെൻ ടൂൾ ഉപയോഗിച്ച് ഒരു പാത്ത് പൂർത്തികരിച്ച് കഴിഞ്ഞാൽ അതിനുള്ളിൽ ററ്റ് ക്ലിക്ക് ചെയ്ത് നമുക്ക് ബ്രഷ് പാത്ത്, മേക്ക് സെലക്ഷൻ പോലുള്ള ഒപ്ഷനുകൾ ഉപയോഗിക്കാവുന്നതാണ്.





ഇനി നമുക്ക് വരക്കുന്ന പാത്തിനുള്ളിൽ കളർ ഫിൽ ചെയ്യണമെന്നുണ്ടെങ്കിൽ ചിത്രത്തിൽ മാർക്ക് ചെയ്തിരിക്കുന്ന Shape Layers സെലെൿറ്റ് ചെയ്താൽ മതിയാവും.


ഇനി മറ്റൊന്ന് നമ്മൾ പൂർത്തിയാക്കിയ പാത്ത് സെലക്ഷനിൽ പെൻടൂൾ വെച്ച് റൈറ്റ് ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന മെനുവിൽ Stroke Path സെലെൿറ്റ് ചെയ്യുക. Stroke Path വിന്റോയിൽ താഴെക്കുള്ള ആരോ ക്ലിക്ക് ചെയ്താൽ വിവിധ ഫിൽ ടൂളുകൾ നമുക്ക് കിട്ടും. അതു നമ്മുടെ ആവശ്യം പോലെ ഉപയോഗിക്കാം.
  ഇനി Make selection എന്ന ഒപ്ഷൻ ആണു  ഉപയോഗിക്കുന്നതെങ്കിൽ അതുപയോഗിച്ച് നമുക്ക് ചിത്രങ്ങൾ കട്ട് ചെയ്തെടുക്കാനും ഗ്രേഡിയന്റ്, ബ്രഷ് മറ്റും ഉപയോഗിക്കാനും സാധിക്കുന്നു.

കുറേയൊക്കെ ഇവിടെ എഴുതി, ബാക്കി സംശയങ്ങൾ ചോദിക്കൂ, തീർച്ചയായും അറിയുന്നത് പങ്കുവെക്കാം.

2011, ജൂൺ 11, ശനിയാഴ്‌ച

ലയർ അറേഞ്ച് വീഡിയോ ബേസിക് 5

ലയർ അറേഞ്ച്, ലയർ എങ്ങനെ ഡെലീറ്റ് ചെയ്യാം.?
ഒരു ഫോട്ടോയിലേക്ക് എങ്ങനെ മറ്റൊരു ഫോട്ടോ കോപി ചെയ്ത് പേസ്റ്റാം.?
ക്രോപ് ടൂൾ


തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ

2011, ജൂൺ 10, വെള്ളിയാഴ്‌ച

അക്ഷരങ്ങൾക്ക് തീ പിടിച്ചാൽ...




 അക്ഷരങ്ങളെ കത്തിക്കാനുള്ള വിദ്യ നമുക്കിവിടെ പഠിക്കാം. ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്ന് ഇതിനെ തയ്യാറാക്കിയത് നവാസ് ശംസുദ്ദീൻ

 
  അക്രമാസക്തരായ ജനക്കൂട്ടത്തിലേക്ക് വെടിബെച്ചപ്പം കത്തിപ്പോയതാന്നാ നവാസ് പറയുന്നെ, ന്നാലും ഓൻ ഞമ്മളെ മൂട്ടിതന്നെ തീ കൊടുത്ത്കളഞ്ഞല്ലോ ന്നൊരു ബേദന ഞമ്മന്റെ ഖൽബിൽ ബല്ലാണ്ടിണ്ട് ട്ടാ.
  എന്തായാലും അതൊക്കെ പോട്ടെ, ഞമ്മക്ക് തൊടങ്ങാലല്ലെ. അപ്പം എന്നത്തേയും പോലെ പുതിയൊരു പേജ് തുറക്കുക.

 



ഇനി നമ്മക്ക് പേജിൽ മൊത്തത്തിൽ കരിഓയിൽ ഒഴിക്കണം. അതിനായി paint bucket Tool  ഉപയോഗിച്ച് മൊത്തത്തിൽ കറുപ്പ് കോരി ഒഴിക്കുക.

 


  ഇനി നമുക്ക് ആവശ്യമായ ടെക്സ്റ്റ് ടൈപുക. ടൈപ്പ് ചെയ്യുമ്പം അതു വെള്ള അക്ഷരങ്ങളാവാൻ ശ്രദ്ധിക്കണേ. അത്യാവശ്യം ബോൾഡായ അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നത് ആണൂ നല്ലത് ഇല്ലെങ്കിൽ വ്യക്തതയുണ്ടാവില്ല.



 ശേഷം ടൈപ് ചെയ്ത ടെക്സ്റ്റിനെ റൈറ്റ്ക്ലിക്ക് ചെയ്ത് Resterize എന്നിടത്ത് ക്ലിക്ക് ചെയ്ത് Rasterize ചെയ്യണം. ഇനി ചിത്രത്തിലെ ലയർ പാലറ്റിലേക്കൊന്നു നോക്കു. നമ്മുടെ ബാക്ക്ഗ്രൗണ്ട് ലയറിന്റേയും ടെക്സ്റ്റ് ലയറിന്റേയും ഓരോ ഡ്യൂപ്ലിക്കേറ്റ് ലയർ ഉണ്ടാക്കണം. അതിനായി ലയർ പാലറ്റിലെ ന്യൂ ലയർ ഐകണിലേക്ക് നമ്മുടെ ലയറുകൾ ഡ്രാഗ് ചെയ്ത് വിട്ടാൽ മതിയാകും.



മുകളിലുള്ള ടെക്സ്റ്റ് ലയറിനെ Eye ഐകണീൽ ക്ലിക്ക് ചെയ്ത് ഇൻവിസിബിൾ ആക്കിയ ശേഷം താഴെയുള്ള ടെക്സ്റ്റ് ലയർ സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്നത് പോലെ തിരിക്കണം. അതിനായി Free Transform ടൂൾ ഉപയോഗിക്കുകയോ Edit >> Transform >> 90° CW കൊടുക്കുകയോ ചെയ്യാം.

  ഇനി ഇവിടത്തന്നെ ചുമ്മാ മുട്ടിത്തിരിയാതെ filter >> Stylize >> Wind പോകുക. Wind മുകൾ ഭാഗത്തേക്ക് വരുന്ന തരത്തിൽ(from the left) സെറ്റ് ചെയ്യുക. CTRL+F പ്രസ്സ് ചെയ്ത് Wind ഫിൽറ്റർ ഇഫക്റ്റ് നമുക്കു വീണ്ടും ആവർത്തിക്കാം. ഇങ്ങനെ ആവശ്യമുള്ള വലിപ്പത്തിൽ വിന്റ് ഇഫക്റ്റ് നമുക്ക് ക്രമീകരിക്കാം.





 അടുത്തതായി നമ്മുടെ ടെക്സ്റ്റിനെ പഴയപോലെ തിരിക്കുക. Ctrl+T ഉപയോഗിച്ച് തിരിക്കുകയോ അല്ലെങ്കിൽ Edit >> Transform >> 90° CCW പോകുകയോ ചെയ്യാം. ഇനി നമ്മൾ നേരത്തെ ഉണ്ടാക്കിയ ബാക്ക്ഗ്രൗണ്ട് ലയറിന്റെ ഡ്യൂപ്ലിക്കേറ്റിലേക്ക് ഈ ടെക്സ്റ്റ് ലയറിനെ മെർജ് (Ctrl+E) ചെയ്യുക. ഇനി മുന്നോട്ട് പോകണെങ്കി ഈ പരിപാടി അത്യാവശ്യമായതോണ്ട് മെർജ് ഒഴിവാക്കി മുന്നോട്ട് പോകാം എന്നൊരു വെടക്ക് ചിന്ത നടക്കൂല മക്കളേ.






ശേഷം Filter >> Liquify ഓപൺ ചെയ്യുക. ചിത്രത്തിൽ കാണിച്ച പോലെ ബ്രഷ് ടൂൾ 100 സെലെൿറ്റ് ചെയ്ത് അല്പം പ്രയോഗങ്ങൾ നടത്തുക. ചിത്ര ശ്രദ്ധിക്കുക.







ഇനി ബ്രഷ് സൈസ് 15 സെലെൿറ്റ് ചെയ്ത് ഇതു പോലെ അല്പം കൂടി പ്രയോഗിക്കുക.






ബ്രഷ് സൈസ് 50 സെലെൿറ്റ് ചെയ്ത് വീണ്ടും അങ്ങിങ്ങായി വലിച്ച് നീട്ടി ആകെക്കൂടി കാക്ക എന്തോ ചെനക്കിയപോലാക്കുക.



ഇനി ലയർ പാലറ്റിനു താഴെ കാണുന്ന create new fill or adjustment layer  എന്ന ഐകണിൽ ക്ലിക്ക് ചെയ്ത് വരുന്ന മെനിവിൽ നിന്ന് hue saturation ലയർ ഓപൺ ചെയ്യുക. കളറൈസ് ബോക്സ് ചെക്ക് ചെയ്ത ശേഷം ചിത്രത്തിൽ കാണുന്നപോലെ ഫയർ കളർ വരത്തക്ക രീതിയിൽ സെറ്റ് ചെയ്യുക.



വീണ്ടും ഒരു hue saturation  ലയർ കൂടി ഓപൺ ചെയ്യുക. ഇതിൽ കളറൈസ് ബോക്സ് ചെക്ക് ചെയ്യേണ്ടതില്ല. ചിത്രത്തിൽ കാണിച്ചിരിക്കുന്നത്പോലെ റെഡ് കളറിനു മുൻതൂക്കം നൽകി സെറ്റ് ചെയ്യുക. ശേഷം ബ്ലന്റിംഗ് മോഡ് Overlay ആയി സെറ്റ് ചെയ്യുക.






അപ്പം ഇതേ ഇതുപോലെ ലഭിക്കും.






ഇനി നമുക്ക് നമ്മൾ നേരത്തെ ഇൻവിസിബിൾ  ആക്കിവെച്ചിരുന്ന ടെക്സ്റ്റ് ലയറിനെ Eye ഐകണിൽ ക്ലിക്ക് ചെയ്ത് വിസിബിൾ ആക്കാം. ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് ബ്ലന്റിംഗ് ഒപ്ഷൻ ഓപൺ ചെയ്യുക. Gradient Overlay എടുത്ത് ചിത്രത്തിൽകാണുന്നപോലെ കളറുകൾ സെറ്റ് ചെയ്യുക.





 ഇനി ടെക്സ്റ്റ് ലയറിന്റെ അരികുകൾ സ്മൂത്ത് ആക്കാൻ വേണ്ടി സോഫ്റ്റ് ബ്രഷ് സെലെൿറ്റ് ചെയ്ത് ഇറേസർ ടൂൾ ഉപയോഗിക്കുകയോ മാസ്ക് ചെയ്ത് ബ്രഷ് ടൂൾ ഉപയോഗിക്കുകയോ ചെയ്യാം. 






2011, ജൂൺ 6, തിങ്കളാഴ്‌ച

ലയറുകൾ (വീഡിയോ) 4

പിക്ചറുകൾ എങ്ങനെ റൊട്ടേറ്റ് ചെയ്യിക്കാം.?
റെക്ടാങ്കിൾ ടൂൾ എന്നാൽ എന്ത് ? എങ്ങനെ എഡിറ്റ് ചെയ്യാം.?
ലൈൻ ടൂൾ എന്ത്, എങ്ങനെ ?
ലയറുകൾ എന്നാൽ ?
ലയറുകളെകുറിച്ച് മറ്റൊരു പാഠം ഇവിടെ വായിക്കാം.


തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ

2011, ജൂൺ 4, ശനിയാഴ്‌ച

ഡെസ്ക്ക്ടോപ്പ് വാൾപേപ്പർ ഉണ്ടാക്കാം




വളരെ വേഗത്തിൽ ചെയ്യാവുന്ന ഡെസ്‌ക്‌ടോപ്പ് വാൾപേപ്പറിനെ കുറിച്ചാണു ഈ ടൂട്ടോറിയൽ. കളർഫുൾ ആയി എങ്ങനെ ഇതുണ്ടാക്കാം എന്നു നോക്കാം.





ആദ്യമായി വാൾപേപ്പർ വലിപ്പത്തിൽ നമുക്കൊരു പേജ് തുറക്കാം. അതിനു ശേഷം  പെയിന്റ് ബക്കറ്റ് ടൂൾ എടുത്ത് ബ്ലാക്ക് കളർ മുക്കിയൊഴിച്ച് ഒരു കരുമാടിക്കുട്ടനാക്കുക.


ഇനി Rectangle Tool ഉപയോഗിച്ച് ചിത്രത്തിൽ കാണുന്നത്പോലെ ഒരു ഷേപ് ഉണ്ടാക്കുക.(ഞാൻ ഉപയോഗിച്ച കളർ #dd00e0) Free Transform Tool ഉപയോഗിച്ച് ചിത്രത്തിലേതുപോലെ സെറ്റ് ചെയ്യുക.







ശേഷം ഇറേസർ ടൂൾ സെലെൿറ്റ് ചെയ്ത് ബ്രഷ് പാലറ്റ് ഓപൺ ചെയ്യുക. '0' Hardness ഇൽ 200 മുതൽ 350 വരെ size ഇൽ ബ്രഷ് ക്രമീകരിക്കുക.




 ഇനി നമ്മുടെ Rectangle, Rasterize  (Layer >> Rasterize >> shape ) ചെയ്യണം. അങ്ങിനെ Rasterize ചെയ്ത ശേഷം ചിത്രത്തിൽ കാണുന്ന പോലെ നമ്മുടെ ഇറേസർ ടൂൾ കൊണ്ട് End  കളിൽ വളരെ സ്മൂത്തായി പ്രയോഗിക്കുക.

 


ഇനി Rectangle Tool ഉപയോഗിച്ച് മുകളിൽ പറഞ്ഞപോലെ മറ്റൊരു ഷേപ് ഉണ്ടാക്കുക. (ഇവിടെ ഞാൻ ഉപയോഗിച്ച കളർ #da4edc )





 മുകളിൽ പറഞ്ഞ പോലെ വീണ്ടും ഒരു ഷേപ് ക്രിയേറ്റ് ചെയ്യുക. അതെങ്ങനെയാണു ഫിക്സ് ചെയ്യേണ്ടതെന്നു ചിത്രം നോക്കി മനസിലാക്കുക.





ഇതുപോലെ കുറേ ഷേപുകൾ വഴി ചിത്രത്തിൽ കാണുന്നത്പോലെ ഒരു ചിത്രം നമുക്ക് ലഭിക്കും.




ഇനി പുതിയൊരു ലയർ ക്രിയേറ്റ് ചെയ്യുക. ഫോർഗ്രൗണ്ട് കളർ ബ്ലാക്ക് സെറ്റ് ചെയ്ത് സോഫ്റ്റ് റൗണ്ട് ബ്രഷ് സെലെൿറ്റ് ചെയ്ത ശേഷം ഒപാസിറ്റി 18% മുതൽ 25% വരെ ആയി സെറ്റ് ചെയ്ത് ചിത്രത്തിന്റെ 4 സൈഡുകളിലും ബ്രഷ് ചെയ്യുക.


പുതിയ ഒരു ലയർ കൂടി ക്രിയേറ്റ് ചെയ്യുക. ഫോർഗ്രൗണ്ട് കളർ വൈറ്റ് സെലെൿറ്റ് ചെയ്തശേഷം സോഫ്റ്റ് റൗണ്ട് ബ്രഷ് ഉപയോഗിച്ച് ചിത്രത്തിൽ കാണുന്ന പോലെ അങ്ങിങ്ങായി രണ്ടോ മൂന്നോ ഡോട്ട്സ് ഇടുക. ഇനി ലയർ പാലറ്റിൽ ലയർ മോഡ് Overlay  എന്നു സെറ്റ് ചെയ്യുക. പത്തോ പതിനഞ്ചോ മിനുറ്റ് കൊണ്ട് ചെയ്ത് തീർക്കാവുന്നതാണിത്.


2011, ജൂൺ 1, ബുധനാഴ്‌ച

ഗ്രേഡിയന്റ് & മോർ ടൂൾസ് (വീഡിയോ ടൂട്ടോറിയൽ)

ഫോട്ടോഷോപ്പ് ബേസിക് മൂന്നാം ഭാഗം. ഗ്രേഡിയന്റ് ടൂൾ, മാഗ്നറ്റിക് ലാസോ ടൂൾ, മാജിക് വാന്റ് ടൂൾ, എങ്ങനെ ഒരുമിച്ച് 2 സെലെക്ഷൻ നടത്താം. എങ്ങിനെ അല്പം മാത്രം ഡിസലക്റ്റ് ചെയ്യാം. എന്താണു സിമിലർ, ഗ്രോ സെലെൿറ്റുകൾ. എങ്ങനെ സേവ് ചെയ്യാം. കോപി പേസ്റ്റ് എങ്ങനെ?, എന്താണു free Transform ?


തയ്യാറാക്കിയത്: കാഞ്ഞിരപ്പള്ളി കറിയാച്ചൻ