സ്റ്റുഡിയോ ഇഫക്റ്റ്

Monday, June 20, 20119comments

 ചിത്രങ്ങൾക്ക് ബാക്ക്ഗ്രൗണ്ട് നൽകാനുള്ള ഒരു മനാഹരമായ ടൂട്ടോറിയലിനെ കുറിച്ച് പറയുകയാണിവിടെ. സ്റ്റുഡിയോ വർക്കുകൾക്ക് അനുയോജ്യമാണീ പഠനം.
ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ നിന്നും ഇതിനെ തയ്യാറാക്കിയത്: ഫൗസാൻ മേക്ക്
 സ്റ്റുഡിയോകളിൽ ചെയ്യുന്ന തരത്തിലുള്ള വളരെ പെട്ടന്നു എന്നാൽ മനോഹരമായി ചെയ്യാവുന്ന ഒരു ഫോട്ടോ ഡിസൈനിം ആണിത്. എങ്കിൽ നമുക്ക് തുടങ്ങാം അല്ലെ.
 നമുക്കൊരു പുതിയ പേജ് തുറക്കാം.
ശേഷം നമ്മൾ എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ചിത്രം ഫോട്ടോഷോപ്പിൽ ഓപൺ ചെയ്ത് നമ്മൾ പുതുതായി ഉണ്ടാക്കിയ പേജിലേക്ക് പെൻ ടൂൾ അല്ലെങ്കിൽ ലാസോ ടൂൾ ഉപയോഗിച്ച് കട്ട് ചെയ്ത് പേസ്റ്റ് ചെയ്യുക.

ഇനി നമ്മുടെ പരീക്ഷണവസ്തു ചിത്രത്തിൽ കാണുന്ന പോലെ സെലെൿറ്റ് ചെയ്ത്  Select >> Modify >> feather പോകുക. ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.

ശേഷം Layer >> New >> Layer Via Copy  കൊടുക്കുക. ചിത്രത്തിൽ കാണുന്നത് പോലെ 2 ലയറുകളും ലിങ്ക് ചെയ്യുക. (ഷിഫ്റ്റ് ഞെക്കിപിടിച്ച് രണ്ട് ലയറുകളും സെലെൿറ്റ് ചെയ്തശേഷം ലിങ്കിൽ ഞെക്കിയാൽ മതിയാകും)
   ലയർ ഒന്ന് സെലെൿറ്റ് ചെയ്ത ശേഷം ചിത്രത്തിൽ കാണിച്ചപോലെ ഹൈഡ് ചെയ്യുക.ലയർ പാലറ്റ് ചിത്രം ശ്രദ്ധിക്കൂ. നമുക്കിത്പോലെ ലഭിക്കും.


 
   ലയർ2 സെലെൿറ്റ് ചെയ്ത് ചെയ്ത് ചിത്രത്തിൽ കാണുന്നത് പോലെ സെലെൿറ്റ് ടൂൾ ഉപയോഗിച്ച് ആ ഭാഗം സെലെൿറ്റ് ചെയ്യുക. ശേഷം ലയർ കോപി ചെയ്യുക.

 
നമ്മടെ transform (Ctrl+T) ടൂൾ ഉപയോഗിച്ച് വലിച്ച് നീട്ടി ആകെ മൊത്തം ടോട്ടൽ പേജങ്ങു നിറക്കുക.


Filter >> Blur >> Gaussian Blur പോകുക.
ചിത്രത്തിൽ കാണുന്ന (31.7) സെറ്റിംഗ്സ് നൽകുക.
ഇനി image >> adjustments >> Levels പോകുക.  ചിത്രത്തിൽ കാണുന്ന സെറ്റിംഗ്സ് നൽകുക.


