ഈ മൂന്നാം ഭാഗം ചെയ്തിരിക്കുന്നത് അഫ്സലും പിന്നെ ഈഞാനും.
മറ്റൊരു കാര്യം അഫ്സലിനു പുറമെ ഈ പോസ്റ്റിലേക്ക് വരുന്ന കമന്റ് ടിപ്സുകൾ അതാതു വ്യക്തികളുടെ പേരിൽ ടിപ്സ് എന്ന ടാഗിൽ തന്നെ പോസ്റ്റിനു താഴെയായി രേഖപ്പെടുത്തുന്നതാണ്. ഈ പോസ്റ്റിൽ അഫ്സലിനു പുറമെ സഹകരിച്ചിരിക്കുന്നത് Vibgyor Vibgyor ,
Vishnu Raj.
ഇന്നത്തെ ക്ലാസ്സിൽ ചില ഭാഗങ്ങൾ ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല .അത് കുറച്ചു detail ആയി പറയേണ്ടതുണ്ട്, മൂന്നോ നാലോ ക്ലാസ്സ് കഴിഞ്ഞതിനു ശേഷം അതിനെ കുറിച്ച് വിശധീകരണം നൽകൂന്നതായിരിക്കും മനസ്സിലാക്കാൻ എളുപ്പം, അതുകൊണ്ട് തന്നെ തൽക്കാലം നമുക്ക് ചെറുതായി ഉപയോഗം മാത്രം പറഞ്ഞു പോകാം.
Import >> PDf ,
Illustrator തുടങ്ങിയ ഫയലുകളും ഫോട്ടോഷോപ്പിലേക്ക് direct സ്കാൻ ചെയ്തു ഇമേജുകളെ കൊണ്ടുവരുന്നതിനും use ചെയ്യുന്നു.
Export >> Illustrator പോലുള്ള File ആയി Export ചെയ്യുന്നതിന് use ചെയ്യുന്നു .
Automate Batch >> Action ഉപയോഗിച്ച്, ഓപ്പണ്‍ ചെയ്തിരിക്കുന്നതോ അല്ലെങ്കിൽ ഫോൾഡറിനു അകത്തുള്ളതോ ആയ
ഒരു കൂട്ടം ഇമേജുകളെ ഒരുമിച്ചു JPEG അല്ലെങ്കിൽ PDF തുടങ്ങിയ ഫോർമാറ്റ് ലേക്ക് അല്ലെങ്കിൽ സെറ്റ് ചെയ്തിരിക്കുന്ന action
അനുസരിച്ച് ഒരു ബാച്ച്
ആയി സേവ് ചെയ്യുവാൻ എളുപ്പത്തിൽ സാധിക്കും.
Automate
PDF presentation >> ഓപ്പണ്‍ ചെയ്തിരിക്കുന്നതോ
അല്ലെങ്കിൽ ഫോൾഡറിനു അകത്തുള്ളതോ ആയ ഒരു കൂട്ടം ഇമേജുകളെ ഒരുമിച്ചു
PDF presentation ആയി സേവ് ചെയ്യുവാൻ എളുപ്പത്തിൽ സാധിക്കും.
Automate
Create Droplet >> ഒരു കൂട്ടം ഇമേജുകൾക്ക് ഒരുമിച്ചു watermark
കൊടുക്കുന്നതിനോ resize ചെയ്യുന്നതിനും ഒക്കെ
ഉപയോഗിക്കുന്നു. ഇവടെയും Action ആണുപയോഗിക്കുന്നത് . അതുകൊണ്ട് details , Action നെ കുറിച്ച് പറയുമ്പോൾ പഠിക്കാം.
Contact Sheet >> ഓപ്പണ്‍ ചെയ്തിരിക്കുന്നതോ അല്ലെങ്കിൽ ഫോൾഡറിനു അകത്തുള്ളതോ ആയ
ഒരു കൂട്ടം ഇമേജുകളെ ഒരുമിച്ച് ഒരു sheet ഇൽ arrange ചെയ്യാം. പേജ് സൈസ്,
columns , Row എന്നിവ customize
ചെയ്യാവുന്നതാണ്.
Photo Studio യിലും മറ്റും കൂടുതലായി use ചെയ്യുന്നു.
Crop and Straighten
Photos >> സ്കാൻ ചെയ്തും മറ്റും import ചെയ്ത ഇമേജുകൾ സിമ്പിൾ ആയി Crop ചെയ്തു
Straight ചെയ്യുന്നു.
Multi-page PDF to PSD >> ഒന്നോ അതിൽ കൂടുതലോ പേജുകൾ ഉള്ള PDF
ഫയലുകളിൽ നിന്നും ഓരോ പേജും separate PSD
ഫയലുകൾ ആയി സേവ് ചെയ്യാം.
Picture package, Web
Photo, Photomerge >>
ഇവ മൂന്നും നിങ്ങള്‍ക്ക്
തന്നെ ചെയ്തു നോക്കാവുന്നതേയുള്ളൂ. അതുകൊണ്ട് കൂടുതൽ വിശദീകരിക്കുന്നില്ല.
Scripts >> Layers Export ചെയ്യുവാൻ എളുപ്പത്തിൽ സാധിക്കും. നമ്മൾ വർക്ക് ചെയ്ത ഫയലുകൾ ഒരേസമയം jpeg, tiff, pdf തുടങ്ങി ഒന്നിലധികം ഫോർമാറ്റുകളിലേക്ക് ഒരുമിച്ച് സേവ് ചെയ്യാം.
File Info >> working file നെ കുറിച്ചുള്ള details നൽകാൻ ഉപയോഗിക്കാം. (Logo
യും മറ്റും ചെയ്യുമ്പോൾ കമ്പനി യുടെ details
, എന്നിവ ആഡ് ചെയ്യാം)
Page Setup, Print with
preview, Print >>
Print Page setup ചെയ്യാനും , print ചെയ്യുന്നതിനും
CS 6 പോലുള്ള പുതിയ വേർഷനുകളിൽ അല്പം കൂടി ഒപ്ഷൻസ് ഉണ്ട്.
Mini Bridge >> അത്തരത്തിലുള്ള ഒരു ഒപ്ഷൻ ആണ്. ചിത്രത്തിൽ കാണുന്നത്പോലെ ഫോട്ടോഷോപ്പിനകത്ത് ഫോട്ടോസ് മിനി ബ്രിഡ്ജിലൂടെ ഓപൺ ചെയ്യാം. അതിലൂടെ തന്നെ നമുക്ക് ആവശ്യമായ ചിത്രങ്ങൾ സെലെക്റ്റ് ചെയ്യാനും സാധിക്കുന്നു. പുതിയ വേർഷൻ ഫോട്ടോഷോപ്പുകളിൽ തമ്പനൈൽ പ്രിവ്യൂ ഇല്ല എന്നത് പരിഹരിക്കാനുള്ളതുകൂടിയാണീ സംവിധാനം.
അപ്പോൾ അടുത്ത ക്ലാസ്സിൽ വീണ്ടും കാണാം...