ഫോട്ടോഷോപ്പില്‍ ചിത്രരചന

Saturday, May 14, 201132comments

 ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിന്റെ ആദ്യ ടൂട്ടോറിയൽ ആണിത്. രതീഷ്‍കുമാർ എന്ന സുഹൃത്ത് പോസ്റ്റിയ വർക്കുകൾ  കണ്ട് അതൊരു ടൂട്ടോറിയൽ ആക്കാൻ ആവശ്യപ്പെട്ട ഉടനെത്തന്നെ സസ്നേഹം അതിനെ ചെയ്തു തന്ന സുഹൃത്തിനു ആദ്യം തന്നെ നന്ദി പറയുന്നു. പഴയകാലത്ത് ഫ്ലക്സ് പ്രിന്റിംഗ് ഇറങ്ങുന്നതിനു മുമ്പ് നമ്മുടെ നാട്ടിലൊക്കെ വലിയ പരസ്യബോർഡുകളിൽ Grid വരച്ച് ചിത്രങ്ങൾ വരക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. എന്നതുപോലെ ഒരു വിദ്യയാണു ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. കൂടുതൽ വിശാലമായ ടൂട്ടോറിയൽ ഇല്ലാതെ തന്നെ ഇതിനെ പെട്ടന്നു പഠിച്ചെടുക്കാം എന്നതാണിതിന്റെ പ്രത്യേകത

ചിത്രം 1

ഫോട്ടോഷോപ്പില്‍ പെന്‍ ടൂള്‍ ഉപയോഗിച്ച് ഒരു കടും കൈ ചെയ്തു. ക്ഷമയില്ലെങ്കില്‍ നടക്കില്ല മക്കളെ. 

എന്നാല്‍ തുടങ്ങാം...

നമ്മള്‍ക്ക് പകര്‍ത്തേണ്ട ചിത്രം Open ചെയ്യുക. ആ ചിത്രം ഒരു ക്രമമായ സൈസില്‍ crop ചെയ്യുക(eg.: 6x4in, 5x7in). Rulers(View>Rulers)& Grid (View>Show>Grid) എന്നിവ ഓണ്‍ ചെയ്യുക.  ഇനി ഒറിജിനല്‍ ചിത്രത്തിന്റെ അതെ സൈസില്‍ പുതിയ ഒരു പേജ്(File>New) തുറക്കുക, Rulers& Grid ഓണ്‍ ചെയ്യുക. 

രണ്ടു പേജും ഒരേ view sizeല്‍ വച്ച്, Rulers ഉം Grid ഉം നോക്കി ഒരു റഫ്‌ ഷേപ്പ് നിര്‍മ്മിക്കുക. ചിത്രം 2 നോക്കുക.
ചിത്രം 2

പെന്‍ ടൂള്‍(P) എടുക്കുക. alt പ്രസ്‌ ചെയ്‌താല്‍ മൗസ് പൊയന്റില്‍ "Eyedropper tool (I)" പ്രത്യക്ഷപ്പെടും, അത് ഉപയോഗിച്ച്, ഒറിജിനല്‍ ചിത്രത്തില്‍ ഏതെങ്കിലും ഒരു കോണില്‍ നിന്നും, കളര്‍ പിക്ക്‌ ചെയ്തു, പുതിയ പേജില്‍ അതേ സ്ഥാനത്ത് കുത്തുകള്‍ ഇടുക. നിറത്തിന്റെ ഏറ്റക്കുറച്ചില്‍ നിയന്ത്രിക്കാന്‍, ഒപാസിറ്റി കൂട്ടിയും കുറച്ചും ചെയ്യുക. ഓരോ കോളങ്ങള്‍ ആയി ചെയ്യുമ്പോള്‍, എല്ലാ പൊയന്റുകളും ശ്രദ്ധിക്കാന്‍ കഴിയും.

മുഴുവനും ഡോട്സ് ഇട്ടു കഴിഞ്ഞാല്‍ "Clone Stamp Tool(S)" ഉപയോഗിച്ച് മോള്ടിംഗ് ചെയ്യുക. 

കളര്‍ അഡ്ജസ്റ്റ് ചെയ്യുക.

പിന്നെ ഓരോരുത്തരുടെയും ഭാവന പോലെ, ട്രിക്കുകളും ടിപ്പുകളും ഉപയോഗിച്ച് ഭംഗിയാക്കാം.!!!  എല്ലാവരും ഒരു ചെറിയ കമന്റെങ്കിലും എഴുതി ഈ ഗ്രൂപ്പിനെ പ്രോത്സാഹിപ്പിക്കുമല്ലോ. എങ്കില്‍ മാത്രമേ കൂടുതൽ പഠനങ്ങൾ ഗ്രൂപ്പിൽ നിന്നു വരികയുള്ളു. 
Share this article :

+ comments + 32 comments

May 14, 2011 at 2:27 PM

namukku kittunna vivarangal share cheyyan oru nalla manassu wenam..athaanu ivide ratheesh cheyyunnathu...so support him..nice attempt..njaanum shremikkam..

May 14, 2011 at 2:40 PM

ratheeshinte secret kl iniyum poratte

May 14, 2011 at 2:44 PM

Thank U kunjaakkaa ...!!!!
Try cheyyaam ....

May 14, 2011 at 2:54 PM

നന്ദി@ നവാസ്, കെമിസ്ട്രി, റാണീ.

May 14, 2011 at 3:27 PM

നല്ല കുഞ്ഞാക്ക... ഗ്രിഡ് കൊണ്ടു വർക്ക് ചെയ്യാൻ അറിയാമെങ്കിലും ഇതുപോലെ ചെയ്യാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. വളരെ നന്ദിയുണ്ട്, ഇത്തരം പുതിയ കാര്യങ്ങൾ പഠിപ്പിച്ചു തരുന്നതിന്.

May 14, 2011 at 3:28 PM

njaan ithu vaayichu .......

valaray easy aayi thonnunnu...

innu thannay ithu njaan cheyyan shramikkum...

thank you very much.........

May 14, 2011 at 4:42 PM

ഞമ്മക്കും മാണം ഇതൊന്നു ചെയ്തു നോക്കാ...
ഇന്നാലും ഇന്‍റെ കുട്ട്യേ... അന്നേ ഞമ്മള് തമ്മയ്ച്ചു.

ഇനി ഒന്ന് ചെയ്തു നോക്കട്ടെ.

May 14, 2011 at 10:48 PM

ചെയ്തിട്ട് നമ്മ്ക്കു കൂടെ ഷെയർ ചെയ്യൂ റാംജി സാബ്. @ കാഴ്ച്ചക്കാരൻ നന്ദി. നാമൂസ്, വേലൂർ ഷെയർ ചെയ്യൻ മറക്കരുത്.

May 14, 2011 at 11:39 PM

ഹാജര്‍ സാര്‍ .......

May 15, 2011 at 1:21 AM

ഹായ്‌ ഫസല്‍ ; എന്‍റെ മോങ്ങം എന്ന ബ്ലോഗിലൂടെ നിങ്ങ ളുടെ ബ്ലോഗ്‌ ഞാന്‍ ഇതിനു മുമ്പും കണ്ടിട്ടുണ്ട് , നിങളുടെ ക്ലാസ് അനുസരിച്ച് കുറെ ചെയ്തു നോക്കിയിട്ടുമുണ്ട് , വളരെ ഉപകാരം ,,,,,,അറിവ് മറ്റുള്ളവര്‍ക്ക് പകരുമ്പോള്‍ നമ്മുടെ അറിവും വര്‍ദിക്കും,ആശംസകള്‍.........

Anonymous
May 15, 2011 at 1:46 PM

നമസ്കാരം ഫസല്‍ .... തീര്‍ച്ചയായും ഞങ്ങള്‍ എല്ലാവരും കൂടെയുണ്ടാവും. ....

Salu AbdulSalam
May 15, 2011 at 2:19 PM

മനസ്സില്‍ വീണ്ടും വീണ്ടും ലഡ്ഡു പൊട്ടുന്നു...!
മോനെ സംഗതി കലക്കി...
ഒരൊന്നൊന്നര സാധനം...മടയിലുള്ളത് മൊത്തമായിട്ടു തന്നെ പോരട്ടെ...

Salu - Abudhabi.

May 15, 2011 at 3:10 PM

ഒന്നും മനസ്സിലായില്ല കുഞ്ഞാക്കാ.

May 16, 2011 at 2:06 AM

സാലു നന്ദി, ഇസ്മായിൽ ബായി ഇടക്ക് ഹാജർ പറഞ്ഞുപോകുന്നുണ്ടെന്നല്ലാതെ തീരെകിട്ടാനില്ല ഇപ്പം. ഗഫൂർ. തീർച്ചയായും ശരിയാണു. വീണ്ടും വരിക.

May 16, 2011 at 2:10 AM

ന്റെ മുഫിയേ. ദെത്താ അന്റെ കഥ, വളരെ ഈസിയായ ഒരു കാര്യം പറഞ്ഞപ്പം അനക്ക് മനസിലായില്ലെന്നോ. സംഗതി ഇത്രേയുള്ളു, നമ്മടെയൊക്കെ (നിന്റെയല്ല, നീ കൊച്ചുകുട്ടിയല്ലെ) കുട്ടിക്കാലത്ത് വലിയ പരസ്യബോർഡുകളും മറ്റും ചിത്രം വരക്കാൻ ഗ്രാഫ് ഇട്ടു നോക്കിവരക്കുന്ന ഒരു പരിപാടിയുണ്ടായിരുന്നു. എന്നത്പോലെ ഡിജിറ്റൽ ആയി അതിനെ ഫോട്ടോഷോപ്പിലൂടെ കളർ പിക്കർ ടൂൾ ഉപയോഗിച്ച് ചെയ്യാം എന്നാണു സിമ്പിൾ ആയി വിടെ പറഞ്ഞിരിക്കുന്നത്. ഇപ്പം എന്തെങ്കിലും മനസിലായോ. എവിടെ അല്ലെ.. ഹി ഹി

May 16, 2011 at 12:49 PM

മനസ്സിലായി.! ഒക്കെ മനസ്സിലായി. എന്തെളുപ്പം ഹായ് ഹായ്! (വേറെ നിവൃത്തില്ലാത്തോണ്ടാ)

May 16, 2011 at 1:11 PM

ഹിഹി മുഫിയേ, നിന്റൊരു കാര്യം നിന്റെ കമന്റ് വായിച്ച് കുറേ ചിരിച്ചു.
നമ്മടെ ശിഷ്യന്മാർ ഇനിയും ടൂട്ടോറിയൽ കൊണ്ട് വരുന്നുണ്ട്. ഇനിയിവിടെ ടൂട്ടോറിയൽ ചാകരയല്ലെ ചാകര.

May 16, 2011 at 4:39 PM

ഒരു പോസ്റ്റിട്ടുണ്ട്. http://mrvtnurungukal.blogspot.com

May 17, 2011 at 3:04 PM

Ravanan sir, sngathi usharayi

May 17, 2011 at 3:09 PM

mufee, ninte post kandu, abhinandanagal, Nee oru Vaidyanalle , nee shrinivasan chertha pole Viks cherkkarundo.

May 17, 2011 at 3:16 PM

Thanks to all!!!

May 17, 2011 at 3:53 PM

നിസാറേ, ഡാ വേണ്ടട്ടാ, മുഫിീനി അങ്ങനെ ചേർത്താലും ഓൻ ഞമ്മന്റെ പയ്യനാ. ഹി ഹി, അല്ലേ മുഫീ

May 17, 2011 at 7:06 PM

വല്യ ഒരു താങ്ക്സ്. എനി ഒന്ന് ചെയ്തു നോക്കട്ടെ.

May 17, 2011 at 9:23 PM

നന്ദി പ്രദീപ് കുമാർ, ഷെയർ ചെയ്യണേ

May 18, 2011 at 10:11 AM

അത് കുഞ്ഞാക്ക പറഞ്ഞത് നേര്. @നിസാറേ, ഡാ വേണ്ടട്ടാ, മുഫിീനി അങ്ങനെ ചേർത്താലും ഓൻ ഞമ്മന്റെ പയ്യനാ. ഹി ഹി, അല്ലേ മുഫീ

May 19, 2011 at 4:46 PM

shihabkpk

May 19, 2011 at 4:52 PM

enike pootooshoop valare isttapettu ubakarapettu oru1000 abinandhanakal tanks u

sslmaakm

August 17, 2011 at 12:10 AM

u r great man

August 17, 2011 at 12:10 AM

with god blesses

February 17, 2012 at 12:16 AM

എന്റെ ഫോട്ടോഷോപ്പ് പെയിന്റിംഗ് Shahrukh khan
ഫോട്ടോഷോപ്പ് ഔപചാരികമായ അറിവില്ലത്ത് എന്നെപോലുള്ളവര്‍ക്ക് ഈ ബ്ലോഗ്‌ ശരിക്കും ഉപയോഗപ്രദമാണ് . ഇനിയും കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു
- ഷനോജ്

February 17, 2012 at 2:46 AM

നന്ദി കമന്റോസ്...

Post a Comment

സംശയങ്ങള്‍ അറിയാനുള്ള ആഗ്രഹമാണ്. അതുകൊണ്ട് അതിനെ ഇവിടെ പറയുക, ഞാനും കൂടുതല്‍ അറിയട്ടെ, നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ പ്രചോദനം

 
Support : | |
Copyright © 2011. ഫോട്ടോഷോപ്പ് പഠിക്കാം - All Rights Reserved