ഇനി നമ്മൾ ബ്ലർ ചെയ്ത ആ ലയറിനെ നമ്മുടെ മെയിൽ ചിത്രത്തിനു താഴെയായി ഡ്രാഗ് ചെയ്തിടുക. ചിത്രം ശ്രദ്ധിക്കൂ.
നടുത്തതായി ഇതുപോലുള്ള എന്തെങ്കിലും ചിത്രങ്ങൾ നമ്മുടെ ബാക്ക്ഗ്രൗണ്ടിനു ഇണങ്ങുന്നത് സെലെൿറ്റ് ചെയ്യുക. 
ലയർ പാലറ്റിൽ കാണിച്ചിരിക്കുന്നത് പോലെ ആഡ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രം ബാക്ക്ഗ്രൗണ്ടിനുമുകളിലായി കൊണ്ടുവരിക. ലയർ മാസ്ക് ചെയ്യുക (ചിത്രം 4 എങ്ങനെ ലയർമാസ്ക് എന്നു വിവരിച്ചിരിക്കുന്നു) ബ്രഷ്ടൂൾ ഉപയോഗിച്ച് നമുക്ക് ആവശ്യമായ ഭാഗങ്ങളിൽ ബ്രഷ് ചെയ്യുക.

ഇനി മുൻപ് നമ്മൾ ലയർമാസ്ക് ചെയ്ത്വെച്ചിരുന്ന ലയർ1 സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്പോലെ  മുടിയുടെ ഭാഗങ്ങളിൽ ബ്രഷ്ടൂൾ പ്രയോഗിക്കുക. അതു ഹെയറിനു കൂടുതൽ ഒറിജിനാലിറ്റി വരുത്താനാണ്. 

ഇനി  ബ്ലന്റിംഗ് മോഡ് Luminosity  ആയി സെറ്റ് ചെയ്യുക.Share this article :

+ comments + 9 comments

June 20, 2011 at 4:43 PM

ഫൌസൂ...കലക്കി...ഇനിയും പോരട്ടേ..ഇത്തരം സ്റ്റുഡിയോ എഫക്റ്റുകള്‍...നമുക്കീ സ്റ്റുഡിയോ എല്ലാം പൂട്ടിക്കണം..

June 20, 2011 at 4:46 PM

ഹി ഹി നവാസുവേ, നീ നുമ്മളെ സ്റ്റുഡിയോക്കാരെക്കൊണ്ട് തല്ലിക്കാനുള്ള പരിപാടിയാ അല്ലെ,

June 20, 2011 at 6:08 PM

cs5 ഇല്‍ പിക്ചര്‍ പാക്കേജ് വര്‍ക്ക്‌ ആവുന്നില്ല...സഹായിക്കാമോ....?

June 25, 2011 at 2:13 PM

ഫൌസൂ...സംഭവം അടിപൊളി.....ഇനിയും പോരട്ടെ,

July 5, 2011 at 12:52 AM

ഹലോ സുഹ്രത്തെ എങ്ങനെയാണ് വെഡ്ഡിംഗ് ഇന് വിന്റേഷന് ലെറ്ററ് ഫോട്ടോഷോപ്പില് അടിക്കുന്നത്........

November 22, 2011 at 1:11 AM

masha allah

November 20, 2013 at 11:20 PM

ഫോട്ടോ കട്ട്‌ ചെയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ?

ഫോട്ടോ കട്ട്‌ ചെയുമ്പോള്‍ ചെറിയ മുടികള്‍ എങ്ങനെയാണു കട്ട്‌ ചെയിതു എടുക്കുന്നത് ?
PLS send me :samjiedamon@gmail.com

November 20, 2013 at 11:21 PM

ഫോട്ടോ കട്ട്‌ ചെയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ?

ഫോട്ടോ കട്ട്‌ ചെയുമ്പോള്‍ ചെറിയ മുടികള്‍ എങ്ങനെയാണു കട്ട്‌ ചെയിതു എടുക്കുന്നത് ?
PLS send me :samjiedamon@gmail.com

May 13, 2015 at 12:08 PM

iniym ithepolullath pratheekshikunnu brthr

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved